എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ
ഹെൽത്ത് ക്ലബ്ബ്
രോഗങ്ങളില്ലാത്ത അവസ്ഥയെയാണ് സാമാന്യേന ആരോഗ്യം,എന്നതു കൊണ്ടുദ്ദേശിച്ചിരുന്നത്.എന്നാൽ 1948-ലെ ലോക ഹെൽത്ത് അസംബ്ലിയുടെ നിർവചനപ്രകാരം രോഗ,വൈകല്യരാഹിത്യമുള്ള അവസ്ഥ മാത്രമല്ല, സമ്പൂർണ്ണ ശാരീരിക, മാനസിക, സാമൂഹ്യ സുസ്ഥിതി കൂടി ആണു ആരോഗ്യം.ഞങ്ങളുടെ സ്കൂളിൽ ഹെൽത്ത് ക്ലബ്ബിന്റെ ചുമതല ശ്രീമതി മേരി ശാമുവേൽ നിർവഹിക്കുന്നു . ക്ലബ്ബിൽ എല്ലാ വർഷവും 30 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു.
ലക്ഷ്യങ്ങൾ
- സമ്പൂർണ്ണ ശാരീരിക, മാനസിക, സാമൂഹ്യ സുസ്ഥിതിയുള്ള തലമുറയെ വാർത്തെടുക്കുക.
- പകർച്ചവ്യധികളെ കുറിച്ച് ബോധവാന്മാരാക്കുക.
- പൊതുജനാരോഗ്യം ലക്ഷ്യം വച്ചുള്ള പ്രവവർത്തനങ്ങളിൽ കുട്ടികളെ ഭാരവാഹികൾ ആക്കുക.
- സ്കൂളിൽ രൂപീകരിച്ച ഗ്രീൻ ക്ലബ്ബിലൂടെ പരിസരശുചീകരണത്തിന്റെ ആവശ്യത്തെ കുറിച്ച് വരും തമുറയെ ബോധവാന്മാറക്കുക.
ഹെൽത്ത് ക്ലബ്ബ് പ്രവർത്തനങ്ങൾ 2019-20
ലോക പ്രമേഹ ദിനത്തോടെ അനുബന്ധിച്ചുള്ള സന്ദേശ റാലിയും ബോധവത്കരണ ക്ലാസും
ലോക പ്രമേഹ ദിനത്തോടെ അനുബന്ധിച്ചുള്ള സന്ദേശ റാലിയും ബോധവത്കരണ ക്ലാസും വല്ലന ഹെൽത്ത് സെന്ററിന്റെ അഭിമുഘ്യത്തിൽ പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ക്ലാസുകൾ നയിച്ചത് വല്ലന ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പക്ടറായ അജിത ഒ ആണ്.ഉത്ഘാടനം എസ്. ഐ .ടി .സി ശ്രീമതി.ആശ പി മാത്യു നിർവഹിച്ചു. പ്രമേഹം എന്താണെന്നും അത് കുട്ടികളിൽ ഉണ്ടാകുന്നതു എങ്ങനെയെന്നും,അതിന്റെ ലക്ഷണങ്ങൾ പ്രതിരോധ മാർഗങ്ങൾ എന്നിവയും അജിത ഓ വിശദമാക്കി. പാൻക്രിയാസ് ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഇൻസുലിൻ ഹോർമോണിന്റെ പ്രവർത്തനവും കുട്ടികളിൽ സ്ലൈഡ് ഷോയിലൂടെ വിശദമാക്കി.എൻ സി സി കുട്ടികൾ,, ഹെൽത്ത് ക്ലബ്ബിലെ കുട്ടികൾ സ്റ്റുഡന്റസ് ഡോക്ടഴ്സ് തുടങ്ങിയവർ ക്ലാസ്സുകളിൽ പങ്കെടുത്തു. സ്കൂൾ ചെയർമാൻ സഹദ് മോൻ പി. എസ് ക്ലാസ്സുകളെക്കുറിച്ചുള്ള ഫീഡ് ബാക്കുകൾ നടത്തി.
നേത്ര പരിശോധന
ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 10 /01 /2019 യിൽ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും നടന്ന നേത്ര പരിശോധന ക്യാമ്പ് നടത്തി.
ലഹരിവിമോചന പ്രവർത്തനങ്ങൾ
ഡയറക്ടർ റവ .ടിറ്റു തോമസ് നവദർശൻ ഡി അഡിക്ഷൻ സെന്റർ കിടങ്ങന്നൂർ ലഹരിവിമോചന പ്രവർത്തങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തി.
