ജി.ടി.എൽ.പി സ്കൂൾ കൂമ്പാറ/ചരിത്രം

12:22, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ജി.ടി.എൽ.പി. സ്കൂൾ കൂമ്പാറ/ചരിത്രം എന്ന താൾ ജി.ടി.എൽ.പി സ്കൂൾ കൂമ്പാറ/ചരിത്രം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1961ൽ അന്നത്തെ ഡി.സി.സി പ്രസിഡന്റായിരുന്ന വയലിൽ മൊയ്തീൻ കോയ ഹാജിയുടെ സഹായത്താൽ സ്ഥാപിതമായ വിദ്യാലയമാണ് കൂമ്പാറ ഗവ. ട്രൈബൽ എൽ.പി സ്കൂൾ. 12 വിദ്യാർഥികളും ഐകാധ്യാപകനുമായി മൊയ്തീൻ കോയ ഹാജിയുടെ കെട്ടിടത്തിലായിരുന്നു സ്കൂളിന്റെ തുടക്കം. ഒരു വർഷത്തെ പ്രവർത്തനത്തിന് ശേഷം കൂമ്പാറയിലെ പുല്ലുമേഞ്ഞ ഷെഡ്ഢിലേക്ക് മാറി പ്രവർത്തനം തുടർന്നു. കൂടുതൽ സൗകര്യത്തിനായി ഒരു വർഷത്തിന് ശേഷം സ്കൂളിന്റെ പ്രവർത്തനം കിഴുക്കരക്കാട്ട് കെ.വി ജോസഫ് എന്ന ആലക്കൽ കുഞ്ഞൂട്ടി ചേട്ടന്റെ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറി. അതിനിടെ സ്കൂൾ കക്കാടംപൊയിലിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ ചിലർ നടത്തിയെങ്കിലും നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിന് മുമ്പിൽ ആ ശ്രമങ്ങൾ പരാജയപ്പെടുകയാണുണ്ടായത്.

1965ലാ് മൊയ്തീൻ കോയ ഹാജി ട്രൈബൽ സ്കൂളിന് സൗജന്യമായി സ്ഥലം വിട്ടുനൽകുന്നത്. 1974ലാണ് പുതിയ കെട്ടിടത്തിൽ സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നത്.