ജി യു പി എസ് വെള്ളംകുളങ്ങര/പ്രവർത്തനങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2021-22
വിദ്യാരംഗം കലാ സാഹിത്യ വേദി
വായനാ ദിനാചരണം:-പി എൻ പണിക്കർ അനുസ്മരണം, വായനാ വാരാചരണം
- വായനാദിന ക്വിസ്
- പ്രസംഗം
- വായനയുടെ പ്രാധാന്യം എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു.
- എല്ലാ ആഴ്ചയിലും കുട്ടികളുടെ സർഗ്ഗശേഷി പ്രകടിപ്പിക്കുന്ന കഥകൾ, കവിതകൾ, നാടൻ പാട്ടുകൾ, കഥാപ്രസംഗം, നൃത്തം മറ്റു കലാപരിപാടികൾ എന്നിവ ഉൾപ്പെടുത്തി 'സർഗോത്സവം' എന്ന പരിപാടി നടത്തിവരുന്നു.കുട്ടികളിൽ വായനാശീലം പരിപോഷിപ്പിക്കുവാൻ ആയി എല്ലാ ആഴ്ചയിലും പുസ്തക വായന, വായനാ കുറിപ്പ് തയ്യാറാക്കൽ മത്സരങ്ങൾ നടത്തുന്നു.
- ഭിന്നശേഷിക്കാരനായ അജേഷ് കുമാറിന്റെ വായനാക്കുറിപ്പ് ബി.ആർ.സി. തലത്തിൽ പ്രദർശിപ്പിക്കുകയും മികച്ച വായനയ്ക്കുള്ള അഭിനന്ദനം കിട്ടുകയും ചെയ്തത് എടുത്തു പറയേണ്ട നേട്ടമായി കാണുന്നു.
സയൻസ് ക്ലബ്ബ്
ഓഗസ്റ്റ് -6 , 9 :-ഹിരോഷിമ, നാഗസാക്കി ദിനങ്ങൾ
- യുദ്ധവിരുദ്ധ സന്ദേശം
- ഹിരോഷിമാ ദിന ക്വിസ്
- പ്രസംഗം
- ഹിരോഷിമ നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട കവിതകൾ
- പോസ്റ്റർ രചനകൾ
ഓഗസ്റ്റ് -9 :-പുനരുപയോഗ ദിനം
- പഴയ വസ്ത്രങ്ങൾ ഉപയോഗിച്ച് തുണിസഞ്ചി നിർമ്മിക്കുക
- പഴയ പത്രം, ബുക്ക് പേപ്പർ ഉപയോഗിച്ച് പേപ്പർ കവർ നിർമ്മിക്കുക
- ഭക്ഷണശേഷം കഴുകുന്ന വെള്ളം ചെടിയുടെ ചുവട്ടിലേക്ക് തിരിച്ചുവിട്ടു ഉപയോഗിക്കുക
- പഴയ നോട്ട് ബുക്കിലെ ഉപയോഗിക്കാത്ത പേജുകൾ കൊണ്ട്ക്ക് റഫ് നോട്ടുബുക്ക് തയ്യാറാക്കുക.
സെപ്റ്റംബർ 16:- ലോക ഓസോൺ ദിനം
- പ്രകൃതിക്കും, ഓസോൺപാളിക്കും ഹാനികരമായ ഒന്നും ചെയ്യുകയില്ല എന്ന പ്രതിജ്ഞ
- പോസ്റ്റർ രചന
- പ്രസംഗ മത്സരം
ഒക്ടോബർ 16:- ലോക ഭക്ഷ്യ ദിനം
- നാട്ടു വിഭവങ്ങളുടെ പോഷകമൂല്യം വിവരിക്കുന്ന ബോർഡുകൾ തയ്യാറാക്കുക
- പച്ചക്കറിത്തോട്ടം പരിപാലിക്കുക
- വീട്ടിൽ വളരുന്ന പച്ചക്കറികൾ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ്
ശാസ്ത്ര രംഗവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ...
സാമൂഹ്യശാസ്ത്ര ക്ലബ്ബ്
ജൂൺ -5:- ലോക പരിസ്ഥിതി ദിനം
- വീടുകളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കൽ
- പരിസ്ഥിതി ദിന സന്ദേശം,
- പോസ്റ്റർ രചന
ജൂൺ -17:- മരുവത്കരണ വിരുദ്ധ ദിനം:-
- 'ഹരിതം മനോഹരം' എന്ന വിഷയവുമായി ബന്ധപ്പെട്ട വെബിനാർ
- ചിത്രരചന, പ്രസംഗം.
ജൂൺ -21:- ലോക യോഗ ദിനം
- യോഗ പരിശീലനം
- ആരോഗ്യം യോഗയിലൂടെ.... ബോധവത്കരണക്ലാസ്
ജൂൺ -15:- വയോജന പീഡന വിരുദ്ധ ദിനം
- പോസ്റ്റർ രചന
- സന്ദേശം
- മുതിർന്നവരെ ആദരിക്കൽ..
ജൂൺ -26:- ലോക ലഹരി വിരുദ്ധ ദിനം
- ലഹരി വിരുദ്ധ പ്രതിജ്ഞ
- പ്രസംഗം
- ബോധവൽക്കരണ ക്ലാസ്
- പോസ്റ്റർ രചന
ജൂലൈ -21:- ചാന്ദ്രദിനം
- അമ്പിളിമാമന് ഒരു കത്ത്
- അമ്പിളി കവിതകൾ
- കഥകൾ
- കടങ്കഥകൾ,
- ക്വിസ്
- പ്രച്ഛന്നവേഷം( ബഹിരാകാശ യാത്രികർ)
- ചിത്രരചന
ജൂലൈ -28:- ലോക പ്രകൃതി സംരക്ഷണ ദിനം
ഓഗസ്റ്റ് -6 ,9:- ഹിരോഷിമ, നാഗസാക്കി ദിനങ്ങൾ
- വീഡിയോ പ്രദർശനം
- യുദ്ധവിരുദ്ധ സന്ദേശം
- യുദ്ധവിരുദ്ധ പ്രതിജ്ഞ
- സുഡാക്കോ നിർമ്മാണം
- ക്വിസ്
- പോസ്റ്റർ രചന
അമൃത മഹോത്സവം
- ചിത്രരചന
- പ്രസംഗ മത്സരം
- ദേശഭക്തിഗാനം
- ക്വിസ് മത്സരം
സ്വാതന്ത്ര്യദിനാഘോഷം
- സ്വാതന്ത്ര്യദിന സന്ദേശം
- സ്വാതന്ത്ര്യദിന സ്മരണ
- പ്രച്ഛന്നവേഷം
- ദേശഭക്തിഗാനം,
- പ്രസംഗം
- ക്വിസ്.
ഒക്ടോബർ 16:- ലോക ഭക്ഷ്യ ദിനം
- ഭക്ഷ്യസുരക്ഷ
- ഭക്ഷ്യ സ്വയംപര്യാപ്തത ,ജൈവകൃഷി ,വിവിധ ഭക്ഷ്യ ഭദ്രതാ പരിപാടികൾ എന്നിവ വിശദീകരിച്ചുകൊണ്ടുള്ള ബോധവൽക്കരണ ക്ലാസ്
- വീട്ടിലൊരു പച്ചക്കറിത്തോട്ടം എന്ന സംരംഭത്തിന് തുടക്കമിട്ടു.