അയൺ ടാബ്ലറ്റ് നൽകൽ
എല്ലാ ആഴ്ചയിലും കുട്ടികൾക്ക് അയൺ ഗുളികകൽ നൽകിവരുന്നു . സർക്കാറിന്റെ നിർദ്ദേശപ്രകാരം വിരഗുളികകൾ വിതരണം ചെയ്തുവരുന്നു. സ്കൂളിന്റെ ആരോഗ്യ ശുചിത്വ കാര്യങ്ങളിൽ ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനം പ്രശംസനീയമാണ്.
ഹെൽത്ത് ക്ലബ്ബ് പ്രവർത്തനങ്ങൾ 2020-21
ജൂൺ 5 പരിസ്ഥിതി ദിനം
എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ വൃക്ഷത്തൈകൾ നടുകയും വനം വകുപ്പിൽ നിന്ന് ലഭിക്കുന്ന വൃക്ഷത്തൈകൾ വീടുകളിൽ കൊണ്ടുപോയി നടുകയും ചെയ്യുന്ന ഒരു ശീലമായിരുന്നല്ലോ നമുക്ക് ഉണ്ടായിരുന്നത്. എന്നാൽ എല്ലാ ദിനാചരണങ്ങൾക്കും മേലെ ഒരു തിരിശ്ശീല എന്ന പോലെ കോവിഡ് മഹാമാരി എത്തുന്നു.ഈ അവസരത്തിൽ എന്തു ചെയ്യും എന്ന ചിന്തയാണ് ,കുട്ടികൾ വീട്ടിൽ തന്നെ ഇരുന്ന് വൃക്ഷത്തൈകൾ നടുന്നതിന്റെ ചിത്രം വാട്ടസ്ആപ് ഗ്രൂപ്പിൽ ഇടുക എന്ന ഒരാശയം ഉദിച്ചത്. ഈ വിവരം കുട്ടികളോടും രക്ഷകർത്താക്കളോടും പങ്കുവച്ചപ്പേൾ അവരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് ഉണ്ടായത്. ലോക്ക് ഡൌൺ സമയം കൂടി ആയതിനാൽ എല്ലാവരും വീടുകളിൽ വൃക്ഷ തൈകളും പച്ചക്കറികളും ചെടികളും നട്ടു, പരിസ്ഥിതി ദിനം ആലോഷിച്ചു.തുടർന്ന് വൃക്ഷങ്ങൾ നടുന്ന ഫോട്ടോ സ്കൂൾ ഗ്രൂപ്പിൽ ഇടുകയും ചെയ്തു. അവസരത്തിനനുസരിച്ച് എങ്ങനെ കാര്യങ്ങൾ തീരുമാനിക്കണം എന്നൊരു പാഠവും ഉൾക്കൊള്ളാൻ ഇതിൽ നിന്നും അവർക്ക് സാധിച്ചു.
ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്
ഹെൽത്ത് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ , ഡൈറ്റ് , ന്യൂട്രിഷൻ, ഇമ്മ്യൂണിറ്റി, വ്യായാമത്തിന്റെ ആവശ്യകത,കൊറോണ പോലുള്ള മഹാമാരിയെ നേരിടൽ എന്നീ വിഷയത്തെ സംബന്ധിച്ച് ഒരു ക്ലാസ്സ് 8, 9 ക്ലാസ്സുകളിലെ സ്റ്റുഡന്റ് ഡോക്ടർസ് കേഡറ്റ് സീനും,തെരഞ്ഞെടുക്കപ്പെട്ട ക്ലാസ്സ്പ്രതിനിധികൾ ,കായിക താരങ്ങൾക്കും ഗൂഗിൾ മീറ്റ് ഉപയോഗിച്ച് ഓൺലൈനായി മെഡിക്കൽ വിദ്യാർത്ഥി അഖിൽ ജിത്തിന്റെ നേതൃത്വത്തിൽ 17/08/2020 തിങ്കളാഴ്ച നൽകി.
പേവിഷ ബാധ ബോധവൽക്കരണം
പേവിഷ ബാധ തലച്ചോറിനെ ബാധിക്കുന്ന വൈറസ് രോഗമാണ് പേവിഷബാധ എന്നും, ലക്ഷണം പ്രകടമായാൽ മരണം ഉറപ്പാകുമെന്നും കുട്ടികളെ ബോധവൽക്കരിച്ചു.ഇതു പകരുന്നതെങ്ങനെ എന്നും. ഏതൊക്കെ മൃഗങ്ങളാണ് രോഗവാഹകർ എന്നും കുട്ടികളെ ബോധവാന്മാരാക്കി.ഈ രോഗത്തിനുള്ള ചികിത്സ എന്താണെന്ന് പ്രസന്റേഷനിലൂടെ കുട്ടികളെ ബോധവാന്മാരാക്കി.
