സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്

തങ്കി സെന്റ്. ജോർജ്ജ് സ്കൂളിലെ ഡെല്ല മരിയയും,ഗ്രേസ് ജോർജ്ജും എഴുതിയ കവിത


           കൊറോണ കാലം
           ലോകത്തെ പീഡിപ്പിച്ച
           കൊറോണാ വൈറസിനെ
           ഒന്നായ് ഒരുമിച്ച്
           നമുക്ക് നേരിടാം
           പേടി വേണ്ടല്ലോ നമുക്ക്
           ജാഗ്രത മതിയല്ലോ
           സോപ്പുപയോഗിച്ച്
           കൈകൾകഴുകിടാം
      പുറത്തേക്ക് പോകുമ്പോൾ
      മാസ്ക് ധരിച്ചിടാം
      നമുക്കേവർക്കും കോവിഡിനെ
      ഒന്നായ് ഒരുമിച്ച് നേരിടാം

കവിത 


സ്നേഹ സ്പർശനം

എത്രകാലമായി ലോകമേ നിൻ പ്രാണനാം ഭൂമിയെ കാത്തുസൂക്ഷിച്ചീടും

മുറിവേറ്റ നിൻ

മേനിയിൽ മധുകണം ചൊരിയവേ

മിഴിയാർന്ന നിൻ മൊഴികളിൽ സാന്ത്വനം ചൊരിയും

നിൻ സ്നേഹമാം സ്പർശനം

എന്നിൽ ചെറു പുഞ്ചിരി തൂകി

മാഞ്ഞിടും കാലമേ

എത്രനാൾ നീ മറച്ചീടും നിൻ വേദന നിറയും ജീവിതമാം കാലയവനിക ........

ആൻമി  മരിയ തെരേസ

സ്റ്റാൻഡേർഡ്  9

പഴഞ്ചൊല്ലുകൾ* അധികമായാൽ അമൃതും വിഷം.

*ചൊട്ടയിലെ ശീലം ചുടല വരെ.

*ഞാൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ്.

*താൻ കുഴിച്ച കുഴിയിൽ താൻ തന്നെ.

*പലതുള്ളി പെരുവെള്ളം.

*വിദ്യാധനം സർവ്വധനാൽ പ്രധാനം.

*പയ്യെത്തിന്നാൽ പനയും തിന്നാം.

*നിറകുടം തുളുമ്പില്ല.

*നനഞ്ഞിടം കുഴിക്കരുത്.

*തീയിൽ കുരുത്തത് വെയിലത്ത് വാടില്ല.

*കണ്ടാലറിയാത്തവൻ കൊണ്ടാലറിയും.

*അമ്മയ്ക്ക് പ്രാണവേദന;മകൾക്ക് വീണവായന.

*അങ്ങാടിപയ്യ് ആലയിൽ നിൽക്കില്ല.

*അണ്ണാൻ കുഞ്ഞും തന്നാലായത്.

*ഉള്ളതുകൊണ്ട് ഓണം.

*എറിഞ്ഞ കല്ലും പറഞ്ഞ വാക്കും തിരിച്ചെടുക്കാനാവില്ല.

*പതിരില്ലാത്ത കതിരില്ല.

*കാറ്റുള്ളപ്പോൾ പാറ്റണം.

*വേവുവോളം ഇരിക്കാമെങ്കിൽ ആറുവോളം ഇരിക്കരുതോ?.

*ഇരിക്കും കൊമ്പ് മുറിക്കരുത്.

            ശേഖരിച്ചത്

           കൃപ.s

സ്റ്റാൻഡേർഡ്  9 A