യു .പി .എസ്സ് .ഓതറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
യു .പി .എസ്സ് .ഓതറ | |
---|---|
വിലാസം | |
പടിഞ്ഞാറ്റോതറ പടിഞ്ഞാറ്റോതറ പി.ഒ. , 689551 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1936 |
വിവരങ്ങൾ | |
ഇമെയിൽ | upsothera@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37344 (സമേതം) |
യുഡൈസ് കോഡ് | 32120600431 |
വിക്കിഡാറ്റ | Q87593811 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | പുളിക്കീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | കുറ്റൂർ പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 15 |
പെൺകുട്ടികൾ | 14 |
ആകെ വിദ്യാർത്ഥികൾ | 29 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | റജി ജോർജ്ജ് അമയിൽ |
പി.ടി.എ. പ്രസിഡണ്ട് | വിജയലക്ഷ്മി വി എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | എലിസബത്ത് മാത്യു |
അവസാനം തിരുത്തിയത് | |
23-01-2022 | 37344 |
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസജില്ലയിൽ പുല്ലാട് ഉപജില്ലയിലെ പടിഞ്ഞാറ്റോതറ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് യു.പി.സ്കൂൾ ഓതറ.തോട്ടത്തിൽ സ്കൂൾ എന്നാണ് പൊതുവെ അറിയപ്പെടുന്നത് .തിരുവല്ല അതിരൂപത സീറോ മലങ്കര കാത്തലിക് കോർപ്പറേറ്റ് മാനേജ്മെൻ്റിൻ്റെ നിയന്ത്രണത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. തോട്ടത്തിൽ പി.സി.ചാക്കോയുടെ നേതൃത്വത്തിൽ 1936-ൽ സ്ഥാപിതമായ ഈ സ്കൂൾ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് .
ചരിത്രം
കുറ്റൂർ പഞ്ചായത്തിൽ ആറാം വാർഡിലാണ് യുപി സ്കൂൾ സ്ഥിതിചെയ്യുന്നത്. 1936ലാണ് ഈ സ്കൂൾ സ്ഥാപിതമായത് .കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
5 മുതൽ 7 വരെ ക്ലാസിലെ കുട്ടികളുടെ പഠനത്തിനായി ക്ലാസ് മുറികൾ ,സയൻസ് ലാബ് ,ലൈബ്രറി ,ലാപ്ടോപ്പുകൾ ,പ്രൊജക്ടർ ,ശുചിമുറികൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട് . കുട്ടികൾക്ക് ആവശ്യത്തിനുള്ള ബെഞ്ചും ഡെസ്കും ,ഓരോ ക്ലാസ് മുറികളിലും ഫാനും ലൈറ്റും മേശയും സജ്ജീകരിച്ചിട്ടുണ്ട് പാചകപ്പുരയും ഭക്ഷണം വിളമ്പുന്നതിനായി പ്രത്യേകം മുറിയും ഉണ്ട് . പാചകത്തിനായി എൽ പി.ജി ഗ്യാസ് ഉപയോഗിക്കുന്നു.
ഉച്ചഭക്ഷണം , പാൽ എന്നിവ നൽകുന്നതിന് ആവശ്യമായ പ്ലേറ്റുകളും ഗ്ലാസ്സും ക്രമീകരിച്ചിട്ടുണ്ട്. പാചകത്തിനാവശ്യമായ ജലം സ്കൂൾ കിണറ്റിൽ നിന്നും ലഭ്യമാണ്. ആവശ്യത്തിന് പൈപ്പ് കണക്ഷൻ ഉണ്ട്.
സയൻസ്, സോഷ്യൽ സയൻസ് , ഗണിതം , ഹിന്ദി ഇവയുടെ പഠന പ്രവർത്തനത്തിന് സഹായകമായ ചാർട്ടുകൾ , മോഡലുകൾ , മൈക്രോസ്കോപ്പ് , കെമിക്കലുകൾ , വിവിധ തരം ലെൻസുകൾ , കാന്തങ്ങൾ ,റഫറൻസ് ബുക്കുകൾ എന്നിവ ആവശ്യാനുസരണം ഉപയോഗിച്ചു വരുന്നു .ഭാഷാ പഠനം , ശാസ്ത്രം , ഗണിതം , പൊതു വിജ്ഞാനം എന്നീ മേഖലകളിൽ അറിവ് പകരുന്ന വിവിധ തരം പുസ്തകങ്ങൾ ലൈബ്രറിയിൽ സജ്ജീകരിച്ചിട്ടുണ്ട്.
