എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/ഹൈസ്കൂൾഹരിതം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹരിതശ്രീ ഇക്കോ ക്ലബ്ബ്

ഹരിതശ്രീ ഇക്കോ ക്ലബ്ബിന്റേയും ജെ ആർ സി യുടെയും സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച ഹരിതശ്രീ പദ്ധതിയുടെ ഉദ്ഘാടനം 2012 ജൂൺ 14 വ്യാഴാഴ്ച രാവിലെ 10.15 ന് ആലപ്പുഴ ഫോറസ്ട്രി എഫ് സി എഫ് ശ്രീമാൻ ശ്രീകുമാർ നിർവ്വഹിച്ചു. സ്ക്കൂൾ ഗ്രൗണ്ടിൽ ആര്യവേപ്പിൻ തൈ നട്ടു കൊണ്ടായിരുന്നു ഉദ്ഘാടനം . അസംബ്ളിയിൽ പരിസ്ഥിതി സംരക്ഷണ ബോധവത്ക്കരണ പ്രസംഗത്തോടൊപ്പം ആര്യവേപ്പിന്റെ ഗുണങ്ങളും ഔഷധ മൂല്യവും അദ്ദേഹം വ്യക്തമാക്കി. പദ്ധതി നടപ്പാക്കുന്നതിന് വേണ്ടി 100 വിദ്യാർത്ഥികളെ 10 പേരടങ്ങുന്ന ഗ്രൂപ്പുകൾ ആക്കി . പ്രസ്തുത ചടങ്ങിൽ വച്ച് റെഡ് ക്രോസ്സ് കേഡറ്റുകൾക്കുള്ള ബാഡ്ജുകളുടെ വിതരണം ജെ ആർ സി ജില്ലാ സെക്രട്ടറി ശ്രീ പാണ്ഡനാട് രാധാകൃഷ്ണൻ നിർവ്വഹിച്ചു. സീനിയർ അദ്ധ്യാപിക ശ്രീമതി ടി.മായ, അദ്ധ്യാപകരായ കെ.ആർ.വിനോദ് കുമാർ, ജി.പ്രജിത്ത്, വിജയചന്ദ്രൻ ഉണ്ണി ത്താൻ, സീഡ് കോ ഓർഡിനേറ്റർ സി.ഗോപുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം