എൽ പി എസ് ഊരത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
20:46, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Suresh panikker (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ പി എസ് ഊരത്ത്
വിലാസം
ഊരത്ത്

ഊരത്ത്
,
കുറ്റ്യാടി പി.ഒ.
,
673508
,
കോഴിക്കോട് ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ0496 2598500
ഇമെയിൽhmlpsurath@gmail.com
കോഡുകൾ
സ്കൂൾ കോഡ്16441 (സമേതം)
യുഡൈസ് കോഡ്32040700606
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കുന്നുമ്മൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്കുന്നുമ്മൽ
തദ്ദേശസ്വയംഭരണസ്ഥാപനംകുറ്റ്യാടി
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ50
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുധ കെ
പി.ടി.എ. പ്രസിഡണ്ട്ഗിരീഷ് ടി
എം.പി.ടി.എ. പ്രസിഡണ്ട്ചന്ദ്രി പി.സി
അവസാനം തിരുത്തിയത്
18-01-2022Suresh panikker


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഊരത്ത് എൽ. പി. സ്കൂൾ കുന്നുമ്മൽ സബ്ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന എയ്ഡഡ് സ്കൂളുകളിൽ ഒന്നാണിത്. 1887 ൽ തയ്യിൽ രാമൻ നായർ സ്ഥാപിച്ച എഴുത്ത് പള്ളികൂടമാണ് പിന്നീട് ഊരത്ത് എൽ.പി സ്കൂളായി വളർന്ന് വന്നത്. തെക്കേ നരികൂട്ടുംചാലിൽ എന്ന പറമ്പിൽ ഇടുങ്ങിയ ഒാല ഷെഡ്ഡിലാണ് പള്ളികൂടം ആരംഭിച്ചത്. രാമൻ നായർ തന്നെയായിരുന്നു കുട്ടികളെ പഠിപ്പിച്ചിരുന്നത്. പിന്നീട് പാലേരി സ്വദേശി മീത്തലില്ലത്ത് ഗോവിന്ദൻ നായർ ഈ കുടി പള്ളികൂടം പുതിയോട്ടിൽ എന്ന സ്ഥലത്ത് മാറ്റിയുണ്ടാക്കി. 1892ൽ നടുക്കണ്ടി പറമ്പിലേക്ക് സ്കൂൾ വീണ്ടും മാറ്റി.

    1898ൽ   ഒാല ഷെഡ്ഡിൽ  കൽതൂണുകൾ   ഉണ്ടാക്കി.  അധ്യാപകർ  എഴുത്താശാൻമാർ  എന്നാണ്  അറിയപ്പെട്ടിരുന്നത്. അവരിൽ  പ്രധാനി  ഒണക്കൻ  ഗുരുക്കൾ  ആയിരുന്നു.അക്ഷരാഭ്യാസം,സംസ്കൃതം, മണിപ്രവാള  ശ്ലോകങ്ങൾ  എന്നിവയാണ്   മുഖ്യമായും   പഠിപ്പിച്ചത്. ചാപ്പൻ നായർ ആയിരുന്നു  അക്കാലത്തെ  മാനേജർ. 1914 ൽ  ഈ  വിദ്യാലയത്തിന്  മലബാർ  ഡിസ്ക്രിറ്റ്  ബോർഡിന്റെ   അംഗീകാരം  ലഭിച്ചു.  ഒന്നാം ക്ലാസ്സു  മുതൽ  അഞ്ചാം   ക്ലാസ്സു  വരെയുള്ള  എലിമെന്ററി  വിദ്യാലയം   ആയിരുന്നു  ഇത്. സൗകര്യം  കുറ‍ഞ്ഞ   ഒാലമേഞ്ഞ    കെട്ടിടമായിരുന്നു   അന്ന് ഉണ്ടായിരുന്നത്. 1914 ൽ അംഗീകാരം ലഭിക്കുമ്പോൾ നെല്ലിയുള്ള പറമ്പത്ത്നിലാതിയിൽ ചാപ്പൻ നായർ ആയിരുന്നു  മാനേജർ . എം.കെ കേശവൻ നമ്പീശൻ,മീത്തലെ ഇല്ലത്ത് ഗോവിന്ദൻനായർ,കല്ലുംപുറത്ത് അനന്തൻനായർ, പി നാരായണൻനായർ, ജി.കെ .കുഞ്ഞിരാമൻനായർ,കളരിപ്പൊയിൽ കുഞ്ഞിക്കണ്ണൻ നമ്പ്യാർ ,നെല്ലിയുള്ള പറമ്പത്ത്നാരായണൻ നായർ ,അമ്മച്ചിക്കണ്ടി എൻ.പി ഗാേപാലൻ നായർ ,നൊട്ടിക്കണ്ടിയിൽ കൃഷ്ണൻ, അമ്പാളി അച്ചുതൻ നായർ , പൂളത്തറ മാതടീച്ചർ  എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ.ഇവരിൽ പലരും അധ്യാപകപരിശീലനം നേടിയിരുന്നില്ല. ബോയ്സ് സ്കൂൾ എന്ന നിലയിലാണ് സ്കൂൾ അക്കാലത്ത് പ്രവർത്തിച്ചുവന്നത് .1930 മുതൽ നാവത്ത് കുഞ്ഞിരാമൻനമ്പ്യാർ ഈ വിദ്യാലയത്തിന്റെ ഹെഡ് മാസ്റ്ററായി. അക്കാലത്ത് സ്കൂളിന് കുമ്മായം പൂശിയ ചുമരും ,സ്കൂൾ പൂന്താേട്ടവും മറ്റും ഉണ്ടായിരുന്നു.പിന്നീട് വരപ്രത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ ഹെഡ് മാസ്റ്ററായി. സെക്കണ്ടറിസ്കൂൾ ടീച്ചേഴ്സ് ട്രെയിനിംഗ് പാസ്സായ ആളായിരുന്നു കുഞ്ഞികൃഷ്ണൻ നമ്പ്യാർ

1950മുതൽ സ്കൂൾ മാനേജ്മെന്റ് നാവത്ത് കുഞ്ഞിരാമൻ നമ്പ്യാർക്ക്കൈമാറി.1950ന് ശേഷം എം.സി ഗാർഗി ടീച്ചർ, കച്ചേരിപ്പൊയിൽകുഞ്ഞിരാമൻ,ഒ പത്മനാഭകുറുപ്പ് , സി.എച്ച് കുഞ്ഞികൃഷ്ണകുറുപ്പ് ,ഒകുഞ്ഞിരാമൻ നമ്പ്യാർ,എ.അച്ചുതൻനായർ, കെ.പി. ഗോപാലൻ നായർ,എം.ചാത്തുനായർ, കുമാരപണിക്കർ,വടക്കേവീട്ടിൽ ശങ്കരകുറുപ്പ് എന്നിവർഅധ്യാപകരായി.ശങ്കരകുറുപ്പ് പാമ്പുകടിയേറ്റാണ് മരിച്ചത്.വിദ്യാലയത്തിൽ നവരാത്രിയാേടനുബന്ധിച്ച് ഗ്രന്ഥപൂജയും വിജയദശമി ആഘോഷവും വിപുലമായാണ് നടന്നിരുന്നത്. കുുട്ടികളും രക്ഷിതാക്കളും ചേർന്നുള്ള ഈ ആഘോഷം വലിയ ഉത്സവമായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം നാട്ടിലുണ്ടായ ഭക്ഷ്യക്ഷാമവുംദാരിദ്രവും തൊഴിലില്ലായ്മയും രൂക്ഷമായ രീതിയിൽ ഈ പ്രദേശത്തെ ബാധിച്ചിരുന്നു.നിർധന കുുടുംബങ്ങളുടെ വിദ്യാഭ്യാസത്തെ ഇത് സാരമായി ബാധിച്ചു.

