പഞ്ചായത്ത് എച്ച് എസ് പത്തിയൂർ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:01, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Phs36050 (സംവാദം | സംഭാവനകൾ) ('വിദ്യാലയ വർഷാരംഭത്തിൽത്തന്നെ സയൻസ് ക്ലബ്ബ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാലയ വർഷാരംഭത്തിൽത്തന്നെ സയൻസ് ക്ലബ്ബ് രൂപീകരിച്ചു. ക്ലബ്ബ് കൺവീനറായി ജീവശാസ്ത്ര അധ്യാപകൻ ഡി. കിരൺ ചുമതലയേറ്റു.2021 ജൂൺ 5 ലോകപരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. സ്ക്കൂൾ കാമ്പസിൽ നാളീകേര കൃഷി വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി 'എൻ്റെ കേരം ' പദ്ധതി നടപ്പാക്കി. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.കെ.ജി. സന്തോഷ് സ്ക്കൂൾ ക്യാമ്പസിൽ തെങ്ങിൻ തൈ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു.കോവിഡ് സാഹചര്യത്തിൽ ഓൺലൈനായി പരിസ്ഥിതി ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. എൻ്റെ മരത്തോടൊപ്പം ഫോട്ടോ സെൽഫി മത്സരം നടത്തി. ഓഗസ്റ്റ് 7 - ന് ഹിരോഷിമാ ദിനവുമായി ബന്ധപ്പെട്ട് ഓൺലൈൻ ആണവ ക്വിസ് മത്സരം നടത്തി .സെപ്റ്റംബർ 16 ഓസോൺ ദിനാചരണത്തിൻ്റെ ഭാഗമായി 'ഓസോൺ ശോഷണവും കാലാവസ്ഥാ വ്യതിയാനവും' എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. സെപ്റ്റംബർ 29 ലോക ഹൃദയാരോഗ്യ ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. ഒക്ടോബർ മാസത്തിൽ ലോക ഭക്ഷ്യ ദിനത്തിൽ സെമിനാർ സംഘടിപ്പിച്ചു.