കാഞ്ഞിലേരി വെസ്റ്റ് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
14:35, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mps (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കാഞ്ഞിലേരി വെസ്റ്റ് എൽ പി എസ്
വിലാസം
കാഞ്ഞിലേരി

കാഞ്ഞിലേരി
,
പി ഒ കാഞ്ഞിലേരി പി.ഒ.
,
670702
,
കണ്ണൂർ ജില്ല
വിവരങ്ങൾ
ഇമെയിൽlpr@gmail.com
കോഡുകൾ
സ്കൂൾ കോഡ്14715 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംകീഴല്ലൂർ
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്‍ഡഡ്
സ്കൂൾ വിഭാഗംഎൽ.പി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ30
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരസ്ന എ
അവസാനം തിരുത്തിയത്
19-01-2022Mps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

മാലൂർ ഗ്രാമ പഞ്ചായത്തിലെ 13ാം വാർഡിൽ ഇടപ്പഴശ്ശി റോ‍‍ഡിനരികിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.1920 നു മുമ്പ് ഈ വിദ്യാലയം ആരംഭിച്ചിരുന്നു.എങ്കിലും 1926ലാണ് ഔദ്യോഗിക അംഗീകാരം ലഭിച്ചത്.ശ്രീ രാമൻ നായരാണ് ഈ പ്രദേശത്തുള്ളവർക്ക് ആദ്യാക്ഷരം കുറിച്ചു നല്കിയത്.

  ഈ സ്കൂളിൽ ആദ്യമായി പഠിച്ചത് നങ്ങക്കി എന്ന പെൺകുട്ടിയായിരുന്നു.സ്ഥാപക മാനേജർക്ക് ശേഷം ശ്രീ എം പി കു‍ഞ്ഞിരാമൻ മാനേജരായി.1948ൽ അദ്ദേഹം സ്ഥാനം ഒഴിഞ്ഞു.ശ്രീ കെ വി നാരായണൻ നായർ മാനേജരായി ചുമതലയെടുത്തു.അദ്ദേഹത്തിൽ നിന്നും ആ പദവി സ്കൂളിലെ അധ്യാപകൻ ശ്രീ ടി വി കൃഷ്ണൻ നായർ ഏറ്റുവാങ്ങി.1984ൽ അദ്ദേഹം മരണമട‍‍‍‍‍‍‍‍‍‍ഞ്ഞതോടെ അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി സി ശാന്ത മാനേജരായി ഇന്നും തുടരുന്നു. 

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് സ്വന്തമായ കെട്ടിടം ഉണ്ട്.1 മുതൽ 4 വരെയുള്ള ക്ളാസുകൾക്ക് പുറമെ പ്രീ പ്രൈമറി വിഭാഗവും ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.വൈദ്യുതീകരിച്ച ക്ളാസ് മുറികൾ,ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശുചിമുറികൾ,ടോയലറ്റ്,കമ്പ്യൂട്ടർ റൂം,സ്റ്റോർ റൂം എന്നിവ ഉണ്ട്.എന്നിരുന്നാലും കളിസ്ഥലത്തിന്റെ പരിമിതി ഒരു പോരായ്മയായി നിലനിൽക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

വർഷങ്ങളായി ഉപജില്ലാ മത്സരങ്ങളിൽ മികച്ച നേട്ടം കൈവരിക്കാനും ശാസ്ത്രമേളയിൽ ജില്ലാതലം വരെ മത്സരിച്ച് വിജയം കൈവരിക്കാൻ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്.പ്രതിവാര ക്വിസ് മത്സരം,പിന്നാക്കക്കാർക്കുള്ള പ്രത്യേക പഠന ക്ലാസ്,സ്പോക്കൺ ഇംഗ്ലീ‍ഷ് പരിശീലനം,പച്ചക്കറിക്കൃഷി,കരാട്ടെ പരിശീലനം എന്നിവ നടത്തി വരുന്നു.വിവിധ കലാപോഷണ പരിപാടികൾ,പഠന യാത്രകൾ,ഫീൽഡ‍് ട്രീപ്പ്,സഹവാസ ക്യാമ്പ്,വാർഷികം എന്നിവ നല്ല രീതിയിൽ നടത്തിപ്പോരുന്നു.

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.893963460060117, 75.59652825269312 | width=800px | zoom=17}}