ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/നാഷണൽ കേഡറ്റ് കോപ്സ്
===എൻ.സി.സി===
അച്ചടക്കമുള്ള ജനത രാഷ്ട്രസമ്പത്താണ്. അതുകൊണ്ട് രാഷ്ട്രഭദ്രതയ്ക്കുള്ള സൈനിക വിഭാഗങ്ങളുടെ ആദ്യപാഠങ്ങൾ ചെറുപ്പത്തില് പരിശീലിപ്പിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 150 കുട്ടികൾക്ക് വീതം സൈനിക പരിശീലനം നൽകുന്നു.
സ്വാതന്ത്ര്യദിനാചരണം
72-ാം സ്വാതന്ത്ര്യദിനാചരണം ജി.ജി.എച്ച്.എസ്.എസ് കോട്ടൺഹില്ലിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രിൻസിപ്പാൽ പ്രീത ടീച്ചർ പതാക ഉയർത്തി. ഹെഡ്മിസ്ട്രസ്, സ്റ്റാഫ് സെക്രട്ടറി, SMC ചെയർമാൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കുട്ടികളുടെ വിവിധ സന്ദേശങ്ങൾ, ദേശഭക്തിഗാനങ്ങൾ തുടങ്ങിയ പരിപാടികൾ നടത്തി. SPC, NCC, റെഡ് ക്രോസ് തുടങ്ങിയവർ ഫ്ലാഗ് സല്യൂട്ട് നടത്തി. NSS, ഗ്രീൻ ആർമി നേതൃത്വത്തിൽ സ്കൂൾ വൃത്തിയാക്കി. ഗണിത ക്ലബ് പേപ്പർ പതാകകൾ ഉണ്ടാക്കി നൽകി. തുടർന്ന് കാർഗിൽ യുദ്ധത്തിൽ മരിച്ച ഗണ്ണർ ഷിജുകുമാറിന്റെ സ്മൃതി മണ്ഡപം സന്ദർശിച്ചു. വീട്ടുകാരുമായി കുറച്ചു സമയം ചിലവഴിച്ചു.
2020-21
• നമ്മുടെ സ്കൂളിലെ ഈ വർഷത്തെ NCC പ്രവർത്തനങ്ങൾ ജൂൺ മാസം തന്നെ തുടങ്ങി NCC യിൽ 150 കുട്ടികളുണ്ട് (First year 77 Second year year73) • ജൂൺ 21 നു ' YOGA DAY'യ്ക്ക് കുട്ടികൾ വീടുകളിൽ ഇരുന്നുകോണ്ട്യോഗ ചെയ്തു ആഘോഷിച്ചു . • ഓൺലൈൻ ക്ലാസുകൾ വളരെ കൃത്യമായി നടന്നു വരുന്നു • ‘Tree Plantation Pakhwada’ യുമായി ബന്ധപെട്ടു കുട്ടികൾ സ്വന്തം വീടുകളിൽ ചെടികൾ നടുകയും പോസ്റ്റർ ,പ്രസംഗം എന്നിവ ചെയ്തു അയച്ചു. • ജൂലൈ 11 ‘World Population Day’ജൂലൈ 26 ‘Kargil Vijay Divas’ എന്നിവ വിപുലയ രീതിയിൽ ആചരിച്ചു .കുട്ടികളുടെ വർക്കുകൾ സ്കൂൾ യൂട്യൂബ് ചാനൽ, ബ്ലോഗ് എന്നിവയിൽ അപ്ലോഡ് ചെയ്തു . സ്പീച് ഡിജിറ്റൽ മാഗസിൻ എന്നിവ തയ്യാറാക്കി. • ഓഗസ്റ്റ് 15 ‘Independence Day’ വിവിധ പരിപാടികളോടെ ആഘോഷിച്ചു. • FIT INDIA ‘ പ്രോഗ്രാം നോട്നുബന്ധിച്ചു കുട്ടികളുടെ കായികക്ഷമത വർധിപ്പിക്കുന്നതിനായി awareness നൽകുകയും വീടുകളിൽ വർക്ക് ഔട്ട് ചെയ്തു വീഡിയോ അയച്ചു നൽകുകയും ചെയ്തു . •നവംബർ 14 ‘Children's Day'ആഘോഷിച്ചു . •നവംബർ 23 ‘NCC DAY’ ആഘോഷിച്ചു