ആഗോള കൈകഴുകൽ ദിനം
ഒക്ടോബർ 15 ആണ് ആഗോള കൈകഴുകൽ ദിനം ആയി ആചരിക്കുന്നത് എന്ന് കുട്ടികളെ ബോധവാന്മാരാക്കി.ഇതിന് സഹായിക്കുന്ന പ്രസന്റേഷനുകൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു.കൈ കഴുകുന്നത് എങ്ങനെ എന്ന് ഗൂഗിൾ മീറ്റിലൂടെ ജെ.ആർ.സി കുട്ടികളെയുംകൊണ്ട് അദ്ധ്യാപകർ കാണിച്ചു.
ആർ.കെ.എസ്.കെ. (രാഷ്ട്രീയ.കിഷോർ. സ്വസ്ഥ്യ കാര്യക്രം)
രാഷ്ട്രീയ കിഷോർ സ്വസ്ത്യ കാര്യാക്രം (ആർകെഎസ്കെ) ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം 10-19 വയസ്സിനിടയിൽ പ്രായമുള്ള കൗമാരക്കാർക്കായി ഒരു ആരോഗ്യ പരിപാടി ആരംഭിച്ചു, ഇത് അവരുടെ പോഷകാഹാരം, പ്രത്യുൽപാദന ആരോഗ്യം, ലഹരിവസ്തുക്കളുടെ ദുരുപയോഗം എന്നിവ ലക്ഷ്യമിടുന്നു. ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം, കൗമാരക്കാർക്കിടയിലുള്ള ലഹരി മരുന്നിന്റെ ഉപയോഗം ഇല്ലാതാക്കുക എന്നതാണ് . ഈ ലക്ഷ്യം കൈവരിക്കാൻ എല്ലാ സ്കൂളുകളിൽനിന്നും പഠനത്തിലും മറ്റു കാര്യങ്ങളിലും പ്രഗൽഭരായ 4 യു പി വിദ്യാർത്ഥികളെയും 4 ഹൈ സ്കൂൾ വിദ്യാർത്ഥികളെയും അതാത് സ്കൂളുകളിലെ സയൻസ് ടീച്ചർമാർ തിരഞ്ഞെടുത്തു . സ്റ്റുഡന്റ് ഡോക്ടർ കേഡറ്റ് ആയി തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് 4 ദിവസത്തെ ട്രെയിനിങ് ക്യാമ്പ് നൽകി ഈ ട്രെയിനിങ് ക്യാമ്പ് കഴിഞ്ഞപ്പോൾ അവർക്കു ഒരു സർട്ടിഫിക്കറ്റും അവരുടെ ഭാഗത്തുനിന്നുള്ള ഒരു സമ്മാനവും ഉണ്ടണ്ടായിരുന്നു അതിനു ശേഷം 1 ദിവസം എല്ലാ കുട്ടികളെയും വിളിച്ചു വരുത്തി അവരുടെ പ്രവർത്തനത്തെ വിലയിരുത്തുകയുണ്ടായി . അതിനുശേഷം സ്റ്റുഡന്റ് ഡോക്ടർ കേഡറ്റ്മാർക്ക് ഡോക്ടർസ് കോട്ടുകൾ നൽകുകയുണ്ടായി .സ്റ്റുഡന്റ് ഡോക്ടർ കേഡറ്റുമാർ നല്ല ഒരു തലമുറയെ വാർത്തെടുക്കാൻ പ്രയത്നിച്ചുകൊണ്ടിരിക്കുന്നു .
