ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
21:06, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15016 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വെള്ളമുണ്ട/എന്റെ ഗ്രാമം

ആമുഖം

1950ൽ മദ്രാസ് പഞ്ചായത്ത് നിയമം അനുസരിച്ചാണ് തൊണ്ടർനാട്, വെള്ളമുണ്ട വില്ലേജുകൾ ചേർത്ത് പഞ്ചായത്ത് രൂപം കൊണ്ടത്. ജന: പി.കെ. അമ്മദ് ഹാജി കുഞ്ഞോം ആയിരുന്നു തൊണ്ടർനാട്, വെള്ളമുണ്ട പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ട്. 1951ൽ ശ്രീ. ഐ.സഡ്. ചെറിയാനും 1952ൽ ശ്രീ. പാലേരി കുഞ്ഞിരാമൻ നായരും 1954ൽ ജനാബ് മണിമ കുഞ്ഞബ്ദുള്ളയും പ്രസിഡണ്ടുമാരായി. നാമമാത്രമായ നികുതി പിരിവും നാട്ടുകാരുടെ മദ്ധ്യസ്ഥം പറയലും മറ്റുമായിരുന്നു ഇക്കാലത്ത് പഞ്ചായത്തിനുണ്ടായിരുന്ന പരമിതമായ അധികാരങ്ങൾ. കേരള പഞ്ചായത്ത് ആക്ട് അനുസരിച്ച് 1961ലാണ് തൊണ്ടർനാട് വില്ലേജ് ഒഴിവാക്കി പെരുന്നന്നൂർ വില്ലേജ് കൂട്ടിച്ചേർത്ത് വെള്ളമുണ്ട പഞ്ചായത്ത് നിലവിൽ വന്നത്. വെള്ളമുണ്ട പഞ്ചായത്തിൽ അന്നത്തെ പ്രസിഡണ്ട് ജനാബ് പി. മൊയ്തു ഹാജിയായിരുന്നു. തുടർന്ന് ശ്രീ. ഇ.കെ. മാധവൻ നായർ, ജനാബ്, പി. ആലി, ശ്രീമതി പി.കെ. ജമീല എന്നിവർ പ്രസിഡണ്ടുമാരായിരുന്നു.

തൊണ്ടർനാട് വെള്ളമുണ്ട ആസ്ഥാനം കണ്ടെത്തുവയലിൽ ആയിരുന്നു. പിന്നീട് വെളിയർണ്ണയിലേക്ക് മാററുകയും ഇന്നത്തെ വെള്ളമുണ്ട പഞ്ചായത്ത് നിലവിൽ വന്നതോടെ വെള്ളമുണ്ട 8/4ൽ ഇന്നുള്ള സ്വന്തം ഒാഫീസ് കെട്ടിടവും ഷോപ്പിങ്ങ് കോർക്കും നിർമിക്കുകയും ചെയ്തു.

ഈ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയം 1884ൽ കെല്ലൂരിലും 1904ൽ തരുവണയിലുമാണ് ആരംഭിച്ചത്. ശ്രീ. പൈതൽ മാസ്റ്റരാണ് ഇത് ആരംഭിച്ചത്. 1920ൽ പഴഞ്ചനയിൽ ശ്രീ. അമ്പു കുരുക്കൾ തുടങ്ങിയ പ്രാഥമിക വിദ്യാലയമാണ് ഇപ്പോൾ വെളിയരണയിലെ ഗവ. യു.പി. സ്ക്കൂളായി മാറിയത്. ആദ്യത്തെ യു.പി. (ഹയർ എലിമെൻററി സ്ക്കൂൾ) 1928ൽ വട്ടത്തോട് കൃഷ്ണൻ നമ്പ്യാർ സ്ഥാപിച്ച് ഇപ്പോഴത്തെ വെള്ളമുണ്ട എ.യു.പി. സ്ക്കൂളാണ്. ശ്രീ. പി.കെ. നാരായണൻ നായരായിരുന്നു ഈ വിദ്യാലയത്തിലെ പ്രഥമ അദ്ധ്യാപകൻ. ഈ സ്ക്കൂളിൽ നിന്ന് എസ്..എസ്.എൽ.സി. പരീക്ഷ ജയിച്ച ശ്രീ.എ. കേളുനമ്പ്യാരാണ് വെള്ളമുണ്ടക്കാരനായ പ്രഥമ അദ്ധ്യാപകൻ. 1924ൽ ഡോ. നമ്പൂതിരി എൽ.എം.പി. യാണ് ആദ്യത്തെ വൈദ്യശുശ്രൂഷ് സ്ഥാപനം ആരംഭിച്ചത്. ഇപ്പോ ഴത്തെ രജിസ്ട്രർ ആഫീസ് പരിസരത്ത് 1930ൽ കർഷ കരുടെ സഹകരണ നെല്ല് വിപണന സൊസൈറ്റി വെള്ളമുണ്ട് സൊസൈറ്റി രൂപീകരിച്ചു. 1936ൽ വെള്ളമുണ്ട പബ്ലിക്ക് ലൈബ്രറിയും 1922ൽ വെള്ളമുണ്ടയിലും തരുവണയിലും കർഷകരുടെ ഐക്യനാണയ സംഘങ്ങൾ സ്ഥാപിച്ചു. ഇവയാണ് പിന്നീട് സർവ്വീസ് സഹകരണ ബാങ്കുകളായി വളർന്നത്.

