ഗവ. എൽ പി എസ് തോന്നയ്ക്കൽ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നൂറ്റാണ്ടുകൾ പഴക്കമുള്ള മുത്തശ്ശി വിദ്യാലയമാണ് ഗവൺമെൻറ് എൽ.പി.എസ് തോന്നയ്ക്കൽ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളുടെ മികവ് കൊണ്ട് ഒട്ടനവധി നേട്ടങ്ങൾ വിദ്യാലയത്തിനെ തേടിയെത്തി. സർവ്വശിക്ഷാ അഭിയാൻ മികച്ച പഠനപ്രവർത്തനം നടത്തുന്ന സ്കൂളുകൾക്ക് നൽകുന്ന "മികവ് "പുരസ്കാരം 2008 ,2009 വർഷങ്ങളിൽ നമ്മുടെ സ്കൂളിനെ തേടിയെത്തിയത് അതിനുദാഹരണമാണ്. 2014 -15 കാലയളവിൽ അടുപ്പം മെറിറ്റ് അവാർഡ്, 2017ൽ പഞ്ചായത്ത് തലത്തിൽ മികച്ച വിദ്യാലയത്തിനു നൽകുന്ന മികവ് പുരസ്കാരം തുടങ്ങി ഒട്ടനവധി പുരസ്കാരങ്ങൾ നേടിയെടുക്കുവാൻ സാധിച്ചു. മികവാർന്ന പ്രവർത്തനങ്ങളുടെ ഫലമായി 2019ൽ ഐ എസ് ഒ സർട്ടിഫിക്കറ്റ് നേടിയെടുക്കാനും സാധിച്ചു . മികച്ച രീതിയിലുള്ള പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിൻറെ ഫലമായി വർഷങ്ങളായി എൽഎസ്എസ് പരീക്ഷയിൽ മികവാർന്ന വിജയം കൈവരിക്കുവാൻ സാധിച്ചിട്ടുണ്ട് . പാഠ്യപ്രവർത്തനങ്ങളിൽ മാത്രമല്ല പാഠ്യേതര പ്രവർത്തനങ്ങളിലും വളരെയധികം മികവുപുലർത്തുന്ന വിദ്യാലയമാണിത് .അതിൻറെ തെളിവാണ് കലോത്സവങ്ങളിലും മേളകളിലും ലഭിക്കുന്ന ഓവറോൾ പുരസ്കാരങ്ങൾ.ഓരോ വർഷവും വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവ് വിദ്യാലയത്തിലെ മികവാർന്ന പ്രവർത്തനങ്ങളുടെ ഫലമാണെന്ന് അടിവരയിട്ടു തന്നെ പറയാം .