എൻ എസ് എസ്
ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് നാഷണൽ സർവ്വീസ് സ്കീം. 1969-ൽ ആണ് ഇത് ആരംഭിച്ചത്.വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്താൻ ഉദ്ദേശിച്ചാണ് ഈ സംഘടന സ്ഥാപിതമായത്. "നോട്ട് മീ ബട്ട് യൂ" എന്നതാണ് എൻ.എസ്.എസിന്റെ ആപ്തവാക്യം. എല്ലാ വർഷവും സെപ്റ്റംബർ 24 ആണ് എൻ.എസ്.എസ്. ദിനമായി ആചരിക്കുന്നത്.എൻഎസ്എസ്ഒരുസന്നദ്ധ പദ്ധതിയാണ്. എൻഎസ്എസ് പദ്ധതി 11-ാം ക്ലാസ് മുതൽ ആരംഭിക്കുന്നു. കോളേജ് തലത്തിൽ എൻഎസ്എസ് വോളന്റിയർമാരെ ഒന്നുംരണ്ടും വർഷ ഡിഗ്രി ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് ചേർക്കും. ഇന്ത്യൻ സർവ്വകലാശാലകളിൽ പഠിക്കുന്ന വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും എൻഎസ്എസിൽ ചേരാനാകും, അങ്ങനെ അവർക്ക് ദേശീയ പുനർനിർമ്മാണത്തിന്റെയും കമ്മ്യൂണിറ്റി പ്രവർത്തനത്തിന്റെയും അനുഭവങ്ങൾ പങ്കിടാം. എൻസിസി കേഡറ്റുകളെ എൻഎസ്എസിൽ ചേരാൻ അനുവദിക്കില്ല. അതുപോലെ എൻഎസ്എസ് സന്നദ്ധപ്രവർത്തകർ എൻഎസ്എസിൽ ഉള്ളിടത്തോളം എൻസിസിയിലോ മറ്റേതെങ്കിലും യുവജന സംഘടനയിലോ പങ്കെടുക്കില്ല.
ഒരു എൻഎസ്എസ് സന്നദ്ധപ്രവർത്തകന് രണ്ട് വർഷ കാലയളവിൽ ആകെ 240 മണിക്കൂർ സാമൂഹിക സേവനം ചെലവഴിക്കേണ്ടതുണ്ട്. എല്ലാ വർഷവും ഒരു എൻഎസ്എസ് സന്നദ്ധപ്രവർത്തകൻ 20 മണിക്കൂർ നീക്കിവയ്ക്കണം. ഓറിയന്റേഷനും 100 മണിക്കൂറും കമ്മ്യൂണിറ്റി സേവനത്തിന്റെ. എൻഎസ്എസ് സന്നദ്ധപ്രവർത്തകനായി ചേരുന്നതിന്, നിങ്ങളുടെ സ്കൂളിന്റെ എൻഎസ്എസ് പ്രോഗ്രാം ഓഫീസറുമായി ബന്ധപ്പെടുക. എൻഎസ്എസിൽ പ്രവേശനം സൗജന്യമാണ്.
ആവശ്യമായ സേവന സമയം വിജയകരമായി പൂർത്തിയാക്കിയ എൻഎസ്എസ് വോളന്റിയർമാർക്ക് ഒരു സർട്ടിഫിക്കറ്റ് നൽകും. സ്ഥാപനങ്ങൾ തീരുമാനിച്ച പ്രകാരം എൻഎസ്എസ് സന്നദ്ധപ്രവർത്തകർക്ക് ഉന്നതപഠനത്തിലും മറ്റ് ആനുകൂല്യങ്ങളിലും പ്രവേശന സമയത്ത് കുറച്ച് വെയിറ്റേജ് ലഭിക്കും ഹയർ സെക്കന്ററി തലത്തിൽ എൻ എസ് എസ് പ്രവർത്തിക്കുന്നു. ജയകുമാർ സർ .2018-19വർഷംവരെ ചുമതല വഹിച്ചിരുന്നു.2019-20 വർഷം മുതൽ സംഗീത എം ദാസ് നേതൃത്വം വഹിക്കുന്നു.
പ്രവർത്തനങ്ങൾ
ഗതാഗതം നിയന്ത്രിക്കുക, ക്യൂ നിയന്ത്രിക്കുക, തിരക്കുള്ളയിടത്ത് മാർഗ്ഗനിർദ്ദേശം നൽകുക, കലാമേളകളിൽ സഹായം ചെയ്തുകൊടുക്കുക,പ്രവർത്തന മേഖലയിലെ ജനങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കുക, എന്നിവയൊക്കെ എൻ.എസ്.എസ് ചെയ്യുന്ന സന്നദ്ധപരിപാടികളിൽ ചിലതാണ്. ഇന്ത്യയിലെ ഒട്ടുമിക്ക വിദ്യാഭ്യാസസ്ഥാപനങ്ങളിലും എൻ.എസ്.എസ്സിന് ശാഖകളുണ്ട്.
