ജി.എം.എൽ.പി.എസ് പുല്ലങ്കോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കിഴക്കൻ ഏറനാട്ടിൽ പുല്ലങ്കോട് എസ്റ്റേറ്റിന്റെ സമീപത്തായി നിലമ്പൂർ - പെരിന്തൽമണ്ണ സംസ്ഥാനപാതയിൽ ചോക്കാട് ഗ്രാമപഞ്ചായത്തിലെ സ്രാമ്പിക്കല്ലിലാണ് ജിഎംഎൽപി സ്കൂൾ പുല്ലങ്കോട് എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1946 ൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം മലബാർ ഡിസ്ട്രിക്റ്റ് ബോർഡായിരുന്നു നടത്തിയിരുന്നത്.
ജി.എം.എൽ.പി.എസ് പുല്ലങ്കോട് | |
---|---|
വിലാസം | |
സ്രാമ്പിക്കല്ല് കാളികാവ് (വഴി), , പുല്ലങ്കോട് പി.ഒ. , 676525 , മലപ്പുറം ജില്ല | |
സ്ഥാപിതം | 25 - 06 - 1946 |
വിവരങ്ങൾ | |
ഫോൺ | 9947257054 |
ഇമെയിൽ | gmlpspullengode054@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48530 (സമേതം) |
യുഡൈസ് കോഡ് | 32050300707 |
വിക്കിഡാറ്റ | Q64566596 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | കാളികാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചോക്കാട് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | എൽ പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 123 |
പെൺകുട്ടികൾ | 131 |
ആകെ വിദ്യാർത്ഥികൾ | 254 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജോളി മാത്യു |
പി.ടി.എ. പ്രസിഡണ്ട് | ഒ.കെ.മുസ്തഫ |
എം.പി.ടി.എ. പ്രസിഡണ്ട് | മുഹ്സിന |
അവസാനം തിരുത്തിയത് | |
19-01-2022 | 48530 |
ചരിത്രം
കിഴക്കൻ ഏറനാട്ടിൽ പുല്ലങ്കോട് എസ്റ്റേറ്റിന്റെ സമീപത്തായി നിലമ്പൂർ - പെരിന്തൽമണ്ണ സംസ്ഥാനപാതയിൽ ചോക്കാട് ഗ്രാമപഞ്ചായത്തിലെ സ്രാമ്പിക്കല്ലിലാണ് ജിഎംഎൽപി സ്കൂൾ പുല്ലങ്കോട് എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1946 ൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം മലബാർ ഡിസ്ട്രിക്റ്റ് ബോർഡായിരുന്നു നടത്തിയിരുന്നത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഇവിടെ പ്രീ-പ്രൈമറി, ലോവർ-പ്രൈമറി വിഭാഗങ്ങളുണ്ട്.പ്രീ-പ്രൈമറിയിൽ എൽകെജിയും യുകെജിയും ഉണ്ട്. അതിൽ 75 കുട്ടികളും ലോവർ-പ്രൈമറിയിൽ ഒന്നു മുതൽ നാല് വരെ 254 കുട്ടികളും പഠിക്കുന്നു. ഈ വിദ്യാലയത്തിൽ പഠനത്തിനായി അഞ്ച് കെട്ടിടങ്ങളാണ് ഉള്ളത്. അതിൽ രണ്ടെണ്ണം ഓടുമേഞ്ഞതും ബാക്കി കോൺക്രീറ്റുമാണ്. ഇതിൽ ഒന്ന് സ്റ്റേജ് കം ക്ലാസ്റൂമാണ്. മറ്റൊന്ന് ഒറ്റമുറി ഡി പി ഇ പി കെട്ടിടമാണ്. ഇതിൽ യു കെ ജി പ്രവർത്തിക്കുന്നു. ഇനിയൊന്ന് ഓപ്പറേഷൻ ബ്ലാക് ബോർഡ് പദ്ധതി പ്രകാരമുള്ള പഴയ കെട്ടിടമാണ്. അതിൽ എൽപി വിഭാഗത്തിലെ രണ്ട് ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. ഏറ്റവും പുതിയ കെട്ടിടത്തിലാണ് ഓഫീസ് ഉള്ളത്. ഇതിൽ താഴെയും മുകളിലുമായി നാല് ക്ലാസ്സുകൾക്കുള്ള സൗകര്യമാണുള്ളത്. താഴെ ഒന്നിൽ ഓഫീസ് പ്രവർത്തിക്കുന്നു, മറ്റൊന്നിൽ ഒരു ക്ലാസ്സും. മുകളിൽ രണ്ട് ക്ലാസ്സുകൾർ. ഇപ്പോഴത് മീറ്റിംഗ് ഹാളായും ഉപയോഗിക്കുന്നു. ഓടുമേഞ്ഞ കെട്ടിടങ്ങളിലൊന്നിൽ രണ്ടു ക്ലാസ്സുകളും മറ്റൊന്നിൽ നാലു ക്ലാസ്സുകളുമാണുള്ളത്. ചെറിയ കെട്ടിടത്തിൽ എൽ കെ ജി യുകെജി ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. വലിയ കെട്ടിടത്തിൽ സൗകര്യം കുറഞ്ഞ മുറികളാണുള്ളത്. ഇത് പുതുക്കിപ്പണിയേണ്ടതുമാണ്. ഈ രണ്ടു കെട്ടിടവും ഓഫീസ് കെട്ടിടവും തറയോട് പാകിയതാണ്. സ്റ്റേജ് ഉൾപ്പെടെ എല്ലാ കെട്ടിടത്തിലും വൈദ്യുതിയുണ്ട്. കഞ്ഞിപ്പുര, ടാപ്പുകൾ, മൂത്രപ്പുരകൾ, കക്കൂസുകൾ എന്നിവയും മാലിന്യക്കുഴി, മഴവെള്ളസംഭരണി, കിണർ എന്നിവയുമുണ്ട്.ഇതു കൂടാതെ ഉറപ്പുള്ള ചുറ്റുമതിലും ചെറിയൊരു പൂന്തോട്ടവും സ്രാമ്പിക്കൽ ഫുട്ബോൾ ക്ലബ് (SFC) നിർമ്മിച്ചു നല്കിയ മനോഹരമായ പ്രവേശനകവാടവും ഉണ്ട്.
ഹെഡ്മിസ്ട്രസ് ഉൾപ്പെടെ 13 അധ്യാപകരും പിടിസിഎം, ആയ,പാചകത്തൊഴിലാളി എന്നിവരും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
ചിത്രശാല
-
-
-
-
-
-
-
-
-
കുട്ടികളോടൊപ്പം
-
-
-
തിരികെ സ്കൂളിലേയ്ക്ക്
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | കെ പറങ്ങോടൻ | ||
2 | മറിയാമ്മ | ||
3 | ഭാസ്കരൻ |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}
വർഗ്ഗങ്ങൾ:
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48530
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എൽ പി ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