4 ഹൈസ്ക്കൂളും 6 യു.പി. സ്കൂളുകളും 7 എ.എൽ.പി. സ്കൂളുകളും, സബ്രജിസ്ട്രർ ഓഫീസ് പോലീസ് സ്റ്റേഷൻ, കൃഷിഭവൻ, രണ്ട് വില്ലേജ് ഓഫീ സുകൾ, പഞ്ചായത്ത് ഓഫീസ്, 3 സഹകരണ ബാങ്കുകൾ, ക്ഷീരോല്പാദന സഹകരണ സംഘം, രണ്ട് ഗ്രാമീണ ബാങ്ക് ശാഖകൾ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുടെ ഒരു ശാഖ, ഒരു ബ്ലോക്ക് ലെവൽ ഹെൽത്ത് സെന്റർ, ഒരു പ്രൈമറി ഹെൽത്ത് സെന്റർ, നാല് സബ്സെന്ററുകൾ, ഒരു മൃഗാശുപത്രി, മൂന്ന് വെറ്റിനറി സബ് സെൻറർ, രണ്ട് പോസ്റ്റാഫീസുകൾ, മൂന്ന് ബ്രാഞ്ച് പോസ്റ്റഫീസുകൾ, ഒരു ടെലിഫോൺ എക്സ്ചേഞ്ച്, ഒരു ടെലഗ്രാം ആഫീസ്, ഏഴ് അംഗീകൃത ഗ്രന്ഥശാലകൾ, 41 അംഗൻവാടികൾ, ഒരു പാരലൽ കോളേജ്, ഒരു സ്വ മുണ്ട കാര്യ ടൈപ്പ് റൈറ്റിങ്ങ് ഇൻസ്റ്റിറ്റ്യൂട്ട്, 2 സ്വകാര്യ തയ്യൽ പരിശീലന കേന്ദ്രങ്ങൾ, 2 വില്ലേജ് എക്സ്റ്റൻഷൻ ഓഫീസുകൾ, ഒരു മാവേലി സ്റ്റോർ, 13 റേഷൻ കടകൾ എന്നിവയാണ് ഇപ്പോൾ പഞ്ചായത്തിലുള്ള സ്ഥാപനങ്ങൾ, കൂടാതെ കൃഷിവികസന സമിതി, കേരവികസന സമിതി, 14 മഹിളാസമാജങ്ങൾ, 16 സ്പോർട്സ് ക്ലബ്ബുകൾ, 12 ആർട്സ് ക്ലബ്ബുകൾ എന്നിവയും നിലവിൽ ഉണ്ട്.

വെളിയർണ (പത്താംമൈൽ), തരുവണ, വെള്ളമുണ്ട 8/4, മൊതക്കര, ആറുവാൾ, പുളിഞ്ഞാൽ, കല്ലൂർ, കണ്ടെത്തുവയൽ, കാരക്കാമല എന്നിവ വികസിച്ചു വ രുന്ന ചെറു കച്ചവടകേന്ദ്രങ്ങളാണ്.

‌വില്യം ലോഗൻെറ മലബാർ മാന്വലിൽ പരാർമശിക്കപ്പെട്ട സ്ഥലമാണ് വെളളമുണ്ട. ജന്മിമാരായ വട്ടത്തോട് കുടുംബക്കാരുടെ തറവാടായ വെളളമുണ്ട ഇടം എന്ന പേരിൽ നിന്നാണ് വെളളമുണ്ട എന്ന സ്ഥല നാമം ഉണ്ടായത്.

