ഉണ്ണിക്കൊരു മരമുണ്ട്
മുത്തച്ഛൻ നട്ടൊരു മരമുണ്ട്
കിളികൾ കൂടൊരുക്കും മരമാണേ
പൂക്കളും കായ്കളും തരുന്നൊരു മരമാണേ
തണലേകുന്നൊരു മരമാണേ
ഉണ്ണിയും കൂട്ടുകാരും കളിക്കാനായി
ഒത്തുച്ചേരുന്നതി മരത്തണിലാണേ
മഴയേകുന്നൊരു മരമാണേ
മുത്തച്ഛൻ കടന്നു പോയെന്നാലും
ഉണ്ണിക്കാ മരമുണ്ട്
ഉണ്ണിക്കൊരു തുണയായി
ആ മരമിന്നും നിൽക്കുന്നു
മരങ്ങൾ തൻ മേന്മ നോക്കൂ കൂട്ടരേ
മരങ്ങൾ നട്ടുപിടിപ്പിക്കാം
നമ്മുടെ നാടിനെ രക്ഷിക്കാം