സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഹൈസ്കൂൾ വിഭാഗം

ആലപ്പ‍ുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംക‍ുളം ഉപജില്ലയിലെ (കാർത്തികപ്പള്ളി താല‍ൂക്കിൽ കീരിക്കാട് വില്ലേജിൽ പത്തിയൂർ പഞ്ചായത്ത് 15-ാം വാർഡിൽ) കണ്ണംപള്ളിഭാഗം സ്ഥലത്ത് ദേശീയസ്വാതന്ത്രിയപ്രസ്ഥാനങ്ങളിൽ സജീവസാനിധ്യം വഹിച്ചിരുന്ന ശ്രീ.കൊറ്റിനാട്ട് കെ.ജി.മാധവൻപിള്ള അവർകൾ 1962 ജ‍ൂൺ മാസം 4-ാം തീയതി പിതാവായ ശ്രീ.രാമൻപിള്ള അവർകള‍ുടെ സ്മരണാർത്ഥം എൻ.ആർ.പി.എം.എച്ച്.എസ്.എസ് എന്ന് അറിയപ്പെട‍ുന്ന എൻ രാമൻപിള്ള മെമ്മോറിയൽ ഹൈസ്‍ക‍ൂൾ സ്ഥാപിച്ച‍ു.

1962 ൽ സ്കൂൾ പ്രവർത്തനം ആരംഭിക്കുമ്പോൾ ആദ്യത്തെ പ്രധാനാദ്ധ്യാപകനായി ശ്രീ. ജി. രാഘവൻ നായർ നിയമിതനായി. അന്ന് ഹൈസ്കൂൾ മാത്രമേ നിലവിൽ ഉണ്ടായിരുന്നുള്ളു.11 അദ്ധ്യാപകരും 2 അനദ്ധ്യാപകരും അന്ന് സ്കൂളിൽ പ്രവർത്തിച്ചു. 1964 ൽ യു പി വിഭാഗം പ്രവർത്തനമാരംഭിച്ചു.