1.25 ഏക്കറിൽ സ്ഥിതിചെയ്യുന്ന വിശാലമായ ഒരു കളിസ്ഥലം ഉണ്ട്. കുട്ടികൾക്ക് ആവശ്യമായ കളിയുപകരണങ്ങളുടെ പോരായ്മ പരിഹരിക്കേണ്ടതായുണ്ട്.
പഴയ കെട്ടിടം നവീകരിക്കുന്നതിന് മാനേജ്മെൻ്റിൻ്റെ ഭാഗത്തു നിന്നും ആവശ്യമായ നടപടികൾ ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യവേദി ഉപജില്ലാ - ജില്ലാ മത്സരങ്ങളിൽ എല്ലാ വർഷവും ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും മികച്ച നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തു വരുന്നു.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ഭാഷാ ക്ലബ്ബ് - സയൻസ് ക്ലബ്ബ് - സോഷ്യൽ ക്ലബ്ബ് - ഇക്കോ ക്ലബ്ബ് - ഗണിത ക്ലബ്ബ് - കലാ-കായിക ക്ലബ്ബ്
പതിപ്പുകൾ - കഥ ,കവിത , ദിനാചരണങ്ങൾ, ക്ലാസ്തല പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
ഭാഷാ പരിശീലനം - പ്രൊജക്ടർ, ലാപ്ടോപ്പ് എന്നിവയുടെ സഹായത്തോടെ ഒഴിവ് സമയങ്ങളിൽ ഇംഗ്ലീഷ് പഠനത്തിന് പ്രത്യേക പരിശീലനവും ഇംഗ്ലീഷ് കഥാപുസ്തകങ്ങളും വായനക്കാർഡും നൽകിയിട്ടുണ്ട്. മലയാളം, ഹിന്ദി എന്നീ ഭാഷകൾക്കും അധ്യാപകർ ആവശ്യമായ കൈത്താങ്ങ് നൽകുന്നു. ഇംഗ്ലീഷ്, മലയാളം പത്രങ്ങളും കുട്ടികൾക്ക് ലഭ്യമാക്കിയിട്ടുണ്ട്.
ഗണിതോത്സവം - ബി ആർ സി തലത്തിൽ ഗണിതോത്സവം നടത്തി.ഐ സി റ്റി അധിഷ്ഠിത ഗണിത ക്ലാസ്സുകൾ കുട്ടികൾക്ക് നൽകി വരുന്നു.
ലൈബ്രറി - കുട്ടികൾ ലൈബ്രറി പുസ്തകങ്ങൾ വായിച്ച് കുറിപ്പ് തയ്യാറാക്കുകയും മികച്ച കുറിപ്പിനു സമ്മാനം നൽകുകയും ചെയ്യുന്നു.
പൊതു വിജ്ഞാനം - കുട്ടികളിലെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി EINSAT daily quiz വാട്ട്സ് ആപ്പ് ക്ലാസ്സ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും മാസവസാനം ക്വിസ് മത്സരം നടത്തുകയും ചെയ്യുന്നു.
അസംബ്ളി - മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ ക്ലാസ് അടിസ്ഥാനത്തിൽ ആഴ്ചയിൽ മൂന്ന് അസംബ്ലി നടത്തിവരുന്നു. പ്രത്യേക ദിവസങ്ങളിൽ ആ ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഉൾപ്പെടുത്തുന്നു.
ഇക്കോ ക്ലബ്ബ് - ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വാഴ ,കപ്പ, ചേമ്പ്, പച്ചക്കറികൾ എന്നിവ നട്ടുവളർത്തി ഉച്ചഭക്ഷണത്തിൽ അവയും ഉൾപ്പെടുത്തുന്നു.