സ്ഥലനാമചരിത്രം

പുളിയ രാജവംശത്തിലെ പിൻ തുടർച്ചക്കാരായ 'പുളിയൻ നായർ വിഭാഗത്തിന്റെ അധീനതയിൽ ആയി രുന്ന പുളിയൻ ചാലാണ് പുളിഞ്ഞാൽ ആയതെന്ന് പറയപ്പെടുന്നു. പുളിഞ്ഞാൽ കോട്ടയും കോട്ടമൈതാനവും പ്രസിദ്ധമാണ്. ഈ പ്രദേശത്ത് പ്രാചീനമായ ക്ഷേത്രാവശിഷ്ടങ്ങൾ കാണാനുണ്ട്. പുളിയ വംശത്തിന്റെ ദുർഭരണവും ജനദ്രോഹവും കൂടി വന്നപ്പോൾ അതിൽ നിന്ന് രക്ഷക്കായി മംഗലശ്ശരി, വട്ടത്തോട്, ചെറുകര, കരിങ്ങാരി, തരുവണ തുടങ്ങിയ നായർ നാടുവാഴികൾ അടങ്ങുന്ന വെള്ളായ്മ (പൊരുന്നന്നൂർ സ്വരൂപം കോട്ടയം സ്വരൂപത്തോട് പഴശ്ശി) അപേക്ഷിച്ചത് അനുസരിച്ച് പുളിയ വംശത്തിനെ പഴശ്ശിരാജ തോൽപിച്ചു. വെള്ളായ്മ അഥവാ പൊരുന്നനൂർ സ്വരൂപം പഴശ്ശി(കോട്ടയം) രാജയുടെ അധീശത്വം സ്വീകരിച്ചുവെന്ന് പറയുന്നു.പഴയ വെള്ളായ്മ സ്വരൂപമെന്നും പൊരുന്നനൂർ സ്വരൂപം എന്നും പറയുന്ന അധീശ പ്രദേശമാണ് ഇന്നത്തെ വെള്ളമുണ്ട പഞ്ചായത്ത്. അന്നത്തെ വെള്ളായ്മ സ്വരൂപത്തിൽപ്പെട്ട മംഗലശ്ശേരി, വട്ടത്തോട്, കരികാരി, ചങ്ങാടം, ചെറുകര എന്ന 5 ദേശപതിമാരുടെ പ്രദേശങ്ങളാണിതിൽ ഉൾപ്പെട്ടിരുന്നത്. മരുമക്കത്തായ സമ്പ്രദായം

