ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാഷണൽ സർവ്വീസ് സ്കീം
ഔഷധ സസ്യ ഉദ്യാനമൊരുക്കി എൻ.എസ്.എസ്.വളണ്ടിയർമാർ
കേരള സർക്കാരിന്റെ ഹയർസെക്കന്ററി തല സപ്തദിന എൻ.എസ്.എസ് ക്യാമ്പിനോടനുബന്ധിച്ച് കൂമ്പാറ ഫാത്തിമാബി ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് വളണ്ടിയർമാരുടെ നേതൃത്യത്തിൽ സ്കൂൾ കാമ്പസിൽ വിപുലമായ ഔഷധസസ്യ ഉദ്യാനമൊരുക്കി
35 ഓളം ഔഷധസസ്യങ്ങളാണ് കാമ്പസിൽ വളണ്ടിയർമാർ നട്ടിരിക്കുന്നത്. കരിനൊച്ചി, കല്ലുരുക്കി , ആടലോടകം, കറിവേപ്പില, ശതാവരി, മന്ദാരം, മുഞ്ഞ, വാതംകൊല്ലി, ചെറൂള, രാമച്ചം, ചെറുനാരകം, ആര്യവേപ്പ്, പൂവരശ്, വയമ്പ്, സർവ്വസുഗന്ധി, വാളൻപുളി, കണിക്കൊന്ന, നെല്ലി, കിരിയാത്ത, മുറികൂട്ടി , നീർമരുത്, പേരക്ക, മണിത്തക്കാളി, പനിക്കൂർക്ക, തുളസി, ആനക്കുറുന്തോട്ടി, ഞാവൽ, ആനച്ചുവടി, അണലിവേഗം, സാമ്പാർ ചീര, ഉപ്പേരി ചീര, സീതപ്പഴം, തഴുതാമ
തുടങ്ങിയ ഔഷധ സസ്യങ്ങളാണ് നട്ടിരിക്കുന്നത്. പരിപാടി സർവസുഗന്ധി ചെടി നട്ട് വനം വകുപ്പ് പീടികപ്പാറ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.പ്രസന്നകുമാർ ഉൽഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.അബ്ദുൾ നാസിർ അധ്യക്ഷനായിരുന്നു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വി.കെ.അബ്ദുസലാം സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി എ.എം ബിന്ദുകുമാരി,കെ.കെ.
പാസ് വേഡ് ദ്വിദിന ക്യാമ്പ്
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ഹയർ സെക്കന്ററി വിദ്യാർത്ഥികളിൽ കരിയർ സംബന്ധിച്ച് അവബോധമുണ്ടാക്കുക,സിവിൽ സർവീസ് അടക്കമുള്ള പരീക്ഷകൾക്ക് വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെ നടത്തുന്ന ദ്വിദിന പഠനക്യാമ്പായ പാസ് വേഡ് ബഹുമാനപ്പെട്ട കോഴിക്കോട് ഡെപ്പ്യൂട്ടി കലക്ടർ മുഹമ്മദ് റഫീക്ക് ഉൽഘാടനം ചെയ്തു. പ്രിൻസിപ്പാൾ കെ.അബ്ദുൾ നാസർ അധ്യക്ഷം വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. പി. ഗവാസ് മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് സി.സി.എം. വൈ. പ്രിൻസിപ്പാൾ
ഡോ.പി.പി. അബ്ദുൾറസാക്ക് പ്രോഗ്രാം ബ്രീഫിംഗ് നടത്തി. കെ.എ.എസ് റാങ്ക് ജേതാവ് ബി.സി.ബിജേഷ് മുഖ്യാതിഥിയായിരുന്നു. കേരള സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് പി.പി.അബ്ദുറഹിമാൻ സ്പോർട്സ് അക്കാദമി ലോഞ്ചിങ്ങ് നടത്തി. മർക്കസ് അക്കാദമിക് എക്സിക്യൂട്ടീവ് ഡയറക്ടർ ഉനൈസ് മുഹമ്മദ് , ഹെഡ് മാസ്റ്റർ നിയാസ് ചോല, കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ എച്ച്.എസ്സ്.എസ്സ്. പ്രിൻസിപ്പാൾലീന വർഗീസ് , കൂടരഞ്ഞിവില്ലേജ് ഓഫീസർ കെ.മണി എന്നിവർ ആശംസാ പ്രസംഗം നടത്തി.
ക്യാമ്പിൽ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കൊപ്പം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കന്ററി സ്കൂൾ, തോട്ടുമുക്കം സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികളും പങ്കെടുത്തു. വിദ്യാ കിരണം പദ്ധതിയുടെ ഭാഗമായി എസ്സ് .സി / എസ്സ്.റ്റി വിഭാഗം കുട്ടികൾക്ക് വേണ്ടി സർക്കാർ നൽകിയ ലാപ് ടോപ്പുകളുടെ വിതരണം ബഹു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. പി.ഗവാസ് നിർവഹിച്ചു. പരിപാടിയ്ക്ക് ക്യാമ്പ് കോഡിനേറ്റർ നാസർ കുന്നുമ്മൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ. എം.ബിന്ദു കുമാരി നന്ദിയും പറഞ്ഞു. അഡ്വ. മുഹമ്മദ് അനീസ്, ബി.സി. ബിജീഷ്, നിയാസ് ചോല, അലി അക്ബർ, നാസർ കുന്നുമ്മൽ , താലിസ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.