സയൻസ് - സോഷ്യൽ ക്ലബ്ബ് : ക്ലബ്ബിലെ അംഗങ്ങൾ തങ്ങളുടെ ക്ലബ്ബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ശേഖരണം, പരീക്ഷണങ്ങൾ എന്നിവയിൽ സജീവമായി പങ്കുചേരുന്നു.
കലാകായിക മത്സരങ്ങൾ - കലാകായിക മത്സരങ്ങളിലും സ്കൂൾ വാർഷികത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ അധ്യാപകർ നൽകുന്ന പരിശീലനം എടുത്തുപറയത്തക്കതാണ് .
പ്രവർത്തിപരിചയം - സബ്ജില്ലാ - ജില്ലാ പ്രവർത്തിപരിചയ മത്സരത്തിന് ആവശ്യമായ പരിശീലനം അധ്യാപകരുടെ നേതൃത്വത്തിൽ നൽകിവരുന്നു .കുട്ടികളുടെ കലാവാസന പരിപോഷിപ്പിക്കുന്നതിനായി ആഴ്ചയിൽ രണ്ടു ദിവസം , ചിത്രരചന , പെയിൻ്റിങ് , ക്രാഫ്റ്റ് വർക്കുകൾ എന്നിവയിൽ ബി.ആർ.സിയിലെ ശ്രീമതി.ഗിരിജ ടീച്ചർ പരിശീലനം നൽകി വരുന്നു .
എയ്റോബിക്സ് - ഈ സ്കൂളിലെ മുൻ കായിക അധ്യാപിക ശ്രീമതി മറിയാമ്മ ഉമ്മൻ്റെ നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും എയ്റോബിക്സ് പരിശീലനം നൽകി .
പഠനയാത്ര - വിജ്ഞാനപ്രദവും മാനസിക ഉല്ലാസവും പ്രദാനം ചെയ്യുന്ന പഠനയാത്രകൾ എല്ലാ വർഷവും നടത്തുന്നു.
സ്കൂൾ ഫോട്ടോ
-
Gandhi Jayanti
-
Gandhi Jayanti
-
Gandhi Jayanti
-
ഓണാഘോഷം
-
ഓണാഘോഷം
-
പോസ്റ്റർ
-
BS21 PTA 37344 1.jpg
-
BS21 PTA 37344 2.jpg
-
BS21 PTA 37344 3.jpg
-
BS21 PTA 37344 4.jpg
-
BS21 PTA 37344 5.jpg
-
ക്ലാസ് 5 ഇംഗ്ലീഷ് ആക്ടിവിറ്റി
-
ക്ലാസ് 5 സയൻസ് ആക്ടിവിറ്റി
-
ക്രിസ്മസ് ആര്ട്ട്
-
ക്രിസ്മസ് ന്യൂയർ കാർഡ് നിർമാണം
മികവുകൾ
കലാകായിക മേളകളിലും ശാസ്ത്രമേളകളിലും വിവിധതലങ്ങളിൽ മത്സരിക്കുകയും സബ്ജില്ലാ - ജില്ലാതലത്തിൽ സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് .ഐ സി ടി യുടെ സഹായത്തോടെ സ്കൂൾ പഠന പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു. ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം, സുരീലി ഹിന്ദി എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സജീവമായി നടന്നുവരുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ നടത്തിവരുന്ന അസംബ്ളി കുട്ടികളുടെ ഭാഷാ മികവിന് ഏറെ സഹായകമാണ്.
2021-2022 ശാസ്ത്രരംഗം സബ് ജില്ലാതല മത്സരത്തിൽ പ്രവൃത്തി പരിചയത്തിൽ മൃദു രതീഷും , പ്രാദേശിക ചരിത്രരചനയിൽ ആൽബിൻ തോമസും രണ്ടാം സ്ഥാനം കരസ്ഥമാക്കി .
2021-2022 ബി.ആർ.സി തലത്തിൽ നടന്ന സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവം - പ്രാദേശിക ചരിത്രരചനയിൽ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി ആൽബിൻ തോമസ് രണ്ടാം സ്ഥാനത്തിന് അർഹനായി.