അനുസരിച്ചായിരുന്നു ഈ 5 നായർ തറവാടുകളിൽ കാരണവന്മാരെ നിയോഗിച്ചിരുന്നത്. അവർ ദേശപതിമാരായി അറിയപ്പെട്ടിരുന്നു. ഇവർക്ക് പഴശ്ശിരാജ വംശവുമായി ബന്ധമുണ്ടായിരുന്നു. പഴശ്ശി രാജയുടെ പ്രതിനിധി വർഷത്തിൽ ഒരിക്കൽ അഞ്ചില്ലം തറവാട്ടിൽ (എടം) വരുമായിരുന്നു. അപ്പോൾ വിവിധ ചുമതലകൾ ഓരോ തറവാട്ടുകാരും നിർവ്വഹിക്കേണ്ടിയിരുന്നു. രാജ പ്രതിനിധി നൽകുന്ന ഓണപ്പുടവ വെള്ള മുണ്ട് ഒരുക്കേണ്ടത് വെള്ളമുണ്ട (വട്ടത്തോട്) നമ്പ്യാരും മാനന്തവാടി പുഴയിലെ ചങ്ങാടം കടത്തി മഞ്ചലിൽ കൊണ്ടു വരേണ്ടത് ചങ്ങാടത്ത് മഞ്ചാൻ നമ്പ്യാരും ആയിരുന്നുവത്. 'അഞ്ചില്ലം' സ്വരൂപക്കാർ ചേർന്ന് ചർച്ച ചെയ്യുന്നതാണ് ഈ പ്രദേശത്തെ അടിയന്തിരങ്ങൾ, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയും ശിക്ഷാവിധികളും മറ്റു - പ്രധാന കാര്യങ്ങളും നിശ്ചയിച്ചിരുന്നത്. ഇവരുടെ തറവാട്ടു വക ക്ഷേത്രങ്ങളും ഉത്സവങ്ങളും പ്രസിദ്ധമായിരുന്നു. ചെറുകര നായരുടെ തൊടുവായിൽ കുരിക്കലാൽ ഭഗവതി ക്ഷേത്രവും ചങ്ങാടത്ത് മഞ്ചാൻ നമ്പ്യാരുടെ തൊണ്ണമ്പറ്റ പരദേവതാ ക്ഷേത്രവും മംഗലശ്ശേരി തറവാട്ടിലെ ശിവക്ഷേത്രവും വട്ടത്തോട് നമ്പ്യാരുടെ പടാരിവേട്ടയ്ക്ക് ഒരു മകൻ ക്ഷേത്രവും കരിങ്ങാലി നായരുടെ പുതുക്കോട്ടിടം ക്ഷേത്രവും ആയിരുന്നു അവ. കൂടാതെ പഴശ്ശി രാജാവുമായി ബന്ധപ്പെട്ട മംഗലശ്ശേരി മലയിലെ ശ്രീ പോർക്കലി ക്ഷേത്രം, പീച്ചങ്കോട്ട് പുറം വലത്ത് ശ്രീ പോർക്കരി ക്ഷേത്രം, വീര കേരള വർമ്മമാരുടെ കാരാട്ട് മുതിരക്കൽ കോവിലകം ക്ഷേത്രം, ചെറു വലത്ത് കുറുച്യതറവാട്ടിലെ കരിമ്പീലി ഭഗവതി ക്ഷ്രേതം, മേച്ചിലാട്ട് ശ്രീകൃഷ്ണ ക്ഷേത്രം എന്നിവയും പ്രസിദ്ധങ്ങളാണ്. പഴശ്ശിയുടെ ഒളിപ്പോർ സങ്കേതങ്ങളിൽ ഒന്ന് മംഗലശ്ശേരി മലയിൽ ആയിരുന്നു എന്നും അന്ന് സ്ഥാപിക്കപ്പെട്ടതാണ് അന്നത്തെ ശ്രീ പോർക്കലി ക്ഷേത്രം എന്നും പറയപ്പെടുന്നു. കുറ്റ്യാടി ചുരം വഴി ഈ പ്രദേശത്തേക്ക് ബ്രിട്ടീഷുകാരോട് ചെറുത്തുനിന്ന് പഴശ്ശിരാജ പടയോട്ടം നടത്തിയ മാർഗ്ഗങ്ങളുടെ അടയാളങ്ങളും കാണാനുണ്ട്. പഴശ്ശി രാജയുടെ മേൽക്കോയ്മ സ്വീകരിച്ച അഞ്ചില്ലം സ്വരൂപക്കാരുടെ അടിയന്തിരാദി ആവശ്യങ്ങൾ നിർവ്വഹിക്കുന്നതിന് വേണ്ടി വിവിധ കുലതൊഴിൽ ചെയ്യുന്നവരെ, കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊണ്ടുവന്നത് ഈ പ്രദേശങ്ങളിൽ കൂടെയായിരുന്നു. പൂജാ കർമ്മങ്ങൾ നിർവ്വഹിക്കുന്ന ബ്രാഹ്മണർ (എബ്രാന്തിരി) കളമെഴുത്തും പാട്ടും നടത്താനുള്ള തെയ്യംപാടി കുറുപ്പന്മാർ തിറയും തെയ്യവും കെട്ടാനുള്ള അഞ്ഞൂറ്റൻ, മുന്നൂറൻ, അമ്പലങ്ങളിൽ മാലകെട്ടാനുള്ള നമ്പീശൻമാർ, മൂസ്സമാർ, ചെണ്ടക്കാരായ മലയർ, പുല യടിയന്തിരങ്ങൾ നടത്തേണ്ട വണ്ണാനും മാരാനും, ക്ഷൗരക്കാർ, അലക്കുകാർ, കൊല്ലൻ, ആശാരിമാർ, തട്ടാൻ തുടങ്ങിയവർ ഒക്കെ വളരെ വർഷങ്ങൾക്കു മുമ്പു തന്നെ ചെറുകര, കരിങ്ങാരി, വെള്ളമുണ്ട പ്രദേശങ്ങളിൽ ഉണ്ട്. അഞ്ചില്ലം സ്വരൂപത്തിലെ ഈ കർമ്മങ്ങൾ അവരുടെ അവകാശമായി കണക്കാക്കിയിരുന്നു.വട്ടത്തോട് തറവാട്, വെള്ളമുണ്ട ഇടം ആയിരുന്നു. അതിൽ നിന്നാണ് വെള്ളമുണ്ട എന്ന പ്രാദേശിക നാമം ഉണ്ടായത്.