ലക്ഷ്യങ്ങൾ
വിദ്യാർഥികളെ രാഷ്ട്ര പുനരനിർമ്മാണത്തിൽ പങ്കാളികളാക്കുക.വിദ്യാർഥികളെ സമൂഹത്തോട് കടമ ഉള്ളവരാക്കിത്തീർക്കുക.
പ്രവർത്തനങ്ങൾ2020-21
ഫസ്റ്റ് എയ്ഡ് ആൻഡ് ആക്സിഡന്റ് കെയർ പരിശീലനം
എൻഎസ്എസ് വോളന്റി യേഴ്സ് നിന്റെ നേതൃത്വത്തിൽ ഫസ്റ്റ് എയ്ഡ് ആൻഡ് ആക്സിഡന്റ് കെയർ പരിശീലനം കുട്ടികളിൽ നടത്തി.
പ്ലാസ്റ്റിക് ബാഗ് വേണ്ട തുണി സഞ്ചി ഞങ്ങൾ തരാം
ഇടയാറന്മുള എം എം ഹയർസെക്കൻഡറി സ്കൂളിൽ പ്ലാസ്റ്റിക് ബാഗ് വേണ്ട തുണിസഞ്ചി ഞങ്ങൾ തരാം പദ്ധതി തുടങ്ങി എൻഎസ്എസ് യൂണിറ്റ് മണ്ണിര പരിസ്ഥിതി സംഘടനയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത് പ്രോഗ്രാം ഓഫീസർ സംഗീത എന്താ സി നേതൃത്വത്തിൽ സ്കൂൾ പരിസരത്തുള്ള വീടുകളിലും കടകളിലും100 തുണിസഞ്ചി സൗജന്യമായി നൽകി.
പേപ്പർ ബാഗ് നിർമ്മാണം
പരിസ്ഥിതി മലിനീകരണത്തിന് എതിരായി പേപ്പർ ബാഗുകൾ നിർമ്മിക്കുവാൻ കുട്ടികളെ പരിശീലിപ്പിച്ചു, ഇങ്ങനെ അവർ നിർമ്മിച്ച പേപ്പർ ബാഗുകൾ സ്കൂളിന്റെ പരിസരത്തുള്ള വീടുകളിലും കടകളിലും വിതരണം ചെയ്തു.
ആന്റി ഡ്രഗ് പ്രോഗ്രാം
ആന്റി ഡ്രസ്സ് പ്രോഗ്രാമിന് ഭാഗമായി സ്കൂൾ മാനേജർ ജോൺസൺ വർഗീസ് അച്ഛന്റെ നേതൃത്വത്തിൽ റോഡിലെ ലൈൻ വരച്ചു.
മാസ്ക് വിതരണം
വോളണ്ടിയേഴ്സ് നിർമിച്ച ആയിരം മാസ്ക്ക് ജില്ലയ്ക്ക് കൈമാറി പി എസ് സി അംഗം ശ്രീ മണികണ്ഠൻ സർ മാസ്ക് ഏറ്റുവാങ്ങി.
വിദ്യാർത്ഥികൾക്കുള്ള മാസ്ക് വിതരണം
സ്കൂളിൽ എസ്എസ്എൽസി പ്ലസ് വൺ,പ്ലസ് ടു പരീക്ഷ എഴുതുന്ന മുഴുവൻ കുട്ടികൾക്കും എൻഎസ്എസിന് നേതൃത്വത്തിൽ മാസ്ക് നൽകി.
പരിസ്ഥിദിനത്തിൽ തണൽ കൂട്ടം
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട വോളണ്ടിയേഴ്സ് നേതൃത്വത്തിൽ പ്ലാവിൻ തൈകൾ നട്ടുപിടിപ്പിച്ചു.
കോവിഡ് കാലത്തെ കൈത്താങ്ങ്
മാസ്ക്, ബെഡ്ഷീറ്റ് ,സാനിറ്റൈസർ തുടങ്ങിയവ വോളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ ഫസ്റ്റ് ലെവൽ ടയർ സെൻട്രലിലേക്ക് കൈമാറി.
ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം
ട്രൈബൽ മേഖലയിലേക്കുള്ള ഭക്ഷ്യധാന്യ കിറ്റുകൾ എൻഎസ്എസ് യൂണിറ്റിന് നേതൃത്വത്തിൽ പി എസ് സി അംഗം ശ്രീ ജേക്കബ് ജോൺ സാറിന് കൈമാറി.
ഹെൽപ്പ് ഡെസ്ക്
പ്ലസ് വൺ കുട്ടികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് എൻഎസ്എസിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നു.
