സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അർജ്ജുനൻ കുന്ന് എന്ന പവിത്രമായ സ്ഥലത്ത് 1964 ൽ സ്ഥാപിതമായ ശ്രീ വാസുദേവാശ്രമത്തിൻ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണിത്. ഡോ എൻ കെ കൃഷ്ണൻ എന്നറിയപ്പെടുന്ന സ്വാമി പരമാനന്ദജിയാണ് വിദ്യാലയത്തിൻറെ സ്ഥാപകൻ. കീഴരിയൂർ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . 1964ൽ സ്കൂൾ തുടങ്ങിയത് ശ്രീ വാസുദേവാശ്രമ ഹാളിലാണ്.1965-66 വർ‍ഷത്തിലാണ് ഇപ്പോഴത്തെ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയത്.ഈ സ്കൂളും കളിസ്ഥലവും അടങ്ങുന്ന 5 ഏക്കർ സ്ഥലം സംഭാവന ചെയ്തത് പ്രദേശത്ത്കാരനായ ശ്രീ ചെറിയാൻ ജോർജ് എന്ന മഹത് വ്യക്തിയാണ്.ആദ്യത്തെ വിദ്യാർത്ഥിനി എ ദാക്ഷായണി (അഡ്.നമ്പർ 1) ആണ്.തുടക്കത്തിൽ 104വിദ്യാർത്ഥികളാണ് ഇവിടെ ചേർന്ന് പഠിച്ചത്. ആദ്യത്തെ പ്രധാനാധ്യാപിക (ഇൻചാർജ്) എം കല്യാണിക്കുട്ടി ആയിരുന്നു.പ്രധാനാധ്യാപികയടക്കം മൂന്ന് പേരാണ് അധ്യാപകരായി ഉണ്ടായിരുന്നത്. 1976 ൽ പ്രധാനാധ്യാപകനായിരുന്ന കെ കെ രാമൻനായർ സംസ്ഥാന അധ്യാപക അവാർഡിനർഹനായി.

ആദ്യത്തെ എസ്എസ് എൽ സി ബാച്ച് 1967മാർച്ചിൽ പരീക്ഷ എഴുതിയപ്പോൾ 70%ഫലമുണ്ടായി.1973ലെ എസ്എസ് എൽ സി പരീക്ഷയിൽ 82% വിജയം കരസ്ഥമാക്കി ഈ വിദ്യാലയം വടകര വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തി.1995-98 കാലഘട്ടത്തിൽ ആയിരത്തിഇരുനൂറിലേറെ വിദ്യാർത്ഥികൾ പഠിച്ചിരുന്നു.പിന്നീട് കൊയിലാണ്ടി ടൗണിലേക്കുള്ള ഗതാഗത സൗകര്യം വർദ്ധിച്ചതും,ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിക്കാനുള്ള രക്ഷിതാക്കളുടെ ആഗ്രഹം കാരണം വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞു തുടങ്ങി.അതോടൊപ്പം വിജയശതമാനവും കുുറ‍ഞ്ഞു.2010ൽ ഈ വിദ്യാലയത്തിൻറെ നാൽപ്പത്തിയഞ്ചാം വാർഷികാഘോഷത്തിൽ മികച്ച ഓഡിയോഗ്രാഫിക്കുള്ള ദേശീയ ചലചിത്ര പുരസ്കാരം നേടിയ റസൂൽപൂക്കുട്ടി,കേന്ദ്ര ആഭ്യന്തര സഹ മന്ത്രി ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

2011ലാണ് ഈ വിദ്യാലയത്തിൽ ഹയർസെക്കൻററി വിഭാഗം ആരംഭിച്ചത്.ഇവ്ടെ സയൻസ്,കൊമേഴ്സ്,ഹ്യുമാനിറ്റീസ് എന്നീ മൂന്ന് ബാച്ചുകൾ ഉണ്ട്.18 അധ്യാപകരും 2 അധ്യാപകേതര ജീവനക്കാരും ജോലി ചെയ്ത്വരുന്നു. നിലവിൽ ആറ് ക്ലാസ്സുകൾ പ്രവർത്തിക്കുന്നു.ഹൈസ്കൂളിൽ 18 അധ്യാപകരും 4 അധ്യാപകേതര ജീവനക്കാരുമുണ്ട്. ഈ വിഭാഗത്തിലും ആറ് ക്ലാസ്സുകൾ പ്രവർത്തിക്കുന്നു.2015ൽ വിദ്യാലയത്തിൻറെ അമ്പതാംവാർഷികം സമുചിതമായി ആഘോഷിച്ചു.അതിൻറെ മാധുര്യം നിലനിർത്താനെന്നോണം എസ്എസ് എൽ സി വിജയശതമാനം 100 ആയിരുന്നു.പിന്നീട് 2017 മുതൽ 2025 വരെ വിജയശതമാനം 100 ആണ്. 2025ൽ 18 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും A+ നേടി,9 വിഷയത്തിന് A+ നേടിയത് 7കുട്ടികൾ .

2022ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു.2024 ഒക്ടോബർ 16ന് സർക്കാർ തലത്തിൽ പ്രധാനാധ്യാപിക നാദിറ വി ജോയിൻ ചെയ്തു.ഒക്ടോബർ 25 ന് നാദിറ ടീച്ചറെ മങ്കട സ്കൂളിലേക്ക് മാറ്റി എടപ്പാൾ എച്ച് എസ് എസിലെ ജ്യോതി എം ടീച്ചറെ പ്രധാനാധ്യാപികയായി ഇവിടെ നിയമിച്ചു.സ്കൂളിൻറെ പേര് ശ്രീ വാസുദേവാശ്രമ ഗവ.ഹയർ സെക്കൻററി സ്കൂൾ എന്നാക്കി,ഡിഡിഒ കോഡ്,ഹെഡ് ഓഫ് അക്കൗണ്ട് ഇവ സർക്കാർ വിഭാഗത്തിൻറേതാക്കി മാറ്റി.