സാമൂഹ്യ സാംസ്കാരിക ചരിത്ര പശ്ചാത്തലം

വയനാട് ജില്ലയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന പഞ്ചായത്തിന് പ്രാചീനവും സുപ്രധാനവുമായ സാമൂഹിക ചരിത്ര പശ്ചാത്തലമാണുള്ളത്. ഇതിഹാസ പരാമർശിയായ ബാണാസുരന്റെ കഥയുമായി ബന്ധമുള്ള പടിഞ്ഞാറ് ഭാഗത്തെ പർവ്വത നിരയുടെ താഴ്വരയിലെ ഈ പ്രദേശത്തിന് പൗരാണിക പാരമ്പര്യം തന്നെ അവകാശപ്പെടാനുണ്ട്. ബാണൻ കൊട്ടാരം കാക്കാൻ നിയോഗിക്കപ്പെട്ട ശിവൻ, അതിനായി മലകയറി (മലക്കാരി) ദൈവമായിമാറി കിരാതവേഷധാരിയായി കാവൽ നിന്ന് ശ്രീകൃഷ്ണനോട് ഏറ്റുമുട്ടുകയും പരാജയപ്പെട്ട് പിൻവാങ്ങുകയും ചെയ്തു. ബാണയുദ്ധത്തിൽ അദ്ദേഹത്തിന്റെ കരങ്ങൾ ഛേദിച്ച് സ്ഥലമത് പുളിഞ്ഞാൻ പരിസരത്തുള്ള കരബാണദി (കരുവണശേരി).

പുളിയ രാജവംശത്തിലെ പിൻ തുടർച്ചക്കാരായ 'പുളിയൻ നായർ വിഭാഗത്തിന്റെ അധീനതയിൽ ആയി രുന്ന പുളിയൻ ചാലാണ് പുളിഞ്ഞാൽ ആയതെന്ന് പറയപ്പെടുന്നു. പുളിഞ്ഞാൽ കോട്ടയും കോട്ടമൈതാനവും പ്രസിദ്ധമാണ്. ഈ പ്രദേശത്ത് പ്രാചീനമായ ക്ഷേത്രാവശിഷ്ടങ്ങൾ കാണാനുണ്ട്. പുളിയ വംശത്തിന്റെ ദുർഭരണവും ജനദ്രോഹവും കൂടി വന്നപ്പോൾ അതിൽ നിന്ന് രക്ഷക്കായി മംഗലശ്ശരി, വട്ടത്തോട്, ചെറുകര, കരിങ്ങാരി, തരുവണ തുടങ്ങിയ നായർ നാടുവാഴികൾ അടങ്ങുന്ന വെള്ളായ്മ (പൊരുന്നന്നൂർ സ്വരൂപം കോട്ടയം സ്വരൂപത്തോട് പഴശ്ശി) അപേക്ഷിച്ചത് അനുസരിച്ച് പുളിയ വംശത്തിനെ പഴശ്ശിരാജ തോൽപിച്ചു. വെള്ളായ്മ അഥവാ പൊരുന്നനൂർ സ്വരൂപം പഴശ്ശി(കോട്ടയം) രാജയുടെ അധീശത്വം സ്വീകരിച്ചുവെന്ന് പറയുന്നു.പഴയ വെള്ളായ്മ സ്വരൂപമെന്നും പൊരുന്നനൂർ സ്വരൂപം എന്നും പറയുന്ന അധീശ പ്രദേശമാണ് ഇന്നത്തെ വെള്ളമുണ്ട പഞ്ചായത്ത്. അന്നത്തെ വെള്ളായ്മ സ്വരൂപത്തിൽപ്പെട്ട മംഗലശ്ശേരി, വട്ടത്തോട്, കരികാരി, ചങ്ങാടം, ചെറുകര എന്ന 5 ദേശപതിമാരുടെ പ്രദേശങ്ങളാണിതിൽ ഉൾപ്പെട്ടിരുന്നത്. മരുമക്കത്തായ സമ്പ്രദായം അനുസരിച്ചായിരുന്നു ഈ 5 നായർ തറവാടുകളിൽ കാരണവന്മാരെ നിയോഗിച്ചിരുന്നത്. അവർ ദേശപതിമാരായി അറിയപ്പെട്ടിരുന്നു. ഇവർക്ക് പഴശ്ശിരാജ വംശവുമായി ബന്ധമുണ്ടായിരുന്നു. പഴശ്ശി രാജയുടെ പ്രതിനിധി വർഷത്തിൽ ഒരിക്കൽ അഞ്ചില്ലം തറവാട്ടിൽ (എടം) വരുമായിരുന്നു. അപ്പോൾ വിവിധ ചുമതലകൾ ഓരോ തറവാട്ടുകാരും നിർവ്വഹിക്കേണ്ടിയിരുന്നു. രാജ പ്രതിനിധി നൽകുന്ന ഓണപ്പുടവ വെള്ള മുണ്ട് ഒരുക്കേണ്ടത് വെള്ളമുണ്ട (വട്ടത്തോട്) നമ്പ്യാരും മാനന്തവാടി പുഴയിലെ ചങ്ങാടം കടത്തി മഞ്ചലിൽ കൊണ്ടു വരേണ്ടത് ചങ്ങാടത്ത് മഞ്ചാൻ നമ്പ്യാരും ആയിരുന്നുവത്. 'അഞ്ചില്ലം' സ്വരൂപക്കാർ ചേർന്ന് ചർച്ച ചെയ്യുന്നതാണ് ഈ പ്രദേശത്തെ അടിയന്തിരങ്ങൾ, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയും ശിക്ഷാവിധികളും മറ്റു - പ്രധാന കാര്യങ്ങളും നിശ്ചയിച്ചിരുന്നത്. ഇവരുടെ തറവാട്ടു വക ക്ഷേത്രങ്ങളും ഉത്സവങ്ങളും പ്രസിദ്ധമായിരുന്നു. ചെറുകര നായരുടെ തൊടുവായിൽ

