സ്കൂളിന്റെ പുതിയ കെട്ടിടതതിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന പരിപാടികൾ ഡോകുമെന്റുചെയ്യുന്നതിനം വിവിധ സ്കൂൾ ഗ്രൂപ്പുകളിലേക്ക് സ്കൂൾ യു ടൂബ് വഴി ലൈവ് ചെയ്യുന്നതിന് ലിറ്റിൽ കൈറ്റ്സിന്റെ സേവനം പ്രയോജനപ്പെടുത്തുകയുണ്ടായി.
2019-22
2019-22 ബാച്ചിൽ 40 കുട്ടികൾ അംഗങ്ങളായി.
പത്ത് ദിവസത്തെ സ്ക്കൂളിൽ പരിശീലനം നൽകി.
കോവിഡ് കാലത്ത് കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ഓൺലൈൻ ക്ലാസ് കാണുകയും വാട്ട്സാപ്പ് ഗ്രൂപ്പിൽ ഹാജർ രേഖപ്പെടുത്തുകയും ചെയ്തു.
തുടർപ്രവർത്തനങ്ങളും വാട്ട് സാപ്പ് ഗ്രൂപ്പ് വഴി നൽകി.
Digital information litercyസ്കൂൾ തുറന്നതോടെ ഗ്രാഫിക് ഡിസൈൻ,മലയാളം കമ്പ്യൂട്ടിംഗ് ,സ്ക്രാച്ച്,ആനിമേഷൻ എന്നീ വിഷയങ്ങളിൽ പ്രായോഗിക പരിശീലനവും അസൈൻമെൻ്റ് വർക്കുകളും നടന്നു വരുന്നു.
കുട്ടികളിൽ ഇന്റർനെറ്റ്,സോഷ്യൽമീഡിയ എന്നിവയിലെ ശരി-തെറ്റിനെക്കുറിച്ച് ബോധ്യപ്പെടുത്തുന്നതിനും ശരിയായ രീതിയിൽ ഇന്റർനെറ്റ് ഉപയോഗിക്കേണ്ടത് എങ്ങനെ എന്ന് സ്ക്കൂളിലെ ടീച്ചേഴ്സിനു ക്ലാസ് നൽകി.
കുട്ടികളെ അഞ്ച് ഗ്രൂപ്പുകളായി തിരിച്ചു. ട്രാഫിക് ബോധവൽക്കരണം, സോഷ്യൽ മീഡിയ, സൈബർ ക്രൈം ,ഗാർഹിക പീഡനം, കോവിഡ് ബോധവൽക്കരണം എന്നിങ്ങനെ വിവിധ വിഷയങ്ങളെ ആസ്പദമാക്കി എട്ട്, ഒൻമ്പ് ക്ലാസിലെ വിദ്യാർഥികൾക്ക് ഓഫ് ലൈയിൻ ക്ലാസ്സുകളും വെബിനാർ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
2020-23 ബാച്ചിലേക്ക് പ്രവേശനം നേടുന്നതിനായി 50 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. 40 കുട്ടികൾ അംഗത്വം നേടി.
2020-23 ബാച്ചിലെ ഏകദിന ക്യാമ്പ് ബഹു.എച്ച് എം ശ്രീമതി ഗീതാദേവി റ്റി ജി ഉദ്ഘാടനം ചെയ്തു. എല്ലാ അംഗങ്ങളും സന്നിഹിതരായിരുന്ന ക്യാമ്പിൽ എസ് ഐ റ്റി സി ശ്രീ ഡോമിനിക് എ ജെ, കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി ജെ ,കൈറ്റ് മിസ്ട്രെസ് ശ്രീമതി വിജുപ്രിയ വി എസ് എന്നിവർ പ്രോഗ്രാമിംങ്, ആനിമേഷൻ,മൊബൈൽ ആപ്പ് എന്നീ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. ക്യാമ്പ് അംഗങ്ങൾക്ക് റിഫ്രഷമെന്റ്, ഉച്ചഭഷണവും ഒരുക്കിയിരുന്നു. 19/01/22 രാവിലെ 10 am ന് ആരംഭിച്ച ക്യാമ്പിന് കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി ജെ സ്വാഗതവും ലീഡർ ആകശ് എ നന്ദിയും പറഞ്ഞു 4.30pm ന് അവസാനിച്ചു.