എം ആർ ആർ എം എച്ച് എസ് ചാവക്കാട്
എം ആർ ആർ എം എച്ച് എസ് ചാവക്കാട് | |
---|---|
വിലാസം | |
ചാവക്കാട് തുശ്ശൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തുശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം . ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
27-11-2016 | Mrrmhs |
ചാവക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം ആര് ആര് എം ഹൈസ്കൂള്‍. ചാവക്കാട് പോലീസ് സ്റ്റേഷന്റെ സമീപത്തായി സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം നഗരത്തിന്റെ തിലകക്കുറിയായി അറിയപ്പെടുന്നു.
ചരിത്രം
കുന്നംകുളം കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ചുര്ച്ച് മിഷൻ സൊസൈറ്റിയുടെ ഒരു മിഷിനറി ആയിരുന്ന എഫ്.ബവർ എന്ന ഇംഗ്ലീഷുകാരൻ 1887 നോട് അടുപ്പിച്ചു കൂടങ്ങളിൽ സ്ഥാപിച്ച മിഷൻ സ്കൂൾ എന്നവിദ്യാലയമാണ് ഇന്നത്തെ എം ആർ ആർ എം ഹൈസ്കൂൾ. ചർച്ച മിഷൻ സൊസൈറ്റി 1941 ൽ സ്കൂളിന്റെ മാനേജ്മന്റ്, അന്നത്തെ ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ സി കെ ജോൺ മാസ്റ്ററുടെ നേതൃത്വത്തിൽ സ്റ്റാഫിന് വിട്ടുകൊടുത്തു . അക്കാലത്തു വിവേകോദയം സ്കൂൾ എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്. എന്നാൽ ഗവണ്മെന്റ്ൽ നിന്നും വേണ്ടത്ര പ്രോത്സാഹനം ലഭിച്ചില്ല . അപ്പോഴാണ് ചാവക്കാട്ടെ വ്യവസായ പ്രമുഖനും ധനാഢ്യനും ഉദാരമതിയുമായ ശ്രീ എം ആർ രാമൻ 1942 ഇൽ അകാലമരണം പ്രാപിച്ചത്. അദ്ദേഹത്തിന്റെ ജ്യേഷ്ഠന്റെ മകൻ ശ്രീ എം വി ഉണ്ണീരി അവർകൾ 1943 മുതൽ പൊതുജനങ്ങളുടെ നന്മക്കായി " വിവേകോദയം സ്കൂൾ" ഏറ്റെടുത്തു "എം ആർ രാമൻ മെമ്മോറിയൽ സ്കൂൾ" എന്ന പേരിൽ നടത്തുവാൻ തുടങ്ങി . അധികം താമസിയാതെ തന്നെ എട്ടാംതരം വരെയുള്ള ഒരു അപ്പർ പ്രൈമറി സ്കൂൾ ആയി ഇതിനെ ഉയർത്തുവാൻ മാനേജ്മെന്റിന് കഴിഞ്ഞു.അതുകൊണ്ടും സംതൃപ്തമാവാതെ മാനേജർ ചെയ്ത നിരന്തര പരിശ്രമത്തിന്റെ ഫലമായി 1964 ൽ ജൂൺ മാസത്തിൽ ഇതൊരു ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു . അങ്ങിനെ നാട്ടുകാരുടെയും മാനേജ്മെന്റിന്റെയും ചിരകാലാഭിലാഷം സാക്ഷാത്കരിക്കപ്പെട്ടു. 2005 വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2013-ൽ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യു പി ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- പരിസ്തിതി ക്ലബ്ബ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
- ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
1964 - 69 | ശ്രീ പി നാരായണ മേനോൻ |
1969 - 86 | എ കൃഷ്ണൻകുട്ടി കർത്താ |
1986 - 90 | ശ്രീമതി പി സുശീല |
1990 - 94 | എം പത്മിനി |
1994 -99 | കെ വി തോമസ് |
1999 - 2014 | എൻ ആർ ശോഭ |
2014 - 16 | ശ്രീമതി പി സി ബെറ്റി |
2016 - |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.583665" lon="76.022761" zoom="17" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.