ഗവൺമെന്റ് എൽ .പി .എസ്സ് പൂവത്തൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എൽ .പി .എസ്സ് പൂവത്തൂർ | |
---|---|
വിലാസം | |
പൂവത്തൂർ പൂവത്തൂർ പി.ഒ. , 689531 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഇമെയിൽ | govtlpspoovathoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37306 (സമേതം) |
യുഡൈസ് കോഡ് | 32120600514 |
വിക്കിഡാറ്റ | Q87593298 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോയിപ്രം പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 13 |
ആകെ വിദ്യാർത്ഥികൾ | 30 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ചന്ദ്രൻ സി കെ |
പി.ടി.എ. പ്രസിഡണ്ട് | അഞ്ചു ബി |
എം.പി.ടി.എ. പ്രസിഡണ്ട് | കെസിയ സോജൻ |
അവസാനം തിരുത്തിയത് | |
23-01-2022 | Glps37306 |
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസജില്ലയിൽ പുല്ലാട് ഉപജില്ലയിലെ പൂവത്തൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻ്റ് ലോവർ പ്രൈമറി സ്കൂൾ പൂവത്തൂർ.ഈ സ്കൂൾ 1948 ൽ സ്ഥാപിതമായി.
ചരിത്രം
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ കോയിപ്രം പഞ്ചായത്തിൽ 9 ആം വാർഡിൽ പൂവത്തൂർ എന്ന സ്ഥലത്ത് ആണ് ഗവഃ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഇവിടെ ഗവണ്മെന്റ് സ്ഥാപനങ്ങൾ ഇല്ലാതിരുന്ന കാലത്ത് കൊയ്പ്പള്ളിൽ രാഘവൻപിള്ള മുൻകൈയെടുത്ത് പനങ്ങാട്ട് കുടുംബത്തിൽ നിന്നും നൽകിയ 7 സെൻറ് സ്ഥലത്ത് 1948 ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.പിന്നീട് സ്കൂളിനോട് ചേർന്നു കിടക്കുന്ന സ്ഥലം മഠത്തിൽ കുടുംബത്തിൽനിന്നും സർക്കാർ ഏറ്റെടുത്തു.അങ്ങനെ 50 സെൻറ് സ്ഥലം സ്കൂളിന്റേതായി നിലവിലുണ്ട്.ആദ്യ സമയത്തു ഓലപ്പുരയിൽ ആണ് ക്ലാസ് നടത്തിയിരുന്നത് .പിന്നീട് നാട്ടുകാരുടെ ശ്രമഫലമായി ഗവണ്മെന്റ് അനുകൂല്യത്തോടെ നിലവിലുള്ള കെട്ടിടം പണിതു.ഇവിടെ 1 മുതൽ 4 വരെ ക്ലാസ്സുകൾപ്രവർത്തിക്കുന്നു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
ദിനാചരണങ്ങൾ 2018 -19
ജൂൺ 1 പ്രവേശനോത്സവം
പ്രവേശനോത്സവത്തോടെ ഈ വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചു. അക്ഷരങ്ങളുടെയും അറിവിന്റെയുംലോകത്തേക്ക് എത്തിയ കുരുന്നുകൾക്ക് ഉത്സവഛായയിൽ തന്നെ സ്വീകരണമൊരുക്കി. പ്രവേശനോത്സവ ഗാനം ആലാപനം, മധുരപലഹാര വിതരണം, കിറ്റ് വിതരണം, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ ഉൾപ്പെടുത്തി സ്കൂൾ പ്രവേശനം ഒരു ഉത്സവമാക്കി ആഘോഷിച്ചു[[ഗവൺമെന്റ് എൽ .പി .എസ്സ് പൂവത്തൂർ|ദിനാചരണം കൂടുതൽ]]
അദ്ധ്യാപകർ
പേര് | തസ്തിക |
1.ചന്ദ്രൻ സി. കെ. | പ്രഥമാധ്യാപകൻ |
2. സ്മിതാറാണി സി. ആർ. | പി.ഡി ടീച്ചർ |
3. റെക്സീന ശാമുവേൽ പി. | എൽ.പി.എസ്.ടി |
4.മഞ്ജുഷ എം. കെ. | എൽ.പി.എസ്.ടി |
ക്ലബ്ബുകൾ
സ്കൂൾചിത്രഗ്യാലറി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം
കോഴഞ്ചേരി തിരുവല്ല പാതയിൽ പുല്ലാട് ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് മൂന്ന് കിലോമീറ്റർ സഞ്ചരിച്ച് പൂവത്തൂർ എത്താം.
ചെങ്ങന്നൂർ കോഴഞ്ചേരി പാതയിൽ ആറാട്ടുപുഴ ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് കൊല്ലംപടിയിൽ എത്തി വലത്തോട്ടുള്ള പാതയിൽ മൂന്ന് കിലോമീറ്റർ സഞ്ചരിച്ച് പൂവത്തൂർ എത്താം.പൂവത്തൂർ ജംഗ്ഷനിൽ നിന്നും 200 മീറ്റർ ദൂരത്തിൽ വലത് വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
|
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 37306
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