പത്രവാർത്ത
ഹലോ ഇംഗ്ലീഷ് പ്രോഗ്രാം
ഹലോ ഇംഗ്ലീഷിന്റെ പ്രവർത്തങ്ങൾ സുജ ജേക്കബിന്റെ നേതൃത്വത്തിൽ യു പി തലത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും നടന്നു
പ്രവർത്തനങ്ങൾ2020-21
എ എം എച്ച് എസ് എസ് ഇടയാറന്മുള സ്കൂളിൽ ഹലോ ഇംഗ്ലീഷ് പ്രോഗ്രാമിന്റെ ഭാഗമായി 14- 11 -2020 ന് വൈകിട്ട് 7-30 ന് കുട്ടികൾക്കായി ഗൂഗിൾ മീറ്റ് ലൂടെ ഒരു ക്ലാസ് നൽകാൻ സാധിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി അന്നമ്മ നൈനാൻ ടീച്ചർ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം എടുത്ത മിസ്സ് ഗിഫ്റ്റി മറിയം അലക്സി ആയിരുന്നു ക്ലാസ് എടുത്തത്. 35 മിനിറ്റ് ദൈർഘ്യമുള്ള ക്ലാസ് ആയിരുന്നു കുട്ടികൾക്ക് ലഭിച്ചത്. അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് ഹലോ ഇംഗ്ലീഷ് പ്രോഗ്രാമിനെ കുറിച്ച് വ്യക്തത കിട്ടുവാൻ ഇ ക്ലാസ്സ് വളരെ അധികം പ്രയോജനപ്പെട്ടു , കൂടാതെ ഇംഗ്ലീഷ് ഭാഷ ഉച്ചാരണം , ഇംഗ്ലീഷ് ഭാഷയിൽ സംഭാഷണം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കുട്ടികൾ ദൈനംദിനജീവിതത്തിൽ ഇംഗ്ലീഷ് ഭാഷ കൂടുതൽ ഉപയോഗിക്കേണ്ട ആവശ്യകത എന്നീ കാര്യങ്ങൾ ഉൾപ്പെട്ട പ്രയോജനപ്രദമായ ഒരു ക്ലാസ് ആയിരുന്നു ഇത്. കുട്ടികൾ വളരെയധികം സന്തോഷത്തോടെ ആയിരുന്നു ഈ ക്ലാസിൽ പങ്കെടുത്തത്. തുടർന്നും ഇങ്ങനെയുള്ള ക്ലാസ്സുകൾ സംഘടിപ്പിക്കണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെടുകയും ചെയ്തു.
പ്രവർത്തനങ്ങൾ2021-22
ഡോ. എ പി ജെ അബ്ദുൽ കലാം ചരമവാർഷിക ദിനം ഇടയാറൻമുള എ എം എം ഹയർ സെക്കണ്ടറി സ്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ബഹുമാനപ്പെട്ട ഡോക്ടർ എ പി ജെ അബ്ദുൽ കലാമിൻ്റെ ചരമ വാർഷിക ദിനമായ ജൂലൈ 27 ന് ഇംഗ്ലീഷ് ക്ലബ്ബിലെ കുട്ടികൾ അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ഡോക്ടർ എ പി ജെ അബ്ദുൽ കലാമിൻ്റെ ഡോക്യുമെൻ്ററി 9 എ യിലെ ലിജിൻ ജോർജ് ജോൺ തയ്യാറാക്കി. അദ്ദേഹത്തിൻ്റെ മോട്ടിവേഷണൽ തോട്ട്സ് കുട്ടികൾ അവതരിപ്പിച്ചു. ഡോക്ടർ എ പി ജെ അബ്ദുൽ കലാമിൻ്റെ ചിത്രങ്ങൾ കുട്ടികൾ വരയ്ക്കുകയും പോസ്റ്റർ തയ്യാറാക്കി നൽകുകയും ചെയ്തു. ഇംഗ്ലീഷ് അദ്ധ്യാപകരായ ഡോളി തോമസ്, ലക്ഷമി പ്രകാശ് ,സുജ ജേക്കബ്, സയന സൂസൻ വർഗീസ് എന്നിവർ നേതൃത്വം നൽകി.
