ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അധ്യാപകർ

ക്രമനമ്പർ പേര് ഉദ്യോഗപ്പേര് യോഗ്യത ചുമതല ചിത്രം
1 അബ്ദുൽ നാസിർ കെ പ്രിൻസിപ്പൽ എം എ, ബിഎഡ്,

സെറ്റ്

പ്രിൻസിപ്പൽ
2 അഷ്റഫ്.കെ കെ എച്ച് എസ് എസ് ടി മലയാളം എം എ, ബിഎഡ്,

യു ജി സി നെറ്റ്

സീനിയർ അസിസ്റ്റന്റ്
3 മുഹമ്മദ് സുബിൻ പി എസ് എച്ച് എസ് എസ് ടി ഫിസിക്സ് എം എസ് സി ബിഎഡ്

എം എഡ്

ക്ലാസ് ടീച്ചർ
4 അബ്ദുൽ ലത്തീഫ് യു എം എച്ച് എസ് എസ് ടി കെമിസ്ട്രി എം എസ് സി ,ബിഎഡ്

എം ഫിൽ ,സെറ്റ് പി ജി ഡി സി എ

സ്റ്റാഫ് സെക്രട്ടറി
5 നാസർ കുന്നുമ്മൽ എച്ച് എസ് എസ് ടി പൊളിറ്റിക്കൽ സയൻസ് എം എ, ബിഎഡ്,

എംബിഎ ,പിജിഡിആർഎം സിഇജി

കരിയർ ഗൈഡ്
6 അബ്ദുൽ നാസർ കെ എച്ച് എസ് എസ് ടി

എക്കണോമിക്സ്

എം എ, ബിഎഡ്,

സെറ്റ്

എച് ഐ ടി സി  ,സ്പാർക്
7 അബ്ദുൽജമാൽ.കെകെ  എച്ച് എസ് എസ് ടി സുവോളജി എം എസ് സി ,ബിഎഡ്,

സെറ്റ്

സ്കൗട്ട് ക്യാപ്റ്റൻ ,അസാപ്
8 ഷംസു കെ എച് എച്ച് എസ് എസ് ടി

എക്കണോമിക്സ്

എം എ, ബിഎഡ്,

സെറ്റ് ,നെറ്റ് ,ജെ ആർ എഫ്

ക്ലാസ് ടീച്ചർ
9 ജിനി കെ എച്ച് എസ് എസ് ടി മാത്‍സ് എം എസ് സി ,ബിഎഡ്,

സെറ്റ്

ഗൈഡ് ക്യാപ്റ്റൻ
10 നഷീദ ,യു പി എച്ച് എസ് എസ് ടി ഇംഗ്ലീഷ് എം എ, ബിഎഡ്,

സെറ്റ് ,നെറ്റ്

ക്ലാസ് ടീച്ചർ
11 മുബീന ഉമ്മർ എച്ച് എസ് എസ് ടി ഇംഗ്ലീഷ് എം എ, ബിഎഡ്,

സെറ്റ് ,നെറ്റ്

ക്ലാസ് ടീച്ചർ
12 അബ്ദുൽ സലാം .വി കെ എച്ച് എസ് എസ് ടി അറബിക് എം എ, ബിഎഡ്, സെറ്റ് എൻ എസ് എസ്  പ്രോഗ്രാം ഓഫീസർ 
13 ദിവ്യ ജോസ് എച്ച് എസ് എസ് ടി ബോട്ടണി എം എസ് സി ,ബിഎഡ് , എം എഡ് സർട്ടിഫിക്കറ്റ് ഇൻ ചാർജ്
14 ബിന്ദു കുമാരി എ എം എച്ച് എസ് എസ് ടി കമ്പ്യൂട്ടർ അപ്ലിക്കേഷൻ എം എസ് സി, ബിഎഡ് , പി ജി ഡി സി എ,സെറ്റ് സൗഹൃദ ക്ലബ്
15 സുമി പി മത്തച്ചൻ എച്ച് എസ് എസ് ടി കൊമേഴ്‌സ് എം കോം, ബിഎഡ്, സെറ്റ് പോസ്‌റ്‌മെട്രിക് സ്കോളർഷിപ്
16 ശ്രീന .കെ പി എച്ച് എസ് എസ് ടി സോഷിയോളജി എം എ, ബിഎഡ്, സെറ്റ് സ്കൂൾ ബസ്
17 ഇബ്രാഹിം വി ലാബ് അസിസ്റ്റന്റ് എസ്എസ്എൽസി ഫിസിക്സ്,ബോട്ടണി ലാബ്
18 അബൂബക്കർ സിദ്ധിഖ്  യു പി ലാബ് അസിസ്റ്റന്റ് ബിഎ,എംഎ(ഉർദു) കെമിസ്ട്രി, സുവോളജി ലാബ്