കുരിക്കലാൽ ഭഗവതി ക്ഷേത്രവും ചങ്ങാടത്ത് മഞ്ചാൻ നമ്പ്യാരുടെ തൊണ്ണമ്പറ്റ പരദേവതാ ക്ഷേത്രവും മംഗലശ്ശേരി തറവാട്ടിലെ ശിവക്ഷേത്രവും വട്ടത്തോട് നമ്പ്യാരുടെ പടാരിവേട്ടയ്ക്ക് ഒരു മകൻ ക്ഷേത്രവും കരിങ്ങാലി നായരുടെ പുതുക്കോട്ടിടം ക്ഷേത്രവും ആയിരുന്നു അവ. കൂടാതെ പഴശ്ശി രാജാവുമായി ബന്ധപ്പെട്ട മംഗലശ്ശേരി മലയിലെ ശ്രീ പോർക്കലി ക്ഷേത്രം, പീച്ചങ്കോട്ട് പുറം വലത്ത് ശ്രീ പോർക്കരി ക്ഷേത്രം, വീര കേരള വർമ്മമാരുടെ കാരാട്ട് മുതിരക്കൽ കോവിലകം ക്ഷേത്രം, ചെറു വലത്ത് കുറുച്യതറവാട്ടിലെ കരിമ്പീലി ഭഗവതി ക്ഷ്രേതം, മേച്ചിലാട്ട് ശ്രീകൃഷ്ണ ക്ഷേത്രം എന്നിവയും പ്രസിദ്ധങ്ങളാണ്. പഴശ്ശിയുടെ ഒളിപ്പോർ സങ്കേതങ്ങളിൽ ഒന്ന് മംഗലശ്ശേരി മലയിൽ ആയിരുന്നു എന്നും അന്ന് സ്ഥാപിക്കപ്പെട്ടതാണ് അന്നത്തെ ശ്രീ പോർക്കലി ക്ഷേത്രം എന്നും പറയപ്പെടുന്നു. കുറ്റ്യാടി ചുരം വഴി ഈ പ്രദേശത്തേക്ക് ബ്രിട്ടീഷുകാരോട് ചെറുത്തുനിന്ന് പഴശ്ശിരാജ പടയോട്ടം നടത്തിയ മാർഗ്ഗങ്ങളുടെ അടയാളങ്ങളും കാണാനുണ്ട്. പഴശ്ശി രാജയുടെ മേൽക്കോയ്മ സ്വീകരിച്ച അഞ്ചില്ലം സ്വരൂപക്കാരുടെ അടിയന്തിരാദി ആവശ്യങ്ങൾ നിർവ്വഹിക്കുന്നതിന് വേണ്ടി വിവിധ കുലതൊഴിൽ ചെയ്യുന്നവരെ, കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊണ്ടുവന്നത് ഈ പ്രദേശങ്ങളിൽ കൂടെയായിരുന്നു. പൂജാ കർമ്മങ്ങൾ നിർവ്വഹിക്കുന്ന ബ്രാഹ്മണർ (എബ്രാന്തിരി) കളമെഴുത്തും പാട്ടും നടത്താനുള്ള തെയ്യംപാടി കുറുപ്പന്മാർ തിറയും തെയ്യവും കെട്ടാനുള്ള അഞ്ഞൂറ്റൻ, മുന്നൂറൻ, അമ്പലങ്ങളിൽ മാലകെട്ടാനുള്ള നമ്പീശൻമാർ, മൂസ്സമാർ, ചെണ്ടക്കാരായ മലയർ, പുല യടിയന്തിരങ്ങൾ നടത്തേണ്ട വണ്ണാനും മാരാനും, ക്ഷൗരക്കാർ, അലക്കുകാർ, കൊല്ലൻ, ആശാരിമാർ, തട്ടാൻ തുടങ്ങിയവർ ഒക്കെ വളരെ വർഷങ്ങൾക്കു മുമ്പു തന്നെ ചെറുകര, കരിങ്ങാരി, വെള്ളമുണ്ട പ്രദേശങ്ങളിൽ ഉണ്ട്. അഞ്ചില്ലം സ്വരൂപത്തിലെ ഈ കർമ്മങ്ങൾ അവരുടെ അവകാശമായി കണക്കാക്കിയിരുന്നു.വട്ടത്തോട് തറവാട്, വെള്ളമുണ്ട ഇടം ആയിരുന്നു. അതിൽ നിന്നാണ് വെള്ളമുണ്ട എന്ന പ്രാദേശിക നാമം ഉണ്ടായത്.

