എൻ‍ കെ എംഎംഎംഎം എൽ.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി വടക്ക്ഉപജില്ലയിലെ ഓടക്കാട് (പാതിരിയാട്) സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്..

എൻ‍ കെ എംഎംഎംഎം എൽ.പി.എസ്
വിലാസം
ഓടക്കാട്

പാതിരിയാട് പി.ഒ.
,
670741
,
കണ്ണൂർ ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽschool14318@gmail.com
കോഡുകൾ
സ്കൂൾ കോഡ്14318 (സമേതം)
യുഡൈസ് കോഡ്32020400505
വിക്കിഡാറ്റQ64457599
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ40
പെൺകുട്ടികൾ42
ആകെ വിദ്യാർത്ഥികൾ82
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജസീല. എ
പി.ടി.എ. പ്രസിഡണ്ട്അഹമ്മദ്ക്കുട്ടി. കെ
എം.പി.ടി.എ. പ്രസിഡണ്ട്റംഷീദ
അവസാനം തിരുത്തിയത്
23-01-202214318


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഓത്തുപള്ളിക്കുടത്തിൽ നിന്ന് 1924ൽ സ്കൂളായി മാറിയ എൻ.കെ എംഎംഎംഎം എൽപി സ്കൂളിൻ്റെ ആദ്യകാല നാമം കുന്നിരിക്ക മാപ്പിള എൽ.പി സ്കൂൾ എന്നായിരുന്നു. രാവിലെ 9 മണി മുതൽ 11 മണി വരെ ഓത്ത് പഠിപ്പിക്കുകയും 11 മണിക്ക് ശേഷം സ്കൂൾ അധ്യയനം നടത്തുകയും ചെയ്തു. അബ്ദുള്ള സീതി മാഷാണ് സ്കൂൾ സ്ഥാപിച്ചത്. അദ്ദേഹത്തിൽ നിന്ന് മമ്മദ് മാഷ് സ്കൂൾ ഏറ്റെടുത്തു. അതിനു ശേഷം അദ്ദേഹത്തിൻ്റെ മകൻ പോക്കർ സ്കൂൾ മാനേജർ ആയി.1984 ൽ ഓടക്കാട് മഹല്ല് ജമായത്ത് കമ്മിറ്റി സ്കൂൾ ഏറ്റെടുത്തു. കമ്മിറ്റിക്ക് കീഴിലുള്ള സ്കൂളിൻ്റെ ആദ്യ മാനേജർ എൻ.കെ അസു ആയിരുന്നു. ശേഷം എൻ.ഹംസ, എം.പി മുഹമ്മദ് ഹാജി, കെ.പി മുഹമ്മദ് ഹാജി എന്നിവർ ഈ സ്ഥാനം ഏറ്റെടുത്തു. നിലവിൽ  മഹല്ല് കമ്മിറ്റിയുടെ പ്രസിഡണ്ട്  കെ.പി മുഹമ്മദ് ഹാജിയാണ് സ്കൂൾ മാനേജർ.

  ആദ്യകാലത്ത് ഓടക്കാട് ജമായത്ത് പള്ളിയുടെ പടിഞ്ഞാറ് ഭാഗത്ത്(നിലവിൽ സ്ത്രീകളുടെ നമസ്ക്കാര ഹാൾ) ആയിരുന്നു സ്കൂൾ അധ്യയനം നടത്തിയിരുന്നത്. ശേഷം സ്കൂളിൻ്റെ ഇപ്പോഴുള്ള കിണറിന് സമീപമം ഓലമേഞ്ഞ ഷെഡിനകത്തായി അധ്യയനം. ശേഷം ഇന്ന് കാണുന്ന രീതിയിൽ കെട്ടിടങ്ങൾ നിലവിൽ വന്നു.

