സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/പ്രൈമറി
ആമുഖം
- യു പി വിഭാഗത്തിൽ 12 ഡിവിഷനുകളിലായി 382 ആൺകുട്ടികളും 106 പെൺകുട്ടികളും ഉൾപ്പടെ 488 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട് 12 അദ്ധ്യാപകർ യു പി വിഭാഗത്തിൽ ഉണ്ട്. 5 അനധ്യാപക ജീവനക്കാർ ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.
- 1944 ൽ ആരംഭിച്ച വിദ്യാലയത്തിന്റെ ആദ്യപേര് രാജശ്രീ മെമ്മോറിയൽ യുപി സ്കൂൾ എന്നായിരുന്നു . അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ ആയിരുന്നു ആദ്യത്തെ ക്ലാസുകൾ .
- ഭാരതത്തിന്റെ ദേശീയ സ്വതന്ത്ര്യസമരപ്രസ്ഥാനം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിനില്ക്കുന്ന കാലഘട്ടത്തിൽ 1944ൽ ആണ് ഈ വിദ്യാലയം ആരംഭിക്കുന്നത്.രാഷ്ട്ര നിർമ്മാണപ്രവർത്തനത്തിന്റെ ഭാഗമായി നാടുനീളെ നാട്ടുഭാഷാവിദ്യാലയങ്ങൾ ആരംഭിച്ചിരുന്ന അക്കാലത്ത് തന്റെ സാമൂഹ്യസേവനത്തിന്റെ ഭാഗമായിട്ടുകൂടിയാണ് ശ്രീ അക്കര ദേവസ്സി മാസ്ററർ ഈ വിദ്യാലയം സ്ഥാപിച്ചത്.
- വിജ്ഞാനത്തിന്റെ നെറുകയിലേയ്ക്ക് വിദ്യാർത്ഥി സമൂഹത്തെ കൈ പിടിച്ചുയർത്തിയ പ്രതിഭാധനനായ ഊർജതന്ത്രജ്ഞനും ബഹുഭാഷാപണ്ഡിതൻ, ഉജ്ജ്വലവാഗ്മി എന്നിങ്ങനെ അറിയപ്പെടുന്ന സ്നേഹകാരുണ്യം കൈമുതലാക്കിയ മഹാ വ്യക്തിത്വമായ പ്രൊഫസ്സർ പി സി തോമസ് മാസ്റ്ററാണ് വിദ്യാലയത്തിന്റെ മാനേജർ .മാനേജർ : റവ .ഡോ .സി . സോഫി പെരേപ്പാടൻ
- ശ്രീമതി.അനു ആനന്ദ് കെ ആണ് ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സ്.
- കുട്ടികളിൽ മാനുഷിക മൂല്യങ്ങൾ വളർത്തുക എന്ന ലക്ഷ്യത്തോടെ പല ചാരിറ്റി പ്രവർത്തനങ്ങളും സ്കൂൾ നടപ്പിലാക്കിയിട്ടുണ്ട് . ഈ കൊറോണ കാലഘട്ടത്തിൽ സഹപാഠിക്കൊരു കൈത്താങ്ങ് എന്ന പദ്ധതിയിലൂടെ നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണം സ്വരൂപിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞു ,
- പഠനത്തിൽ പിന്നോക്കം നില്ക്കുന്ന യു പി വിദ്യാർത്ഥികൾക്ക് പരിഹാര ക്ലാസുകൾ , മലയാളത്തിളക്കം എന്നീ പദ്ധതികളിലൂടെ പഠനപിന്തുണ നൽകാൻ സാധിച്ചു .
- വിവിധ വിഷയങ്ങളിലെ പാഠഭാഗവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ അധ്യാപകരുടെ സഹായത്തോടെ തയ്യാറാക്കുന്ന സ്കിറ്റ് പോലുള്ള പരിപാടികൾ പഠനോത്സവം എന്ന പേരിൽ സ്റ്റേജിൽ അരങ്ങേറുന്നു
- ശരാശരിക്ക് മുകളിലുള്ള വിദ്യാർത്ഥികൾക്കായി യു എസ് എസ് പരിശീലന ക്ലാസുകൾ വിദ്യാലയ സമയത്തിനു ശേഷം നടത്തുന്നു.
- ശാസ്ത്രരംഗത്തെ പ്രതിഭകളെ കണ്ടെത്തുന്നതിനായി വിദ്യാർത്ഥികൾക്കായി പരിശീലനം നടത്തുകയും ശാസ്ത്രമേളകൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.
- കലാകായിക രംഗത്ത് വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുന്നു .
- കുട്ടികൾക്ക് വർഷംതോറും പഠനയാത്രകളും, വിനോദയാത്രകളും നടത്താറുണ്ട്.
- വിദ്യാരംഗം കലാസാഹിത്യവേദി , ഇംഗ്ലീഷ് ക്ലബ് , ഹിന്ദി ക്ലബ്, സോഷ്യൽ സയൻസ് ക്ലബ് , ഗണിത ക്ലബ് , സയൻസ് ക്ലബ് , സീഡ് ക്ലബ് , എക്കോ ക്ലബ് , ഹെൽത്ത് ക്ലബ് , എനർജി ക്ലബ് , ആനിമൽ ക്ലബ് ,ഫിലിം ക്ലബ് , ടൂറിസം ക്ലബ് ,ആർട്സ് ക്ലബ് , സ്പോർട്സ് ക്ലബ് എന്നീ ക്ലബ്ബുകൾ വിദ്യാലയത്തിൽ യു പി വിദ്യാർത്ഥിക്കായി പ്രവർത്തനം നടത്തി വരുകയും വിദ്യാർത്ഥികൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുകയും ചെയ്തുപോരുന്നു.
