സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
16:49, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22048 (സംവാദം | സംഭാവനകൾ) (→‎ആമുഖം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആമുഖം

എച്ച് . എസ്.എസ്  വിഭാഗത്തിൽ 4  ഡിവിഷനുകളിലായി 81  ആൺകുട്ടികളും 146  പെൺകുട്ടികളും ഉൾപ്പടെ 227  വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട് . 11   അദ്ധ്യാപകരും 2 ലാബ് അസ്സിസ്റ്റന്റ്സും ഉൾപ്പടെ 13 ജീവനക്കാർ ആണ് ഈ വിഭാഗത്തിൽ ഉള്ളത് . 1944 സ്ഥാപിതമായ  രാജശ്രീ  മെമ്മോറിയൽ യുപി സ്കൂൾ പിന്നീട്  രക്ഷാധികാരിയായ   ഷെവലിയർ അഗസ്റ്റിൻ അക്കരയുടെ സ്മരണാർത്ഥം അഗസ്റ്റിൻ അക്കര ഹൈസ്കൂൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു.  2013നു ശേഷം  വിദ്യാഭ്യാസ വിചക്ഷണനും  ക്രാന്തദർശിയുമായ പ്രൊഫ. പി സി തോമസ് മാസ്റ്ററുടെ  കൈകളിലൂടെ പ്ലസ് ടു  അപ്ഗ്രഡേഷൻ വന്ന്  സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ്  എന്ന  നന്മയുടെ നിറദീപം ഇന്ന് അറിവിന്റെ ലോകത്തേക്ക് പുതിയ പുതിയ ചുവടുവെപ്പുകളുമായി മുന്നേറികൊണ്ടിരിക്കുകയാണ്.

ശ്രീ ഡെന്നിസ് സേവ്യർ അക്കര ആണ് ഹയർ സെക്കന്ററി വിഭാഗത്തിന്റെ പ്രിൻസിപ്പൽ ഇൻ ചാർജ് .പഠനത്തോടൊപ്പം തന്നെ കലാകായിക രംഗത്തും വിദ്യാർത്ഥികൾ  മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുന്നു . വിവര സാങ്കേതിക വിദ്യയിൽ പരിശീലനം നേടിയ എല്ലാ അധ്യാപകരും ഐ.ടി അധിഷ്ഠിത ബോധന രീതിയിലൂടെ അധ്യയനം നടത്തുന്നു. 2017-2019 അധ്യനവര്ഷത്തിൽ ജ്യോതിഷ എം ജെ , 2018-2020 ൽ ഫഹമിയ സലിം, 2019 -2021  ൽ ഗൗരിനന്ദ ബി , നവ്യ ഇ എസ് എന്നിവരും 1200 ൽ 1200 മാർക്കും നേടി സെന്റ് അഗസ്‌റ്റിൻ ഹയർ സെക്കന്ററി വിദ്യാലയത്തിന്റെ യശസ്സ് വാനോളം ഉയർത്തി . കലോത്സവവേദികളിലും ഐ ടി മേളകളിലും എന്നും മുൻപന്തിയിലാണ് സെന്റ് അഗസ്റ്റിൻ കുടുംബം .