എനെർജി ക്ലബ്
ഊർജ സംരക്ഷണ ബോധം കുട്ടികളിൽ രൂപപ്പെടുത്തുന്നതിനായി എനെർജി ക്ലബ് ജൂലൈ 30ാം തീയതി എ എം എം എച്ച എസ് എസ് ഇടയാറന്മുള ആരംഭിച്ചു .കാർബൺ ന്യൂട്രറൽ സ്കൂൾ എന്ന ലക്ഷ്യ ബോധത്തോടെ കർമ്മ പരിപാടികൾക്ക് തുടക്കം കുറിച്ചു .ഇതിന്റ ഭാഗമായി യു .പി , എച്ച് .എസ് തലത്തിൽ നിന്നെ 40 കുട്ടികളുമായി പ്രവർത്തനം തുടങ്ങി.എനെർജി ചാബ്യൻ എന്ന ഒരു മത്സരം സ്കൂളിൽ നടത്താൻ വേണ്ട നിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകി .കാർബൺ ന്യൂട്രറൽ പദ്ധതിയുടെ ഭാഗമായി സ്കൂൾ പരിസരത്തു ചെടികൾ നടുന്നതിനു തീരുമാനിച്ചു .ഊർജ്ജസംരക്ഷം എന്ന ലക്ഷ്യത്തിലേക്കു കുട്ടികളെ എത്തിച്ചേർക്കുന്ന പ്രവർത്തനങ്ങൾ ഓരോ മാസവും സ്കൂളിൽ നടത്താൻ ക്രമീകരണം ചെയ്തു .സ്റ്റാഫ് പ്രതിനിധിയായി സൂസൻ ബേബിയും റിൻസു സൂസൻ ജോർജും നേതൃത്വം നൽകി വരുന്നു
വിമുക്തി ക്ലബ്
വിമുക്തി ക്ലബ് പ്രവർത്തനങ്ങൾപ്രമാണം:37001 വിമുക്തി.pdf ഇടയാറന്മുള എഎംഎം ഹയർസെക്കൻഡറി സ്കൂൾ വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക്ക് ഡൌൺ കാലഘട്ടം പരിഗണിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ കുട്ടികളിലും അവരിലൂടെ സമൂഹത്തിലും ലഹരിവിരുദ്ധ സന്ദേശം എത്തിക്കുവാൻ ഉള്ള വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ഓരോ ക്ലാസിൽ നിന്നും തിരഞ്ഞെടുത്ത് പരിശീലനം നൽകിയിട്ടുള്ള വിമുക്തി വോളണ്ടിയർമാർ, മാതാപിതാക്കൾ, പൂർവവിദ്യാർത്ഥികൾ, ജനപ്രതിനിധികൾ എന്നിവരുടെ സഹായത്തോടെയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഹെഡ്മിസ്ട്രസ് ശ്രീമതി അന്നമ്മ നൈനാൻ, കോ-ഓർഡിനേറ്റർ ശ്രീ. ജെബി തോമസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
- കുട്ടികളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ ലഹരിവിരുദ്ധ സന്ദേശങ്ങളും പോസ്റ്ററുകളും പ്രചരിപ്പിക്കുന്നു.
- ലഹരിവിരുദ്ധ പ്രതിജ്ഞ പോസ്റ്റർ രചനാമത്സരം,
- ബോധവൽക്കരണ ക്ലാസുകൾ തുടങ്ങിയവ സംഘടിപ്പിച്ചു.
- വിവിധ കാരണങ്ങളാൽ മാനസികസംഘർഷം അനുഭവിച്ച കുട്ടികൾക്ക് കൗൺസിലിംഗ് നൽകി.
- ലഹരി വിമുക്ത ബോധവൽക്കരണ ഓൺലൈൻ ക്ലാസ്സ് 13/07/2020, തിങ്കളാഴ്ച വൈകിട്ട് 8 മണിക്ക് എക്സൈസ് ഓഫീസർ ശ്രി മുഹമ്മദ് അലി ജിന്ന, ക്ലാസ്സ് എടുത്തു.
പത്താം ക്ലാസ്സിലെ എല്ലാ കുട്ടികളും, ഒൻപതാം ക്ലാസ്സിലെ വിമുക്തി ക്ലബ് അംഗങ്ങളും പങ്കെടുത്തു.
കുട്ടികളിൽ ഉളവാക്കിയ ആശയങ്ങൾ
- അറിവിലൂടെ നമ്മൾ പൂർണ്ണതയിൽ എത്തണം.
- മദ്യം മയക്കുമരുന്ന് ഇന്റർനെറ്റ് തുടങ്ങിയവയുടെ അമിതമായ ഉപയോഗം നിയന്ത്രിക്കണം അതിലൂടെ നമ്മൾക്ക് നല്ലൊരു സമൂഹത്തെ വാർത്തെടുക്കാൻ കഴിയണം.