     എലിമെന്ററി സ്കൂൾ  L.P സ്കൂളായും  ഹയർ  എലിമെന്ററി  U.P സ്കൂളായുംമാറ്റിയത് 1958 ലെ   വിദ്യാഭ്യാസ  പരിഷ്കരണത്തെ  തുടർന്നാണ്. L.P സ്കൂളിൽ  നിന്ന്അഞ്ചാം  ക്ലാസ്സും  U.P സ്കൂളിൽ   നിന്ന്  എട്ടാം ക്ലാസ്സും  വേർപെടുത്തി. അന്ന്  എട്ടാം  ക്ലാസ്സ്  പരീക്ഷയായ  E.S.L.C   പാസ്സായവരായിരുന്നു  അക്കാലത്തെ  ഭൂരിഭാഗം  അധ്യാപകരും.  അവർ  Higher Trained  Teachers  എന്നായിരുന്നു  അറിയപ്പെട്ടത്.
      സ്കൂൾ നിലനിനിന്ന  സ്ഥലത്തിന്റെ   ഉടമയും  മാനേജരും  തമ്മിലുള്ള  തർക്കം കോടതിയിൽ എത്തുകയും  സ്കൂൾ  കെട്ടിടം  പൊളിച്ചു  മാറ്റാൻ  ഉത്തരവാവുകയും ചെയ്തു.  കോടതി  വിധി  നടപ്പിലായപ്പോൾ സ്കൂളിന്  പുതിയ സ്ഥലം കണ്ടെത്തേണ്ടി  വന്നു.  കുുന്നുമ്മൽ കണ്ണൻ  എന്നവരുടെ  നേതൃത്വത്തിൽ നാട്ടുകാർ  ഇടപ്പെട്ടതോടെയാണ്   കെട്ടിടത്തിന്   സ്ഥലം ലഭ്യമായത്.  ഉദാരമനസ്കനായ  വലിയവീട്ടിൽ  കുഞബ്ദുള്ള  അദ്ദേഹത്തിന്റെ  സ്ഥലം  കെട്ടിടം  പണിയാനായി  വിട്ടുനൽകുകയായിരുന്നു.1960ൽ വലിയ വീട്ടിൽ  കുനിയിൽ  സ്കൂൾ  കെട്ടിടം  പണിയുകയും  ക്ലാസ്സുകൾ   ആരംഭിക്കുകയും  ചെയ്തു. 1973 മുതൽ സ്കൂൾ   മാനേജ് മെന്റ്  വീണ്ടും  മാറി.  അന്നുമുതൽ   എം.കെ  കൃഷ്ണൻനായർ ആണ്    മാനേജർ.  അദ്ദേഹം   ഇപ്പോഴും  മാനേജരായി  തുടരുന്നു. 1970ന്   ശേഷം  ഈ  വിദ്യാലയത്തിൽ  ജോലി  ചെയ്ത  സി.കെ .നാരായണി,പി. സുരേന്ദ്രകുറുപ്പ്  ,  ഒ.അമ്മാളു,  എൻ. പത്മനാഭൻ നായർ,  ഓമന, വിലാസിനി, എൻ.പി.  നാരായണൻ,വി. ജോയ്സൻ ജോസ്,  ഇ.കെ  കുഞ്ഞമ്മത്, ലില്ലിക്കുട്ടി  ജോസ്,  കെ.പി  രാജൻ,  പി.ടി. വിജയൻഎന്നിവർ  സർവ്വീസിൽ  നിന്നും  പിരിഞ്ഞു. ഇവിടെ  ജോലി   ചെയ്ത   പി.കെ. ബാബു,  മാനോജ് മാത്യു എന്നിവർ  ഗവ: സ്കൂളിൽ  ഇപ്പോൾ  ജോലി  ചെയ്തു  വരുന്നു. കുട്ടികൾ  വർധിച്ചതു   കാരണം  1980  ൽ  പുതിയ  ഒരു  ഓട്  മേഞ്ഞ  കെട്ടിടം  കൂടി തൊട്ടടുത്ത  പറമ്പിൽ  സ്ഥാപിച്ചു. 2003ൽ  ആ  ഓട്  മേഞ്ഞ   കെട്ടിടം  പൊളിച്ചുമാറ്റി  കോൺക്രീറ്റ് കെട്ടിടമാക്കി. പഴയ  Pre-KER കെട്ടിടം  ഇപ്പോൾ  ഉപയോഗിക്കാതെ  കിടക്കുകയാണ്. പി.സി. രവീന്ദ്രൻ,  കെ.  സുധ, ഇ.കെ. അജിതകുമാരി, എൻ.പി. ജിസ്ന,  പി.സി.ഉബൈദത്ത്എന്നിവരാണ്   ഈ   വിദ്യാലയത്തിൽ  നിലവിൽ  അധ്യാപകരായി  പ്രവർത്തിക്കുന്നത്.പ്രീ-പ്രൈമറി  ക്ലാസ്സും   ഈ  വിദ്യാലയത്തിൽ   നിലവിലുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

'സ്കൂളിലെ മുൻ പ്രധാനാധ്യാപകർ

  1. ഒ കുുഞ്ഞിരാമൻ നമ്പ്യാർ
  2. എം .സി ഗാർഗ്ഗി
  3. ഒ.അമ്മാളു
  4. സി.കെ നാരായണി
  5. എൻ. പത്മനാഭൻ നായർ
  6. ലില്ലിക്കുട്ടി ജോസ്
  7. കെ.പി രാജൻ
  8. പി.ടി വിജയൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps: |zoom=18}}

"https://schoolwiki.in/index.php?title=എൽ_പി_എസ്_ഊരത്ത്&oldid=1331630" എന്ന താളിൽനിന്ന് ശേഖരിച്ചത്