സ്റ്റാഫ് ലിസ്റ്റ്

നമ്പർ പേര് പദവി
1 ഡെന്നിസ് സേവ്യർ അക്കര എച്ച്  എസ് എസ് ടി മാത്തമാറ്റിക്സ്
2 ജിൻസി പി ഫ്രാൻസിസ് എച്ച്  എസ് എസ് ടി ഫിസിക്സ്
3 ദിവ്യ കെ.എസ് എച്ച്  എസ് എസ് ടി കെമിസ്ട്രി
4 ഷമ്മി പോൾ എച്ച് എച്ച്  എസ് ടി ഇംഗ്ലീഷ്
5 ധന്യ പി വൈ എച്ച്  എസ് എസ് ടി സുവോളജി
6 ചിത്ര കെ എസ് എച്ച്  എസ് എസ് ടി ബോട്ടണി
7 ജിൻസി ടി   ജെ എച്ച്  എസ് എസ് ടി (ജൂനിയർ) മലയാളം
8 സന്ധ്യ എം.എസ് എച്ച്  എസ് എസ് ടി (ജൂനിയർ) മാത്തമാറ്റിക്സ്
9 നിധി കെ.ജി എച്ച്  എസ് എസ് ടി (ജൂനിയർ) ഫിസിക്സ്
10 അശ്വതി കെ എച്ച്  എസ് എസ് ടി (ജൂനിയർ) ഹിന്ദി
11 മെറീന ആന്റോ എച്ച്  എസ് എസ് ടി (ജൂനിയർ) കെമിസ്ട്രി
12 സോന എം.ആർ ലാബ് അസിസ്റ്റന്റ്
13 ടെറിൻ ജേക്കബ് പി കുഞ്ഞുകുഞ്ഞാൻ ലാബ് അസിസ്റ്റന്റ്

അക്കാദമിക പ്രകടനം

അധ്യയന വർഷം ആകെ വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് 1200/1200 നേടിയ വിദ്യാർത്ഥികൾ
2014-2016 50 3
2015-2017 108 13
2016-2018 116 26
2017-2019 110 32 1.ജ്യോതിഷ എം ജെ
2018-2020 112 29 1.ഫഹമിയ സലിം
2019-2021 118 93 1.ഗൗരിനന്ദ ബി , 2.നവ്യ ഇ എസ്

കലോത്സവവേദികളിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർ

അധ്യയന വർഷം പേര് സ്റ്റേറ്റ് ലെവൽ മത്സരഇനം
2016 ബിലിൻ ബിജു ഒന്നാംസ്ഥാനം മാത്‍സ് പസിൽ
2017 ജ്യോതിഷ എം ജെ ഒന്നാംസ്ഥാനം മിമിക്രി
2018 ജ്യോതിഷ എം ജെ ഒന്നാംസ്ഥാനം മിമിക്രി
2018 ഫഹമിയ സലിം ഒന്നാംസ്ഥാനം മലയാളം പ്രസംഗം
2018 അലൻ ജോസഫ് ഒന്നാംസ്ഥാനം മാത്‍സ് ക്വിസ്
2018 നയനകൃഷ്ണ എം എ മൂന്നാം സ്ഥാനം ഹിന്ദി പാരായണം
2019 ഫഹമിയ സലിം ഒന്നാംസ്ഥാനം മലയാളം കഥാരചന

IT അംഗീകാരങ്ങൾ

  • 2019 ലെ ഐടി മേള ട്രോഫിയിലെ ജില്ലാതല മികച്ച സ്കൂൾ
  • 2019 ഉപജില്ലാതല ഐടി മേള. എച്ച്എസ്എസ് വിഭാഗം - ഒന്നാമത്.
  • 2018 ലെ ഐടി മേള ട്രോഫിയിലെ ജില്ലാതല മികച്ച സ്കൂൾ.
  • 2018 ഉപജില്ലാതല എച്ച്എസ്എസ് വിഭാഗം - ഒന്നാമത്.
  • 2017 ഐടി മേള എച്ച്എസ്എസ് വിഭാഗം - മൂന്നാമത്.
  • 2016 ഉപജില്ലാതലത്തിൽ എച്ച്എസ്എസ് വിഭാഗം - ഒന്നാമത്.
  • 2016 ജില്ലാതലത്തിൽ ഓവറോൾ ഫസ്റ്റ്.
  • ഐടി മേളയിലെ മികച്ച സ്കൂൾ ട്രോഫി 2016.
  • 2016 സംസ്ഥാന തലം- സെക്കൻഡ് റണ്ണേഴ്സ് അപ്പ്.
  • 2016 ഐടി ക്വിസിൽ സംസ്ഥാന ഒന്നാം സ്ഥാനം - എൽസൺ എ ഇ
  • 2015 - ഉപജില്ലാതല എച്ച്എസ്എസ് വിഭാഗം - ഒന്നാമത്

ചിത്രശാല

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം