സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മികവു പ്രവർത്തനങ്ങളിലൂടെ..........

കോവിഡ് പ്രതിസന്ധി അതി രൂക്ഷമായ സാഹചര്യത്തിലും, പാഠ്യ -പഠ്യേതര രംഗങ്ങളിൽ സെന്റ് സെബാസ്ററ്യൻസ് എൽ പി സ്കൂൾ മികവിന്റെ കേന്ദ്രമായി നിലകൊള്ളുകയാണ് ചെയ്തിട്ടുള്ളത് . അതിനു ഉത്തമ ഉദ്ദാഹരണമാണ് മലയാളമനോരമയുടെ വിദ്യാഭ്യസ പോർട്ടൽ ആയ ഹൊറൈസൺ സംഘടിപ്പിച്ച ഗുരുവന്ദനം അവാർഡ്. ഈ സ്കൂളിലെ അദ്ധ്യാപിക ശ്രീമതി സ്വപ്ന മാത്യു സാങ്കേതികവിദ്യയുടെ സഹായത്തോടെ നൂതന വിദ്യാഭ്യസ രീതികൾ അവലംബിച്ചു ക്ലാസുകൾ കൈകാര്യം ചെയ്തു ,ലോവർ പ്രൈമറി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് . കൂടാതെ കഴിഞ്ഞ അക്കാദമിക വർഷം മുക്കം സബ്ജില്ലയിൽ 22 കുട്ടികൾക്ക് എൽ എസ് എസ് എന്ന ബഹുമതി നേടിക്കൊടുത്ത വിദ്യാലയം കൂടിയാണ് ഈ സ്കൂൾ . പാഠ്യേതര പ്രവർത്തനങ്ങളിലും സജീവമായ ഈ സ്കൂളിൽ കഴിഞ്ഞ അക്കാദമിക വര്ഷം മാതൃഭൂമി സീഡിന്റെ ജില്ലയിലെ മികച്ച മൂന്നാമത്തെ സ്കൂൾ എന്ന ബഹുമതിയും , മികച്ച ടീച്ചർ കോർഡിനേറ്റർ എന്ന ബഹുമതിയും നേടിയെടുക്കാൻ കഴിഞ്ഞു .

സംസ്ഥനതല അധ്യാപക അവാർഡ്

ഗുരുവന്ദനം അവാർഡ്
അധ്യാപക അവാർഡ്


കോവിഡ് പ്രതിസന്ധി രൂക്ഷമായ ഈ കാലഘട്ടത്തിൽ കുട്ടികൾക്കു കികച്ച ഓൺലൈൻ വിദ്യാഭ്യാസം നൽകി ശ്രദ്ധനേടിയ വ്യക്തിയാണ് ഈ സ്കൂളിലെ നാലാം ക്ലാസ്സ് അധ്യാപിക ശ്രീമതി സ്വപ്ന മാത്യു . മലയാളമനോരമയുടെ വിദ്യാഭ്യാസ പോർട്ടലായ ഹൊറൈസൺ കേരളത്തിലെ അധ്യാപകർക്കായി സംഘടിപ്പിച്ച മത്സരത്തിൽ (വിഷയം - കോവിഡ് കാലത്തു നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ബോധനം ) സംസ്ഥാനതലത്തിൽ പ്രൈമറി സെക്ഷനിൽ സ്വപ്ന ടീച്ചർ ഒന്നാം സ്ഥാനം കരസ്ഥമാക്കി . സ്റ്റേറ്റ് സിലബസ് , സി.ബി.എസ്.സി സിലബസ്, ഐ.സി.ഐ.സി സിലബസ്, സ്പെഷ്യൽ സ്കൂൾ എന്നിവിടങ്ങളിൽ നിന്നും മത്സരിച്ച ആയിരത്തിലധികം അധ്യാപകരിൽനിന്നുമാണ് പ്രൈമറി സെക്ഷനിൽ ടീച്ചർ വിജയിയായത് .സ്റ്റേറ്റ് സിലബസിലും സി.ബി.എസ്.സി യിലും  പ്രൈമറി , ഹൈസ്കൂൾ , ഹയർ സെക്കൻഡറി എന്നിവിടങ്ങളിൽനിന്ന് ഓരോഅധ്യാപകർ വീതം ആറ് പേരും, സ്പെഷ്യൽ സ്കൂളിൽ നിന്ന് ഒരു അധ്യാപികയുമാണ് അവാർഡിനു അർഹരായത് .

അധ്യാപക അവാർഡ് കരസ്ഥമാക്കിയ സ്വപ്ന ടീച്ചർക്ക് സ്കൂളിൽ സ്വീകരണം നൽകി. മുക്കം സബ്ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ ഓംകാരനാഥൻ മാസ്റ്റർ, കോർപ്പറേറ്റ് മാനേജർ ഫാദർ ജോസഫ് പാലക്കാട്, സ്കൂൾമാനേജർ ഫാദർ റോയ് തേക്കുംകാട്ടിൽ, പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോസ് മാവറ , പ്രിൻസിപ്പൽ മാരായ ശ്രീമതി ലീന ജേക്കബ്, മുൻ ഹെഡ്മാസ്റ്റര്മാരായ ശ്രീ എം ടി തോമസ്, ജോസ് തോമസ്, പി ടി എ പ്രസിഡന്റ് ശ്രീ ജേക്കബ് മംഗളത്തിൽ, അദ്യാപകർ , രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. എ ഇ ഓ ഓംകാരനാഥൻ മാസ്റ്റർ സ്വപ്നടീച്ചേർക്കു മൊമെന്റോ നൽകുകയും, പഞ്ചായത്ത് പ്രസിഡന്റ് പൊന്നാട അണിയിക്കുകയും ചെയ്തു.



...............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

സബ്ജില്ലയിൽ ഏറ്റവും കൂടുതൽ എൽ എസ് എസ്

കഴിഞ്ഞ അക്കാദമിക വർഷം മുക്കം സബ്ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് എൽ എസ് എസ് അവാർഡ് നേടിക്കൊടുക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചു. പരീക്ഷയെഴുതിയതിൽ 22 കുട്ടികൾക്ക് എൽ എസ് എസ് കരസ്ഥമാക്കുവാൻ സാധിച്ചു. കുട്ടികൾക്കുസ്കൂൾ തലത്തിൽ ട്രോഫി യും സർട്ടിഫിക്കറ്റ് ഉം വിതരണം ചെയ്യുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു.

സീഡ് ജില്ലാതല വിജയികൾ

മാതൃഭൂമി സീഡ് ഹരിതവിദ്യാലയം പുരസ്ക്കാരം

മാതൃഭൂമി സീഡ് സംഘടിപ്പിച്ച ഹരിത വിദ്യാലയം പുരസ്‌കാരം , എൽ പി തലത്തിൽ ജില്ലയിൽ മൂന്നാം സ്ഥാനം സെന്റ് സെബാസ്ററ്യൻസ് എൽ പി സ്കൂൾ കൂടരഞ്ഞി കരസ്ഥമാക്കി . പഠനത്തോടൊപ്പം നടത്തിയ മികച്ച പഠനാനുബന്ധ പ്രവർത്തനങ്ങൾ ആണ് സ്കൂളിനെ വിജയത്തിലേക്ക് നയിച്ചത് . പൂമ്പാറ്റ തോട്ടം, സ്കൂളിൽ വാഴക്കൃഷി, ഔഷധതോട്ടം, മുള നട്ടുപിടിപ്പിക്കൽ, ഓരോ കുട്ടിയുടെയും ഭവനത്തിൽ അടുക്കളത്തോട്ടം, ദിനാചരണങ്ങളിലെ പങ്കാളിത്തം തുടങ്ങിയവയാണ് സ്കൂളിനെ ഉന്നതിയിലേക്ക് നയിച്ചത്. സ്കൂൾ ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ ജോസ് ഞാവള്ളിക്ക് , മാതൃഭൂമി പ്രോഗ്രാം ഡയറക്ടർ ഫലകവും ക്യാഷ് അവാർഡും വിതരണം ചെയ്തു. .........................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

മികച്ച അധ്യാപക കോർഡിനേറ്റർ അവാർഡ്

മികച്ച ടീച്ചർ കോർഡിനേറ്റർ അവാർഡ്

മാതൃഭൂമി സീഡ് സ്കൂൾകുട്ടികൾക്കായി സംഘടിപ്പിച്ച ഹരിതവിദ്യാലയം എന്ന പ്രോഗ്രാമിന് നേതൃത്വം വഹിച്ച ടീച്ചർ കോർഡിനേറ്റർ ശ്രീമതി സീനത്ത് ബി കെ യെ കോഴിക്കോട് ജില്ലയിലെ മികച്ച ടീച്ചർ കോർഡിനേറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ടു .മാതൃഭൂമി പ്രോഗ്രാം ഡിറക്ടറിൽ നിന്നും ഫലകവും ക്യാഷ് അവാർഡും ടീച്ചർ കരസ്ഥമാക്കി.

.......................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

മുൻ വർഷങ്ങളിലെ പ്രധാന നേട്ടങ്ങൾ

മത്സ്യകൃഷി

മത്സ്യകൃഷി

സംസ്ഥാന തലത്തിൽ മത്സ്യകൃഷി ചെയ് ആദ്യ പ്രൈമറി വിദ്യാലയം എന്ന ബഹുമതി 2016 ൽ കരസ്ഥമാക്കി . സ്കൂൾ കോമ്പൗണ്ടിൽ ഉപയോഗശൂന്യമായ ടാങ്ക് വൃത്തിയാക്കി അതിൽ ശുദ്ധജല മൽസ്യങ്ങളായ തിലോപ്പിയ , രോഹു , കട്ട്ലഎന്നീ മത്സ്യങ്ങളെ വളർത്തി . മൽസ്യങ്ങൾക്കുള്ള ഭക്ഷണം , അവയുടെ പരിചരണം എന്നിവ കുട്ടികൾ സ്വയം ഏറ്റെടുത്തു . വളർച്ചയെത്തിയ മത്സ്യങ്ങളെ കുട്ടികളുടെ ഉച്ചഭക്ഷണ പരിപാടിയിൽ ഉൾപ്പെടുത്തുകയും ചെയ്ത





............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................



എൽ എസ് എസ് ജേതാക്കൾ

എൽ എസ് എസ് ജേതാക്കൾ


2016 -17 അധ്യയന വർഷം സ്കൂളിൽ 10 എൽ എസ് എസ്  വിജയികൾ ഉണ്ടായി. 2017 -18 അധ്യയനവര്ഷം 5 എൽ എസ് എസ്  ജേതാക്കളും , 2018 -19 അധ്യയന വര്ഷം 16 എൽ എസ് എസ് വിജയികളും , 2019 -20 വർഷം 22 വിജയികളും സ്കൂളിന്റെ നേട്ടങ്ങളിൽ പെടുന്നു.

  • 2017-18 അധ്യായന വർഷം ജില്ലാതല ഗണിതശാസ്ത്ര വിഭാഗത്തിൽ (എൽ.പി വിഭാഗത്തിൽ) രണ്ടാം സ്ഥാനത്തും എത്തി.



ഷോർട്ട് ഫിലിം

സ്കൂളിലെ അധ്യാപകരും കുട്ടികളുംചേർന്ന് തിരക്കഥയും സംവിധാനവും അഭിനയവും നിർവഹിച്ച ഷോർട്ട് ഫിലിമായ നേർകാഴ്ച യുടെ പ്രദർശനവും സ്വിച്ച് ഓണ്ർ കർമ്മവും നടത്തി. പഞ്ചായത്ത് പ്രസിഡന്ർറ് അധ്യക്ഷത വഹിച്ച യോഗത്തില്ർ സ്കൂൾ അസി. മാനേജർ സ്വിച്ച് ഓണ് കർമ്മവും നിർവഹിച്ചു.