ഉണ്ണിക്കൊരു മരമുണ്ട് മുത്തച്ഛൻ നട്ടൊരു മരമുണ്ട് കിളികൾ കൂടൊരുക്കും മരമാണേ പൂക്കളും കായ്കളും തരുന്നൊരു മരമാണേ തണലേകുന്നൊരു മരമാണേ ഉണ്ണിയും കൂട്ടുകാരും കളിക്കാനായി ഒത്തുച്ചേരുന്നതി മരത്തണിലാണേ മഴയേകുന്നൊരു മരമാണേ മുത്തച്ഛൻ കടന്നു പോയെന്നാലും ഉണ്ണിക്കാ മരമുണ്ട് ഉണ്ണിക്കൊരു തുണയായി ആ മരമിന്നും നിൽക്കുന്നു മരങ്ങൾ തൻ മേന്മ നോക്കൂ കൂട്ടരേ മരങ്ങൾ നട്ടുപിടിപ്പിക്കാം നമ്മുടെ നാടിനെ രക്ഷിക്കാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - കവിത