   1984 ൽ സ്കൂളിൻ്റെ അംഗീകാരം നഷ്ടപ്പെട്ടപ്പോൾ അന്നത്തെ പ്രധാന അധ്യാപിക അമ്മുക്കുട്ടി ടീച്ചർ ഓടക്കാട് മഹല്ല് കമ്മിറ്റിയെ സമീപിക്കുകയും സ്കൂൾ ഏറ്റെടുക്കാൻ അഭ്യർത്ഥിക്കുകയും കമ്മിറ്റിക്ക് നിവേദനം നൽകുകയും ചെയ്തു.അങ്ങനെ കമ്മിറ്റി സ്കൂൾ ഏറ്റെടുക്കാൻ തീരുമാനിക്കുകയും അന്നത്തെ മാനേജർ പോക്കർ സാഹിബിനെ സമീപിക്കുകയും ചെയ്തു. സ്കൂൾ ഏറ്റെടുക്കുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക കാര്യത്തിൻ്റെ  നിർദേശം കമ്മിറ്റി മുന്നിൽവെച്ചപ്പോൾ ആദ്യഘട്ടത്തിൽ പോക്കർ സാഹിബ് അംഗീകരിച്ചിരുന്നില്ല. അദ്ദേഹത്തിൻ്റെ പിതാവിൻ്റെ നാമം സ്കൂളിന് നൽകാം എന്ന നിർദ്ദേശം നിലവിലെ മഹല്ല് സെക്രട്ടറി എൻ.കെ മുഹമ്മദ് മുന്നോട്ട് വെച്ചു.ആ ഉടമ്പടി പോക്കർ സാഹിബ് അംഗീകരിക്കുകയും സ്കൂൾ കൈമാറ്റം നടക്കുകയും ചെയ്തു. കുന്നിരിക്ക മാപ്പിള എൽ.പി സ്കൂൾ എന്ന പേരിൽ നിന്ന് എൻ.കെ മമ്മദ് മാസ്റ്റർ മെമ്മോറിയൽ മുസ്ലീം എൽ.പി സ്കൂൾ(എൻ.കെ എംഎംഎംഎം എൽ.പി സ്കൂൾ) എന്ന പേര് മാറ്റാൻ 1992 ൽ കെപിഎ കുട്ടി, എൻ.കെ മുഹമ്മദ് എന്നിവർ പരിശ്രമിച്ചു.എൻ.കെ മുഹമ്മദ് 1992ൽ ഡി.പി.ഐയിൽ പോയി പേര് മാറ്റാനുള്ള നടപടികൾ ചെയ്യുകയും ചെയ്തു.അങ്ങനെ 1994 ൽഎൻ.കെ മമ്മദ് മാസ്റ്റർ മെമ്മോറിയൽ മുസ്ലീം എൽ.പി സ്കൂൾ(എൻ.കെ എംഎംഎംഎം എൽ.പി സ്കൂൾ) എന്ന നാമധേയം നിലവിൽ വരികയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

വേങ്ങാട് പഞ്ചായത്തിൽ മമ്പറം-അഞ്ചരക്കണ്ടി എയർപോർട്ട് റോഡിൽ 18 ആം വാർഡിലെ ഓടക്കാട് ടൗണിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നു.