കരിയർ ഗൈഡൻസ്

പാസ് വേഡ് ദ്വിദിന ക്യാമ്പ്

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ   ഹയർ സെക്കന്ററി വിദ്യാർത്ഥികളിൽ കരിയർ സംബന്ധിച്ച്  അവബോധമുണ്ടാക്കുക,സിവിൽ സർവീസ് അടക്കമുള്ള പരീക്ഷകൾക്ക് വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെ നടത്തുന്ന ദ്വിദിന പഠനക്യാമ്പായ പാസ് വേഡ്  ബഹുമാനപ്പെട്ട കോഴിക്കോട് ഡെപ്പ്യൂട്ടി കലക്ടർ

മുഹമ്മദ് റഫീക്ക് ഉൽഘാടനം ചെയ്തു.  പ്രിൻസിപ്പാൾ കെ.അബ്ദുൾ നാസർ അധ്യക്ഷം വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. പി. ഗവാസ് മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് സി.സി.എം. വൈ. പ്രിൻസിപ്പാൾ ഡോ.പി.പി. അബ്ദുൾറസാക്ക് പ്രോഗ്രാം ബ്രീഫിംഗ് നടത്തി. കെ.എ.എസ് റാങ്ക് ജേതാവ് ബി.സി.ബിജേഷ് മുഖ്യാതിഥിയായിരുന്നു.   കേരള സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് പി.പി.അബ്ദുറഹിമാൻ  സ്പോർട്സ് അക്കാദമി ലോഞ്ചിങ്ങ് നടത്തി. മർക്കസ് അക്കാദമിക് എക്സിക്യൂട്ടീവ് ഡയറക്ടർ ഉനൈസ് മുഹമ്മദ് , ഹെഡ് മാസ്റ്റർ നിയാസ് ചോല, കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ എച്ച്.എസ്സ്.എസ്സ്. പ്രിൻസിപ്പാൾ ലീന വർഗീസ്  , കൂടരഞ്ഞിവില്ലേജ് ഓഫീസർ കെ.മണി എന്നിവർ ആശംസാ പ്രസംഗം നടത്തി.

ക്യാമ്പിൽ   ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കൊപ്പം കൂടരഞ്ഞി  സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കന്ററി സ്കൂൾ,  തോട്ടുമുക്കം സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികളും പങ്കെടുത്തു.വിദ്യാ കിരണം പദ്ധതിയുടെ ഭാഗമായി എസ്സ് .സി / എസ്സ്.റ്റി വിഭാഗം കുട്ടികൾക്ക് വേണ്ടി സർക്കാർ നൽകിയ ലാപ് ടോപ്പുകളുടെ വിതരണം ബഹു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. പി.ഗവാസ് നിർവഹിച്ചു. പരിപാടിയ്ക്ക് ക്യാമ്പ് കോഡിനേറ്റർ നാസർ കുന്നുമ്മൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ. എം.ബിന്ദു കുമാരി നന്ദിയും പറഞ്ഞു. അഡ്വ. മുഹമ്മദ് അനീസ്, ബി.സി. ബിജീഷ്, നിയാസ് ചോല, അലി അക്ബർ, നാസർ കുന്നുമ്മൽ , താലിസ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.