സെന്റ്. സെബാസ്റ്റ്യൻസ് എൽ പി എസ് കുറ്റിക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ്. സെബാസ്റ്റ്യൻസ് എൽ പി എസ് കുറ്റിക്കാട്
വിലാസം
കുറ്റിക്കാട്

കുറ്റിക്കാട്
,
കുറ്റിക്കാട് പി.ഒ.
,
680724
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഇമെയിൽstsebastianlpskuttikad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23234 (സമേതം)
യുഡൈസ് കോഡ്32070203601
വിക്കിഡാറ്റQ64088061
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ചാലക്കുടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംചാലക്കുടി
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്ചാലക്കുടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ365
പെൺകുട്ടികൾ344
ആകെ വിദ്യാർത്ഥികൾ709
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികത്രേസ്യ പി പി
പി.ടി.എ. പ്രസിഡണ്ട്പോളി ടി പി
എം.പി.ടി.എ. പ്രസിഡണ്ട്ജിന വർഗീസ് പോൾ
അവസാനം തിരുത്തിയത്
19-01-202223234



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കുറ്റിക്കാട് എന്ന ജനനിബിഡമായ കൊച്ചുഗ്രാമം. ഇവിടത്തെ സാധാരണക്കാരായ കൃഷിക്കാരുടെ മക്കൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മൈലുകൾ താണ്ടി പരിയാരം,ചാലക്കുടി, തുടങ്ങിയ ഭാഗങ്ങളിലേക്കായി പോയിരുന്നു. ഈ ആവശ്യം കണക്കിലെടുത്ത് ഇവിടുത്തുകാരുടെ ശ്രമഫലമായി  1924-ൽ പടിഞ്ഞാക്കര കുഞ്ഞുവറീത് എന്ന വ്യക്തി സംഭാവന ചെയ്ത സ്ഥലത്താണ് സ്കൂൾ നിലവിൽ വന്നത്. അന്നത്തെ വികാരിയായിരുന്ന റവ.ഫാദർ.വർഗീസ് പുളിക്കൽ അവർകളുടെ ശ്രമഫലമായിട്ടാണ് ഈ സ്ഥാപനത്തിന്1926-ൽ അനുമതി ലഭിച്ചത് . ആദ്യത്തെ അധ്യാപകർ ശ്രീ. പൗലോസ് പോട്ട ക്കാരൻ ശ്രീ.പൗലോസ് കല്ലേലി എന്നിവരായിരുന്നു. ആദ്യമായി വിദ്യാലയ അങ്കണത്തിൽ കാലെടുത്തുവച്ച് ഹരിശ്രീ കുറിച്ചത് ശ്രീ കരിപ്പായി ലോനപ്പൻ ഔസേപ്പ് എന്ന വ്യക്തിയാണ്. രണ്ട് അദ്ധ്യാപകരായി 2 ക്ലാസ് ആരംഭിക്കുകയുംസഹ അധ്യാപകനായി സി. പി. ജോസഫ് മാസ്റ്റർ ചാർജ് എടുക്കുകയും ചെയ്തു.1927-28 ഈ കാലയളവിൽ നാലാം ക്ലാസ് ആരംഭിച്ചു. അന്ന് പ്രധാന അധ്യാപകൻ ആയി കെ. ഗോവിന്ദമേനോൻ മാസ്റ്റർ ചാർജെടുത്തു വിദ്യാലയം തുടർന്നു കൊണ്ടു പോവുകയും ചെയ്തു.

        1956ൽ റവ.ഫാ. ജേക്കബ് പോട്ട ക്കാരൻ മാനേജർ ആയിരുന്ന കാലത്ത് അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. പ്രധാന അധ്യാപകനായി 19.06.1956 മുതൽ ശ്രീ കെ കെ ജോസഫ് കടമ്പാട്ട് പറമ്പിൽ ചാർജെടുത്തു.1956ൽ റവ. ഫാ. ആന്റണി കിഴക്കൂടൻ മാനേജർ ആയിരുന്നപ്പോൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. കാലാകാലങ്ങളിൽ വന്ന മാനേജർമാരുടെ യും പ്രധാന അധ്യാപകരുടെയും പരിശ്രമഫലമായി ഈ സരസ്വതി ക്ഷേത്രം 3000 വിദ്യാർഥികളും 85 അധ്യാപകരും 63 ഡിവിഷനുകളും ഉള്ള ഒരു സ്ഥാപനമായി പടർന്നുപന്തലിച്ചു. പിന്നീട് പി തങ്കം ടീച്ചർ പ്രധാന അധ്യാപികയായി രുന്നപ്പോൾ 1984 നവംബർ ഒന്നാം തീയതി 800 വിദ്യാർഥികളും 21 അധ്യാപകരും ഉൾപ്പെട്ട ഈ വിദ്യാലയത്തിലെ ലോവർ പ്രൈമറി വിഭാഗം വേർതിരിക്കപ്പെട്ടു. അങ്ങനെ 1984 നവംബർ ഒന്നാം തീയതി സെന്റ് സെബാസ്റ്റ്യൻസ് ലോവർ പ്രൈമറി സ്കൂൾ കുറ്റിക്കാട് നിലവിൽവന്നു.എൽ പി വിഭാഗത്തിന് പ്രധാനാധ്യാപകനായി കെ കെ പൊറിഞ്ചു മാസ്റ്റർ ചാർജ്  എടുത്തു.

            കാലാകാലങ്ങളിൽ പ്രശസ്തരും അർപ്പണ ബോധവുമുള്ള മാനേജർമാർ പ്രധാനാധ്യാപകർ ഭരണസാരഥ്യം വഹിച്ച തിന്റെ ഫലമായി 2004-2005ൽ റവ. ഡോ. ജോസ് ഡി. ഇരിമ്പൻ അച്ഛൻ മാനേജർ ആയിരുന്ന കാലത്ത്  നല്ലവരായ നാട്ടുകാരുടെ പരിശ്രമഫലമായി ഈ വിദ്യാലയ കെട്ടിടം പുനർനിർമ്മാണം നടത്തുകയും 2005-2007 അധ്യയനവർഷത്തിൽ സ്കൂൾ ബസ് സംവിധാനം നിലവിൽ വരികയും ചെയ്തു. തുടർന്ന് മുഴുവൻ വിദ്യാർഥികൾക്കും ആവശ്യമായിട്ടുള്ള യാത്രാസൗകര്യങ്ങൾ ഈ വിദ്യാലയത്തിൽ ഉണ്ട്. ഈ കാലഘട്ടം മുതൽ നഴ്സറി, എൽ കെ ജി,യു കെ ജി, ക്ലാസുകൾ ഈ വിദ്യാലയത്തിന് ചേർന്ന് ആരംഭിച്ചു.

  2009-10 പുതിയ ഡസ്ക് ബെഞ്ച്

2010-11 വാട്ടർ പ്യൂരിഫയർ

2011-12 നഴ്സറി വിദ്യാർത്ഥികൾക്കുള്ള ഡെസ്ക് ബെഞ്ച് സൗകര്യം.

2012-13 ലൈബ്രറി കമ്പ്യൂട്ടർ ലാബ് ഇവയുടെ ആരംഭം

2013-14 എൽസിഡി പ്രൊജക്ടർ

2014-15 സ്മാർട്ട് ക്ലാസ് റൂം

2015-16 CCTV, LED T V ഇവ രൂപീകരിച്ചു.

2016-17 അധ്യാപകർ ലാപ്ടോപ് ഉപയോഗിച്ച് ക്ലാസ്സുകൾ കൈകാര്യം ചെയ്തുതുടങ്ങി.

2017-18 താഴത്തെ നിലകൾ ടൈൽ വിരിച്ച് വൃത്തിയാക്കി.

  2018-19 മുഴുവൻ ക്ലാസ് മുറികളും ടൈൽ വിരിച്ച വൃത്തിയാക്കി

2019-20 നേഴ്സറി, കെജി സെക്ഷൻ ക്ലാസ്സുകൾക്ക് ആയി ജൂബിലി മെമ്മോറിയൽ കെട്ടിടം ഉദ്ഘാടനം ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

SI.NO Name From To
1 Sr. Lizy A P 2005 2017

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

ചാലക്കുടിയിൽ നിന്നും 10km യാത്ര ചെയ്താൽ കുറ്റിക്കാട് എത്തിച്ചേരാം {{#multimaps:10.3288930,76.3956560|zoom=18}}