ഈ ദേശങ്ങളിലെ ഭൂവുടമകൾ ജന്മിമാർ ഈ തറവാട്ടുകാർ തന്നെയായിരുന്നു. മംഗലശ്ശേരി പ്രദേശം മംഗലശ്ശേരി നായർ തറവാട്ടിന്റെയും, വെള്ളമുണ്ട പ്രദേശം വട്ടത്തോട് നമ്പ്യാരുടെ പടാരി ദേവസ്വം വകയും ചങ്ങാടം പ്രദേശം. ചങ്ങാടത്ത് മഞ്ചാൻ നമ്പ്യാരുടെ തൊണ്ണമ്പറ്റ ചേലേരി നമ്പ്യാരുടെ കോക്കടവിൽ എന്നീ ദേവസ്വങ്ങളുടെ വകയും കരിങ്ങാരി പ്രദേശം കരി കാരി നായരുടെയും മഴുവന്നൂർ, പുറമംഗലം, ചെമ്പങ്കുനി, മേച്ചിലാട്ട്, തിരുനെല്ലി ദേവസ്വങ്ങളുടെയും ജനവും കൈവശം ആയിരുന്നു. ചെറുകര ദേശം ചെറുകര നായർ, പുതിയടത്ത് നായർ, തൊടുവയിൽ എബ്രാന്തിരി, തൊടുവയിൽ ദേവസ്വം എന്നിവരുടെ ജനമായിരുന്നു. കൊമ്മയാട് പ്രദേശം തരുവണനായർ, എരമംഗലം മുതിരക്കൽ വലിയ വീരവർമരാജ, ചറ്റുകുന്നിൽ കരിങ്ങാരി നായർ, ചെറുവലത്തു കുറിച്യരുടെ കരിമ്പിലി ദേവസ്വം എന്നിവരുടെ ജനവും കൈവശ വുമായിരുന്നു. ഈ ജന്മിമാരാണ് ഇവിടങ്ങളിൽ കുടി യാന്മാരിൽ നിന്ന പാട്ടും പിരിച്ചിരുന്നത്.

അഞ്ചില്ലം സ്വരൂപങ്ങളിലെ ദേശാധിപതികൾ മിക്ക വരും ധർമ്മിഷ്ഠരും പ്രഗത്ഭരും പ്രശസ്തരും പൊതു കാര്യ തൽപരരും ആയിരുന്നു. വെള്ളമുണ്ടയിലെ യു. പി. സ്കൂൾ സ്ഥാപിക്കുകയും പല പൊതുകാര്യങ്ങൾക്കും നേതൃത്വം നൽകുകയും സ്ഥലം സൗജന്യമായി നൽകുകയും ചെയ്ത ശ്രീ വട്ടത്തോട് കൃഷ്ണൻ എന്ന മൂപ്പിൽ നമ്പ്യാർ,സ്വസമുദായത്തിലെ അനാചാരങ്ങളെ എതിർക്കുകയും ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെടുകയും ദക്ഷിണേന്ത്യയിലെ ഏറ്റവും നല്ല കർഷകനായി തെരഞ്ഞെടുക്കപ്പെട്ടു ഡൽഹിയിൽ ചെന്ന് പുരസ്കാരം സ്വീകരിക്കപ്പെടുകയും ചെയ്ത ശ്രീ. അവരയിൽ മംഗലശ്ശേരി അനന്തൻ നായർ വിദ്യാഭ്യാസ പ്രചാ രകനായും ദേശീയ സ്വാതന്ത്ര്യ പ്രവർത്തകനായും അറി യപ്പെട്ടിരുന്നു. ശ്രീ. ചെറുകര തൊടുവയിൽ സി.ടി. ഗോവിന്ദൻ നായർ എന്നിവർ ഈ ശൃംഖലയിലെ ഒടുവിലത്തെ ചില പ്രശസ്തര്. മംഗലശ്ശേരി തറവാട്, വെള്ളമുണ്ടയിടം വക ആലഞ്ചേരി എന്നിവയാണ് ഈ പ്രദേശത്തെ ആദ്യത്തെ ഓടിട്ട വീടുകൾ.

