ഗവ. എൽ പി എസ് തോന്നയ്ക്കൽ/സൗകര്യങ്ങൾ

23:53, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43429 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വളരെ മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങൾ ആണ് തോന്നയ്ക്കൽ ഗവ: എൽ പി സ്കൂളിൽ നിലവിലുള്ളത് . സ്കൂളിന് മനോഹരമായ ഒരു കവാടവും ചുറ്റുമതിലും ഉണ്ട്. 12 ക്ലാസ്മുറികളുള്ള ഒരു മൂന്നുനില കെട്ടിടവും, 6 ക്ലാസ് മുറികളുള്ള ഓടിട്ട കെട്ടിടവും, പ്രീപ്രൈമറി വിഭാഗത്തിൽ 4 ക്ലാസ് റൂമുകൾ ഉൾപ്പെടുന്ന രണ്ട് ബിൽഡിങ്ങും,ഒരു ക്ലസ്റ്റർ റൂമും, ഓഫീസ് റൂമും ലൈബ്രറിയും ഉൾപ്പെടുന്ന ഒരു കെട്ടിടവും അടങ്ങുന്നതാണ് നമ്മുടെ വിദ്യാലയം.ഓരോ ക്ലാസ് മുറിയിലും ക്ലാസ് ലൈബ്രറികൾ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികളിലെ കായികശേഷി വർദ്ധിപ്പിക്കുന്നതിനായി സ്പോർട്സ് വകുപ്പിൽ നിന്നും അനുവദിച്ച കായിക ഉപകരണങ്ങൾ സ്കൂളിൽ ഉണ്ട്. കുട്ടികളുടെ യാത്രാ സൗകര്യം പരിഗണിച്ച് നാല് സ്കൂൾ വാഹനങ്ങൾ സർവീസ് നടത്തുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലെറ്റ് സംവിധാനങ്ങൾ. കുട്ടികളുടെ സർഗ്ഗശേഷികൾ പ്രദർശിപ്പിക്കുന്നതിനായി സ്കൂളിൽ ഒരു ഓപ്പൺ ഓഡിറ്റോറിയം ഉണ്ട്. ഇതിനോട് ചേർന്ന് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പാചകപ്പുരയും ഡൈനിങ് ഹാളും ഉണ്ട്. കുട്ടികളുടെ ഭക്ഷണാവശിഷ്ടങ്ങൾ സ്കൂളിൽ തന്നെ സംസ്കരിക്കുന്നതിനായി 2 ബയോഗ്യാസ് പ്ലാൻറുകൾ പ്രവർത്തന സജ്ജമാണ് അതിൽ നിന്നും ലഭിക്കുന്ന ഊർജ്ജം ആഹാരം പാകംചെയ്യാൻ ഉപയോഗിക്കുന്നു. സ്കൂൾ കോമ്പൗണ്ടിനുള്ളിൽ തന്നെ കുടിവെള്ളത്തിനായി കിണർ ഉണ്ട്.