സ്റ്റാഫ് ലിസ്റ്റ്
|
യു എസ് എസ് ഫലം
| വർഷം | നമ്പർ | പേര് |
|---|---|---|
| 2024-2025 | 1 | ആദിദേവ് ഗിരീഷ് (G) |
| 2 | ആൻമരിയ അനൂപ് കെ | |
| 3 | ആഞ്‌ജലീന ടി വിനു | |
| 4 | തീർത്ഥ കെ എസ് | |
| 5 | ആൽബിൻ സെബി | |
| 6 | ജെസ്‌വിൻ ജോസഫ് സജി | |
| 7 | അഷ്ടപതി കെ ആർ | |
| 8 | ഗായത്രി ജിജീഷ് കെ ആർ | |
| 9 | മിർസ കെ എസ് | |
| 10 | അനുഗ്രഹ് റെനീഷ് | |
| 11 | ഹെൽവിൻ വി പി | |
| 12 | നീരജ് ഇ ആർ | |
| 13 | ജിയോ പോൾ പടിഞ്ഞാക്കര | |
| 14 | അക്ഷയ് സി എസ് | |
| 15 | അൻഷിക് കെ സന്തോഷ് | |
| 2023-2024 | 1 | അമൽദാസ് എ ആർ (G) |
| 2 | നേഹ ജോഷി (G) | |
| 3 | ആകാശ് ബിനോയ് | |
| 4 | ദേവനന്ദ ടി ബി | |
| 5 | എറിക് ജോയ് | |
| 2022-2023 | 1 | നവനീത് കൃഷ്ണ എൻ |
| 2 | അമിത് ടി എസ് | |
| 3 | ആര്യ എൻ എസ് | |
| 4 | ഡെറിക് ജേക്കബ് ജെയ് | |
| 5 | ഷോയ് കെ ഷാൻ | |
| 6 | ഇമ്മാനുവൽ ജോജു | |
| 2021-2022 | 1 | നീരജ് സന്തോഷ് (G) |
| 2 | ശിവഗാത്രി എം ബി (G) | |
| 3 | ബെറ്റ്‌സി മരിയ | |
| 4 | ഏയ്ഞ്‌ജലീന ബിനോയ് | |
| 5 | മുഹമ്മദ് സാബിത് | |
| 6 | അമൻ അജ്‌മൽ | |
| 7 | അനന്തുകൃഷ്ണ വി എസ് | |
| 8 | ഭരദ്വാജ് പി | |
| 9 | ആഗ്നേയിൽ കെ എൽ | |
| 2020-2021 | 1 | മെഹർ കെ എസ് |
| 2 | ബെബറ്റൊ ജോയ് | |
| 3 | എമിലി രാജു | |
| 4 | അപർണ സജീവ് പി | |
| 5 | അമൽകൃഷ്ണ വി | |
| 6 | അഖിൽ ഫ്രാൻകോ | |
| 7 | അമൽ ഷാജു | |
| 8 | വർണകൃഷ്ണ കെ ജി | |
| 9 | ആന്റണി പോൾ | |
| 2019-2020 | 1 | ആദർശ് ടി എ |
| 2 | സാവിയോ ജെയ്സൺ | |
| 3 | ഗോകുലനാഥൻ എം ബി | |
| 4 | അഭിഷേക് സി എസ് | |
| 2018-2019 | 1 | മൈക്കിൾ റോബിൻസൺ |
| 2 | പാർവതി വി എസ് | |
| 3 | ആൽവിൻ ഷാജു | |
| 2017-2018 | 1 | അനസൂയ എ ജി |
| 2 | ഷിഫാ ഫാത്തിമ | |
| 2016-2017 | 1 | ഭവ്യ പി യു |
| 2015-2016 | 1 | കീർത്തന എം ജെ |
IT അംഗീകാരങ്ങൾ
- 2024 സംസ്ഥാനതല ഐടി മേള അഞ്ചാം സ്ഥാനം നേടി
- 2024 ലെ ഐടി മേള ട്രോഫിയിലെ ജില്ലാതല മികച്ച സ്കൂൾ
- 2024 ഉപജില്ലാതല ഐടി മേള. യുപി വിഭാഗം - ഒന്നാമത്.
- 2023 ജില്ലാതല ഐടി മേള - മൂന്നാമത്
- 2022 ലെ ഐടി മേള ട്രോഫിയിലെ ജില്ലാതല മികച്ച സ്കൂൾ
- 2022 ഉപജില്ലാതല ഐടി മേള. യുപി വിഭാഗം - രണ്ടാമത്
- 2019 ലെ ഐടി മേള ട്രോഫിയിലെ ജില്ലാതല മികച്ച സ്കൂൾ
- 2019 ഉപജില്ലാതല ഐടി മേള. യുപി വിഭാഗം - ഒന്നാമത്.
- 2018 ലെ ഐടി മേള ട്രോഫിയിലെ ജില്ലാതല മികച്ച സ്കൂൾ.
- 2016 ഉപജില്ലാതലത്തിൽ യുപി വിഭാഗം- ഓവറോൾ രണ്ടാംസ്ഥാനം.
- 2016 ജില്ലാതലത്തിൽ ഓവറോൾ ഫസ്റ്റ്.
- ഐടി മേളയിലെ മികച്ച സ്കൂൾ ട്രോഫി 2016.
- 2016 സംസ്ഥാന തലം- സെക്കൻഡ് റണ്ണേഴ്സ് അപ്പ്.
ചിത്രശാല
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |