സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി/അക്ഷരവൃക്ഷം
തങ്കി സെന്റ്. ജോർജ്ജ് സ്കൂളിലെ ഡെല്ല മരിയയും,ഗ്രേസ് ജോർജ്ജും എഴുതിയ കവിത
കൊറോണ കാലം
ലോകത്തെ പീഡിപ്പിച്ച കൊറോണാ വൈറസിനെ ഒന്നായ് ഒരുമിച്ച് നമുക്ക് നേരിടാം
പേടി വേണ്ടല്ലോ നമുക്ക് ജാഗ്രത മതിയല്ലോ സോപ്പുപയോഗിച്ച് കൈകൾകഴുകിടാം
പുറത്തേക്ക് പോകുമ്പോൾ മാസ്ക് ധരിച്ചിടാം നമുക്കേവർക്കും കോവിഡിനെ ഒന്നായ് ഒരുമിച്ച് നേരിടാം
കവിത
സ്നേഹ സ്പർശനം
എത്രകാലമായി ലോകമേ നിൻ പ്രാണനാം ഭൂമിയെ കാത്തുസൂക്ഷിച്ചീടും
മുറിവേറ്റ നിൻ
മേനിയിൽ മധുകണം ചൊരിയവേ
മിഴിയാർന്ന നിൻ മൊഴികളിൽ സാന്ത്വനം ചൊരിയും
നിൻ സ്നേഹമാം സ്പർശനം
എന്നിൽ ചെറു പുഞ്ചിരി തൂകി
മാഞ്ഞിടും കാലമേ
എത്രനാൾ നീ മറച്ചീടും നിൻ വേദന നിറയും ജീവിതമാം കാലയവനിക ........
ആൻമി മരിയ തെരേസ
സ്റ്റാൻഡേർഡ് 9