ഉള്ളടക്കത്തിലേക്ക് പോവുക

ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:11, 16 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47045 (സംവാദം | സംഭാവനകൾ) (' ==വായനാദിനം== '''ജൂൺ 19 വായനാദിനം  വിപുലമായ പരിപാട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വായനാദിനം

ജൂൺ 19 വായനാദിനം  വിപുലമായ പരിപാടികളോടെ   സ്കൂളിൽ നടത്തി. ഹെഡ്മാസ്റ്റർ വിദ്യാർഥികൾക്ക് വായനാദിന സന്ദേശം നൽകി. ഓൺലൈൻ

ക്ലാസ്സ് അസംബ്ലിയോടുകൂടി  വായനാവാര പരിപാടികൾ ആരംഭിച്ചു. പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം, കവിതാലാപനം ,വായനയുടെ

മഹത്വത്തെക്കുറിച്ചുളള പ്രസംഗം തുടങ്ങിയ പരിപാടികൾ നടത്തി. കോവിഡ് മഹാമാരി കാരണം വീടിൻറെ അകത്തളങ്ങളിൽ ഒതുങ്ങി

കഴിയേണ്ടിവന്ന കുട്ടികൾക്ക്  മാനസിക ഉല്ലാസം ലഭിക്കാൻ വേണ്ടി സഞ്ചരിക്കുന്ന ലൈബ്രറി എന്ന പുതിയ പദ്ധതി ആരംഭിച്ചു .ഇതോടനുബന്ധിച്ച്

കുട്ടികൾക്ക് വീടുകളിൽ പുസ്തകങ്ങൾ എത്തിച്ചു നൽകി. ഈ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത് ശ്രീമതി ബിന്ദു ജയൻ  ഏഴാം ക്ലാസിലെ അഫ്നാൻ

എന്ന കുട്ടിക്ക് ഒരു പുസ്തകം നൽകിക്കൊണ്ടാണ്. സ്കൂളിലെ സീനിയർ അധ്യാപകനായ  മനോഹർ സർ ഇംഗ്ലീഷ് വാർത്താവായന ഉദ്ഘാടനം ചെയ്തു.

ജൂൺ 19 മുതൽ 25 വരെ ഒരാഴ്ച വായനാവാരമായി ആചരിച്ചു.