എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ *പ്ലാവ്*

Schoolwiki സംരംഭത്തിൽ നിന്ന്
20:01, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (എസ്സ്.ഡി.വി.എച്ഛ്.എസ്സ്.എസ്സ്,ആലപ്പുഴ/അക്ഷരവൃക്ഷം/ *പ്ലാവ്* എന്ന താൾ എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ *പ്ലാവ്* എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
*പ്ലാവ്*

തണലേകിടന്നു കുളിരേകിടുന്നു
 തേനൂറുന്നൊരു ചക്കപ്പഴം
 തന്നിടുന്നു നീ നിൻ മരക്കൊമ്പിലൊരു കിളി കൂട്ടു വച്ചു അതിന്നരികിലെന്നനുജത്തിക്കൊരു , ഊഞ്ഞാലു കെട്ടി ഞാൻ
നീ പൊഴിച്ചൊരാ ഇലകളെല്ലാമേ
 ചേലെഴും കിരീടവും കളിവണ്ടിയുമാക്കി
ഞാൻ ഉച്ചയ്ക്ക് ചക്കക്കൂട്ടാനും കഞ്ഞിയും
 പ്ലാവിലകുമ്പിളിൽ കോരി ഞാൻ നുണയ -
 ചിരിതൂകി നിന്നു നീയെൻ അമ്മയെപോലെ
 അന്നൊരു ദുഷ്ടനാം കാറ്റുവന്നങ്ങു നിൻ കൊമ്പൊന്നൊടിച്ചു വീഴ്ത്തിയപ്പോൾ ഹൃദയം നുറുങ്ങിയെന്നാകിലും തോഴി ഉളി വീശി ചെത്തി മിനുക്കിയാ കൊമ്പിതാ
ഒളി വീശിയെൻ അകത്തളം വാഴുന്നു -
 കെട്ടിപ്പിടിച്ചാലും കൊത്തിപ്പറിച്ചാലും ഉപകാരി ഉപകാരി മാത്രമാണിന്നു നീ . തണലേകിടുന്നു കുളിരേകിടുന്നു തേനൂറുന്നൊരു ചക്കപ്പഴം തന്നിടുന്നു

ABHIJITH P AJITH
VIII-A എസ്സ്.ഡി.വി.എച്ഛ്.എസ്സ്.എസ്സ്,ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - ലേഖനം