ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹലോ ഇംഗ്ലീഷ്

ഇംഗ്ലീഷ് ഭാഷ സുഗമമായി സംസാരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കാൻ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പുതിയ പദ്ധതിയാണ് "ഹലോ ഇംഗ്ലീഷ് "പദ്ധതി. ഇംഗ്ലീഷ് ഭാഷ ആത്മവിശ്വാസത്തോടെയും ലളിതമായും കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് SSA യുടെ "ഹലോ ഇംഗ്ലീഷ്" പദ്ധതി ലക്ഷ്യമിടുന്നത്. പ്രൈമറി, അപ്പർ പ്രൈമറി ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഈ പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം 7/01/2022 വെള്ളിയാഴ്ച സ്കൂളിൽ വെച്ച് നടക്കുകയുണ്ടായി.

ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് പുഷ്പ ജോർജ് അവർകളുടെ അദ്ധ്യക്ഷതയിൽ യോഗ നടപടികൾ രാവിലെ 10 മണിക്ക് ആരംഭിച്ചു. ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം 7 A ലെ അഞ്ജന ശ്യാം സ്വാഗത പ്രസംഗം അവതരിപ്പിച്ചു. തുടർന്ന് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് അധ്യക്ഷ പ്രസംഗം നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ബിന്ദു ശിവദാസ് അവർകൾ ആയിരുന്നു ഉദ്ഘാടക. ഹൈസ്കൂൾ തല അധ്യാപകരായ  കവിത ടീച്ചർ, അജിത് കുമാർ സർ  എന്നിവർ ആശംസകളർപ്പിച്ചു, യോഗത്തിൽ പ്രത്യേക ക്ഷണിതാവായി എത്തിയ ഷാനവാസ്‌ സർ ആശംസകൾ അർപ്പിച്ചു. 7A ലെ വിദ്യാർത്ഥിനിയായ തുഷാര ബിന്ദു നന്ദി പ്രകാശനം നടത്തി.

യോഗ നടപടികൾക്കുശേഷം കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിച്ചു. 6Bലെ ജാനകി എൽ എൻ നായർ,  7A ലെ അനഘ ആർഎസ് എന്നിവരായിരുന്നു പരിപാടികളുടെ അവതാരകർ. Action song, Speech, Dance, limericks, Roleplay, News reading തുടങ്ങിയ പരിപാടികൾ കുട്ടികൾ തുടർന്ന് അവതരിപ്പിച്ചു. ഉച്ചയ്ക്ക് 12 മണിയോടുകൂടി യോഗ നടപടികളും കലാപരിപാടികളും അവസാനിച്ചു.