   പാരമ്പര്യ തനിമ നിലനിർത്തി പോരുന്ന പ്രീ കെ.ഇ.ആർ ബിൽ ഗിംഗിൽ പ്രവർത്തിക്കുന്ന 1 മുതൽ 4 വരെയുള്ള ക്ലാസുകളും ഒരു നില കോൺക്രീറ്റ് കെട്ടിടത്തിൽ സ്മാർട്ട് ക്ലാസ് റൂം സൗകര്യത്തോടെയുളള പ്രീ-പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. സ്കൂളിലെ എല്ലാ ക്ലാസ് റൂമുകളും വൈദ്യുതീകരിച്ച് ഫാനും ലൈറ്റും ഉള്ളതാണ്. പ്രധാന അധ്യാപികയ്ക്കും സ്റ്റാഫിനും കൂടി പ്രത്യേക മുറി സൗകര്യമുണ്ട്. ആധുനീകരിച്ച കമ്പ്യൂട്ടർ ലാബുണ്ട്. കുട്ടികൾക്ക്  കളിച്ച് രസിക്കാനുള്ള വിശാലമായ പാർക്ക് സൗകര്യമുണ്ട്.ഉച്ചഭക്ഷണം തയ്യാറാക്കാൻ സ്റ്റോർ റൂം സൗകര്യത്തോടെയുള്ള ആധുനിക രീതിയിലുള്ള അടുക്കളയുണ്ട്. കുടിവെള്ളത്തിനും മറ്റ് ആവശ്യക്കൾക്കും ഉപയോഗിക്കുന്നത് സ്കൂളിലെ കിണർ തന്നെയാണ്. കുട്ടികൾക്ക് കൈ കഴുകാൻ ഒരുമിച്ച് ഉപയോഗിക്കാൻ പറ്റുന്ന വാഷ്ബേസിനും ഉണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ശൗചാലയമുണ്ട്.ഇതിനു പുറമെ യൂറിനൽ യൂണിറ്റുമുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാഭ്യാസത്തിൻ്റെ സമഗ്രത കുട്ടികളിൽ ആർജ്ജിക്കുന്നതിന് വേണ്ടി വിവിധങ്ങളായ പാഠ്യേതര പ്രവർത്തനങ്ങൾ വിദ്യാലയങ്ങളിൽ സംഘടിപ്പിച്ച് വരുന്നു. വായന പ്രോൽസാഹിപ്പിക്കുവാൻ വേണ്ടി വായന കോർണർ ഒരുക്കുകയും ലൈബ്രറി വിതരണം ചെയ്ത് വായനാ കുറിപ്പുകൾ തയ്യാറാക്കി വരികയും ചെയ്യുന്നു.കൂടാതെ അമ്മ വായന, കഥായജ്ഞം തുടങ്ങിയ  പ്രവർത്തനങ്ങൾ നടത്തിവരുന്നു.

   കുട്ടികളുടെ പ്രവൃത്തി പരിചയത്തിലെ നൈപുണികൾ വികസിപ്പിക്കുന്നതിനായി എല്ലാ ആഴ്ചയിലും ക്രാഫ്റ്റ് പീപ്പിൾ പരിപാടി നടത്തി വരുന്നു.സർഗ്ഗാത്മകത വികസിപ്പിക്കാൻ രണ്ടാഴ്ചയിലൊരിക്കൽ ബാലസഭ നടത്തുന്നു. ശാസ്ത്രാഭിരുചി വളർത്താൻ ലിറ്റിൽ സയൻ്റിസ്റ്റ് ,ഗണിതാഭിരുചി വളർത്താൻ ഗണിത മിഠായി തുടങ്ങിയ പരിപാടികൾ നടത്തി വരുന്നു. കുട്ടികളുടെ ശാരീരിക മാനസിക ഉല്ലാസത്തിനും കായികക്ഷമത വർദ്ധിപ്പിക്കുന്നതിനും സ്റ്റാമിന 2021എന്ന പരിപാടിയും നടക്കുന്നു.. പൊതുവിജ്ഞാനം വർദ്ധിപ്പിക്കാൻ ക്വിസ് കോർണർ നടത്തുന്നു.ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്താൻ സ്പോക്കൺ ഇംഗ്ലീഷ് പരിശീലനവും നൽകുന്നു. രക്ഷിതാക്കളുമായി ഊഷ്മള ബന്ധത്തിനും കൈത്താങ്ങിനുമായി സ്കഫോൾഡിംഗ് വീക്ക് എന്ന പരിപാടിയും നടത്തി വരുന്നു.

മാനേജ്‌മെന്റ്

ഓടക്കാട് മഹല്ല് ജമായത്ത് കമ്മിറ്റിക്ക് കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.നിലവിലെ കമ്മിറ്റി പ്രസിഡണ്ട് കെ.പി മുഹമ്മദ് ഹാജിയും ജനറൽ സെക്രട്ടറി എൻ.കെ മുഹമ്മദുമാണ്.ഓടക്കാട് മഹല്ല് ജമായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ.പി മുഹമ്മദ് ഹാജിയാണ് സ്കൂൾ മാനേജർ ആയിരിക്കുന്നത്.

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തനതു

വഴികാട്ടി

{{#multimaps:11.8522711,75.5085554 | width=800px | zoom=17}}

ചിത്രശാല

"https://schoolwiki.in/index.php?title=എൻ‍_കെ_എംഎംഎംഎം_എൽ.പി.എസ്&oldid=1377359" എന്ന താളിൽനിന്ന് ശേഖരിച്ചത്