- ഒരു ദുശീലത്തിനും നമ്മളെ കീഴ്പ്പെടുത്തുവാൻ കഴിയുകയില്ല എന്നുള്ള ജാഗ്രത കുട്ടികളിൽ ഉളവാക്കി.
- നമ്മുടെ വാക്കുകൾ നല്ലതായിരിക്കണം...അവ എങ്ങനെ ഉപയോഗിക്കണമെന്നുള്ള അറിവ് കുട്ടികളിൽ ഉളവാക്കി .
- മനസ്സിന് നല്ല പരിശീലനം കൊടുക്കണം.
- നാളെയുടെ പ്രഭാതം നമ്മുടെ കൈകളിൽ ആകണം എന്നുള്ള അറിവ് കുട്ടികൾക്ക് ലഭിച്ചു.
- നമ്മുടെ ലക്ഷ്യത്തിലെത്തിച്ചേരുവാൻ മനസ്സിനോട് ഒപ്പം യാത്ര ചെയ്യണം.
- മാനസികമായ പരിശീലനം കുട്ടികളിൽ ഉണ്ടാക്കണം.
- നമ്മുടെ ചിന്തകളെ നിയന്ത്രിക്കുന്നത് തലച്ചോറിലെ സെറിബ്രമാണ് അതിനെ നിയന്ത്രിക്കേണ്ടത് നാം തന്നെയാണ്...മറ്റ് ദുശ്ശീലങ്ങളിൽ നാം കീഴ് പെടരുത്...
- ജാഗ്രതയുള്ള തലമുറയായി വളരണം.
- തിരിച്ചറിവുള്ള തലമുറ ആയിരിക്കണം.
- കൂട്ടുകാരെ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം.
- ജീവിതത്തിലേക്ക് കടന്നു വരാവുന്ന അപകടങ്ങളെ നാം ജാഗ്രതയോടെ നേരിടണം....
ഫോറെസ്റ്ററി ക്ലബ്
എ.എം.എം ഹയർസെക്കൻഡറി സ്കൂൾ ഫോറസ്ട്രി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുടുക്കത്തുപാറ,പാലരുവി എന്നിവിടങ്ങളിലേക്ക് കുട്ടികളെ കൊണ്ട് വനയാത്ര പോയി.
ഹിന്ദി ക്ലബ്
ഗാന്ധി ജയന്തി
ഇടയാറന്മുള എ.എം.എം ഹയർ സെക്കന്ററി സ്കൂളിൽ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ആഘോഷിച്ചു . കുട്ടികൾ തങ്ങളുടെ വീടുകളിൽ ഇരുന്നു പോസ്റ്റർ വരച്ചും ലേഖനം എഴുതിയും വെറുച്വൽ ആയി അവതരിപ്പിച്ചു.
ഹിന്ദി ദിവസ്
ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 14 ന് ഹിന്ദി ദിവസ് ആചരിച്ചു. ഭാഷൺ കവിതലാപനം, പോസ്റ്റർ രചന എന്നിവയിൽ 100 ൽ പരം കുട്ടികൾ പങ്കെടുത്തു.
വയോജനദിനം
സ്കൂൾ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വയോജനദിനം ആചരിച്ചു. കുട്ടികൾ തങ്ങളുടെ ഗ്രാൻഡ് രക്ഷിതാക്കളുടെ കൂടെ നിൽക്കുന്ന ചിത്രം അയച്ചു തന്നത് നല്ലൊരു അനുഭവം ആയിരുന്നു.
ലോക മ്യഗക്ഷേമ ദിനം
ലോക മ്യഗക്ഷേമ ദിനത്തോട് അനുബന്ധിച് കുട്ടികൾ തങ്ങളുടെ പെറ്റ്സ് നൊപ്പം ഉള്ള ചിത്രം അയച്ചു തന്നത് വേറിട്ട അനുഭവം ആയിരുന്നു.
സൗഹൃദ ക്ലബ്ബ്
സൗഹൃദ ക്ലബ്ബിന്റെ പ്രധാനലക്ഷ്യം കൗമാരക്കാരുടെ പ്രശ്നങ്ങളും, ശാരീരികവും മാനസികവുമായ ആരോഗ്യം മുൻനിർത്തി , കൗൺസിലിങ്ങും, ഹെൽത്ത് കെയർ പ്രോഗ്രാമും ഹയർസെക്കൻഡറി തലത്തിലുള്ള കുട്ടികളിലേക്ക് വ്യാപിപ്പിക്കുക എന്നതാണ്.