2020-202l വിദ്യാരംഗം കലാ സാഹിത്യവേദി മത്സരത്തിൽ ഉപജില്ല - ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ചെറുകഥ 👇
രചന : ജിന്നി കെ സാജൻ [ ഏഴാം ക്ലാസ്സ് ]
എവിടെയെല്ലാം തിരഞ്ഞു ഒടുവിൽ......
മന്ദമായി വീശുന്ന കുളിർകാറ്റിൽ തെങ്ങോല തലപ്പുകൾ. മുറ്റത്തെ നന്ദ്യാർവട്ടത്തെ നനയ്ക്കാനായി മാത്രം കടന്നെത്തിയ മഴയുടെ ശാന്തത. സായാഹ്നസൂര്യൻ പടിഞ്ഞാറ് കടലിൽ മുങ്ങാൻ വെമ്പുന്നു.
കുട്ടി പതിയെ മുറ്റത്തേക്കിറങ്ങി. അറിയാനുള്ള ആകാംക്ഷയിൽ അവൾ പടിഞ്ഞാറെ മാനത്തേക്ക് നോക്കി. എരിഞ്ഞടങ്ങുന്ന സൂര്യൻ, മന്ദമായുള്ള യാത്രയിൽ സങ്കടപ്പെട്ടിട്ടെന്നവണ്ണം മന്ദമായി വീശുന്ന കാറ്റിൽ അവളുടെ വസ്ത്രാഞ്ചലം ഇളകിയാടി . എല്ലാം എങ്ങനെ സംഭവിക്കുന്നു എന്നായിരുന്നു അവളുടെ ആകാംക്ഷ. മനസ്സിൽ ഒടുങ്ങാത്ത ആയിരം ചിന്തകൾ.സമ്പന്നതയുടെ മടിത്തട്ടിലും ദുഃഖത്തിന്റെ ലാഞ്ചന .
സമ്പന്നരായ ദമ്പതികളുടെ ഏകമകളാണ് അമല .രാവിലെ ഉണർന്നു വരുമ്പോൾ വേലക്കാരി നൽകുന്ന രുചിയുള്ള ഭക്ഷണവും വസ്ത്രങ്ങളും നിറയെ മിഠായികളും. സ്കൂൾ ബസ്സിൽ കയറി ഒരു സീറ്റിൽ ഇരിപ്പുറപ്പിക്കും . ആരുമായി ഒരു സമ്പർക്കവുമില്ല. സ്നേഹിക്കാൻ ആരും ഇല്ലാത്തതു പോലെ തന്റെ പേരു പോലും ആരും ഓർക്കുന്നില്ല. ഹാജരും റോൾ നമ്പറിൽ മാത്രം.
തിരികെ വീട്ടിലെത്തി ഗേറ്റിൽ എത്തുമ്പോൾ ഓടിയെത്തുന്ന നായ്ക്കുട്ടി. രാത്രി ഉറങ്ങുമ്പോൾ എപ്പോഴോ എത്തുന്ന മാതാപിതാക്കൾ. സ്നേഹം തേടി അലയുന്ന മകളെ ആരും ശ്രദ്ധിച്ചില്ല. ടിവിയും മൊബൈലും ആശ്രയമായി. ബുക്കുകളും പുസ്തകങ്ങളും ആശ്രയമായി അലഞ്ഞു.
