എസ്.വി.എ. എച്ച്.എസ്സ്. എസ്സ് നടുവത്തൂർ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
അർജ്ജുനൻ൯ കുന്ന് എന്ന പവിത്രമായ സ്ഥലത്ത് 1934 ൽ സ്ഥാപിതമായ ശ്രീ വാസുദേവാശ്രമത്തി൯ കീഴിൽപ്രവർത്തിക്കുന്ന സ്കൂളാണിത്. ഡോ എൻ കെ കൃഷ്ണൻ എന്നറിയപ്പെടുന്ന സ്വാമി പരമാനന്ദജിയാണ് സ്കൂളിൻറെ സ്ഥാപകൻ. കീഴരിയൂർ പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1964ൽ സ്കൂൾ തുടങ്ങിയത് ശ്രീ വാസുദേവാശ്രമ ഹാളിലാണ്.ഈ സ്കൂളും കളിസ്ഥലവും അടങ്ങുന്ന 5 ഏക്കർ സ്ഥലം സംഭാവന ചെയ്തത് പ്രദേശത്ത്കാരനായ ശ്രീ ചെറിയാൻ ജോർജ് എന്ന മഹത് വ്യക്തിയാണ്.1965-66 വർഷത്തിലാണ് ഇപ്പോഴത്തെ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയത്.1976ൽ പ്രധാനാധ്യാപകനായിരുന്ന കെ കെ രാമൻനായർ സംസ്ഥാന അധ്യാപക അവാർഡിനർഹനായി.
1995-98 കാലഘട്ടത്തിൽ ആയിരത്തിലേറെ വിദ്യാർത്ഥികൾ പഠിച്ചിരുന്നു.പിന്നീട് കൊയിലാണ്ടി ടൗണിലേക്കുള്ള ഗതാഗത സൗകര്യം വർദ്ധിച്ചതും,ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിക്കാനുള്ള രക്ഷിതാക്കളുടെ ആഗ്രഹം കാരണം കുട്ടികളുടെ എണ്ണം കുറഞ്ഞു . 2015ൽ സ്കൂളിന്റെ അമ്പതാം വാർഷികം സമുചിതമായി ആഘേഷിച്ചു. കഴിഞ്ഞ രണ്ട് വർഷങ്ങളായി എസ് എസ് എൽ സിയ്ക്ക് വിജയശതമാനം 100ആണ്.