പഞ്ചായത്ത് എച്ച് എസ് പത്തിയൂർ/സയൻസ് ക്ലബ്ബ്
വിദ്യാലയ വർഷാരംഭത്തിൽത്തന്നെ സയൻസ് ക്ലബ്ബ് രൂപീകരിച്ചു. ക്ലബ്ബ് കൺവീനറായി ജീവശാസ്ത്ര അധ്യാപകൻ ഡി. കിരൺ ചുമതലയേറ്റു.2021 ജൂൺ 5 ലോകപരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. സ്ക്കൂൾ കാമ്പസിൽ നാളീകേര കൃഷി വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി 'എൻ്റെ കേരം ' പദ്ധതി നടപ്പാക്കി. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.കെ.ജി. സന്തോഷ് സ്ക്കൂൾ ക്യാമ്പസിൽ തെങ്ങിൻ തൈ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു.കോവിഡ് സാഹചര്യത്തിൽ ഓൺലൈനായി പരിസ്ഥിതി ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. എൻ്റെ മരത്തോടൊപ്പം ഫോട്ടോ സെൽഫി മത്സരം നടത്തി. ഓഗസ്റ്റ് 7 - ന് ഹിരോഷിമാ ദിനവുമായി ബന്ധപ്പെട്ട് ഓൺലൈൻ ആണവ ക്വിസ് മത്സരം നടത്തി .സെപ്റ്റംബർ 16 ഓസോൺ ദിനാചരണത്തിൻ്റെ ഭാഗമായി 'ഓസോൺ ശോഷണവും കാലാവസ്ഥാ വ്യതിയാനവും' എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. സെപ്റ്റംബർ 29 ലോക ഹൃദയാരോഗ്യ ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. ഒക്ടോബർ മാസത്തിൽ ലോക ഭക്ഷ്യ ദിനത്തിൽ സെമിനാർ സംഘടിപ്പിച്ചു.
പ്രവർത്തനങ്ങൾ 2025 -2026
വിദ്യാലയ വർഷാരംഭത്തിൽത്തന്നെ സയൻസ് ക്ലബ്ബ് രൂപീകരിച്ചു. ക്ലബ്ബ് കൺവീനറായി ജീവശാസ്ത്ര അധ്യാപകൻ ഡി. കിരൺ ചുമതലയേറ്റു.
ജൂൺ 5 ലോകപരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു.ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ഈ വർഷത്തെ പഞ്ചായത്ത് തല ഫലവൃക്ഷതൈ നടീൽ ഉദ്ഘാടനം നമ്മുടെ സ്കൂളിൽ വച്ചാണ് നടന്നത്. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എൽ ഉഷ ഉദ്ഘാടനം നടത്തി .വൈസ് പ്രസിഡന്റ് ശ്രീ മനു ചെല്ലപ്പൻ അധ്യക്ഷനായിരുന്നു .പത്തിയൂർ കൃഷിഭവന്റെ നേതൃത്വത്തിൽ നടന്ന ഈ ചടങ്ങ് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വർണ്ണാഭമായി മാറി.
ജൂലൈ 21 ചന്ദ്രദിനവുമായി ബന്ധപ്പെട്ട് ചാന്ദ്രദിന പതിപ്പുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു .HS ,UP തലങ്ങളിലായി വ്യത്യസ്ത മത്സരങ്ങൾ സംഘടിപ്പിച്ചു .വിജയികൾക്കുള്ള സമ്മാനങ്ങളും നൽകി .