ഒരു സായാഹ്നം അവൾ വീടുവിട്ടിറങ്ങി .കല്ലും മുള്ളും നിറഞ്ഞ പാതയിൽ അവൾ നടന്നു എങ്ങോട്ടെന്നില്ലാതെ. അടുത്ത മാവിൻകൊമ്പിൽ ചിലയ്ക്കുന്ന പക്ഷികളുടെ കളകളാരവം. നടന്നു നടന്നു ഒരു ചെറിയ കുടിലിനു മുൻപിൽ എത്തി , അമല എന്ന ഒരു നേരിയ സ്വരം കേട്ട് അവൾ അകത്തേക്ക് കടന്നു. അവൾക്കു വേണ്ടി മാത്രം കാത്തിരിക്കുന്നതു പോലെ അവളുടെ കൂട്ടുകാരിയുടെ അമ്മ. അവൾ പതിയെ അമ്മയുടെ അടുത്തേക്ക് ചെന്നു. സ്നേഹത്തിനായി കൊതിയ്ക്കുന്ന പേടമാൻ പോലെ അവളുടെ മിഴികൾ തുളുമ്പി. തന്റെ കളിക്കൂട്ടുകാരിയുടെ അമ്മയെ അവൾ ഉറ്റു നോക്കി . അവർ അവളുടെ നെറുകയിൽ ചുംബിച്ചു. സ്നേഹത്തോടെ കെട്ടിപിടിച്ചു. അവൾ ആ സ്നേഹം ആവോളം ആസ്വദിച്ചു . അവൾ സന്തോഷത്തോടെ തന്റെ വീട്ടിലേക്ക് മടങ്ങി. അടുത്ത ദിവസം കുയിലിന്റെ കളകൂജനം കേട്ട് അവൾ ഉണർന്നു.
ഉദയസൂര്യൻ്റെ ഇളം കിരണങ്ങൾ അവളെ തഴുകി ഉണർത്തി. സമ്പന്നതയുടെ മടിത്തട്ടിൽ കിട്ടാത്ത മനഃസുഖം അവൾക്കു ലഭിച്ചതുപോലെ തോന്നി. ഒടുവിൽ ഒരിക്കലും ലഭിക്കാത്ത മനഃസുഖ സന്തോഷത്തിൽ അവൾ ഉദയസൂര്യന്റെ പ്രഭ നോക്കി അങ്ങനെ നിന്നു.
മുൻസാരഥികൾ
ക്രമനമ്പർ | പേര് | കാലയളവ് | ചാർജ്ജെടുത്ത തീയതി |
---|---|---|---|
1. | പി.എം.ഏബ്രഹാം | 1983- 1987 | |
2. | പി.എം.ഏബ്രഹാം | 01/04/1987 | |
3. | സ്കറിയ ജോബ് | 1989-1994 | |
4. | വി.എം.പൗലോസ് | 06/04/1994 | |
5. | പി.സി.മത്തായി | 1995-2004 | 01/04/1995 |
6. | ഷൈനി വർഗീസ് | 2004-2006 | 01/06/2004 |
7. | റജി ജോർജ്ജ് അമയിൽ | 2006-2022 | 01/04/2006 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
🔺 ശ്രീ. കെ.റ്റി.ചാക്കോ - സ്പോർട്സ്
🔺 ശ്രീ. അനീഷ് തോമസ് - രാഷ്ട്രീയം
🔺 ശ്രീ. ചെറിയാൻ തോമസ് - രാഷ്ട്രീയം
🔺 ശ്രീമതി. ബിന്ദു കുഞ്ഞുമോൻ - രാഷ്ട്രീയം
🔺 ആൽഫ അമ്മിണി ജേക്കബ് - രാഷ്ട്രീയം
🔺 ശ്രീ. വിഷ്ണുപ്രസാദ് - സിനിമ സംവിധായകൻ
🔺 ശ്രീ. റ്റി.എം.സത്യൻ - പരിസ്ഥിതി പ്രവർത്തകൻ
🔺 ഡോ. സിസ്റ്റർ . സായൂജ്യ - കൗൺസിലർ
🔺 ജീവേഷ് വർഗീസ് - ദൂരദർശൻ അവതാരകൻ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
റജി ജോർജ്ജ് അമയിൽ[ഹെഡ്മാസ്റ്റർ]
അനീഷ് വി ചെറിയാൻ
സാറാമ്മ ചാക്കോ
റിതു തോമസ്
പാഠ്യേതര പ്രവർത്തനങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം
* തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്നും 13 കിലോമീറ്റർ * തിരുവല്ല ബസ്റ്റാൻ്റിൽ നിന്നും 12 കിലോമീറ്റർ * റ്റി.കെ റോഡ് നെല്ലാട് ജംഗ്ഷനിൽ നിന്നും 6 കിലോമീറ്റർ .{{#multimaps: 9.358626,76.6139544 | width=800px|zoom=18 }} |
|}
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37344
- 1936ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