വയനാട്ടിലെ ഇതര പ്രദേശങ്ങളെക്കാൾ ഇസ്ലാം മതാനുയായികളെയുള്ള ഈ പഞ്ചായത്തിലെ മുസ്ലീം സമുദായത്തിനും നാലു നൂറ്റാണ്ടോളം പഴക്കമുള്ള ചരിത്ര പാരമ്പര്യമാണുള്ളത്. കോട്ടയം രാജാവാണ് കച്ചവടം നടത്തിക്കുന്നതിനായി നാദാപുരം ഭാഗത്തുനിന്ന് ഇവരെ ഈ പ്രദേശത്തു കൊണ്ടുവന്ന് കുടിയിരുത്തിയത്. തരുവണയിലെ 'വൈശ്യൻ' കുടുംബക്കാരാണ് ആദ്യത്തെ കച്ചവടക്കാരായി വന്നതെന്നും അവർക്ക് തരുവണയിൽ ഒരു പള്ളി കോട്ടയം രാജാവ് നിർമിച്ചുകൊടുത്തിരുന്ന വെന്നം പറ യപ്പെടുന്നു. കോറോം, വെള്ളമുണ്ട (പഴയങ്ങാടി) എന്നി വിടങ്ങളിലും പള്ളി നിർമ്മിച്ചിരുന്നുവെന്ന് പഴമക്കാർ പറയുന്നു. കച്ചവടാർത്ഥം വയനാട്ടിലെത്തിയ ഇവർ കുഞ്ഞോം, കോറോം, കണ്ടെത്തുവയൽ, പുളിഞ്ഞാൽ, വാരാമ്പറ്റ, പഴഞ്ചന, തരുവണ, ആറുവാൾ, കെല്ലൂർ ഭാഗങ്ങളിൽ സ്ഥിരതാമസക്കാരായി. ഇവിടങ്ങളിലെ പ്രാചീനമായ പള്ളികളും, പഴയ മുസ്ലീം തറവാടുകളും പഴമയുടെ ഉത്തമ ദൃഷ്ടാന്തങ്ങളാണ്. അഞ്ചിലും തറപ്പാട്ടുകാരുമായി സൗഹാർദ്ദത്തിൽ കഴിഞ്ഞ ഇവർ, സ്വന്തമായി ഭൂമി വാങ്ങി സങ്കേതങ്ങൾ സ്ഥാപിക്കുകയാണുണ്ടായത്. ഹിന്ദു - മുസ്ലീം ഐക്യത്തിന്റെയും സൗഹാർദ്ധത്തിന്റേയും പഴയകഥകൾ കാരണവന്മാർ ഇന്നും അനുസ്മരിക്കുന്നുണ്ട്. ധർമ്മിഷ്ടരും പൊതുകാര്യ വിദ്യാഭ്യാസ പ്രസക്തരുമായി പല പ്രശസ്ത വ്യക്തികളും മുസ്ലീം സമുദായത്തിൽ ഈ പ്രദേശത്തുണ്ടായിരുന്നു. അവരിൽ ചില പ്രാധാനികളാണ് മണി അമ്മദ് ഹാജി, പള്ളിയിൽ സൂപ്പിക്കുട്ടി, കുനിങ്ങാരത്തുവന്നു. കോരൻ മൊയ്തു ഹാജി എന്നിവർ മലബാറിലെ ക്രിസ്തീയ കുടിയേറ്റ ചരിത്രവുമായി ബന്ധപ്പെട്ട് വെളളമുണ്ട്. പ്രദേശത്തെ കുടിയേറ്റത്തിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. 1948ലാണ് ഈ പ്രദേശത്തെ ആദ്യത്തെ കുടിയേറ്റ കുടുംബക്കാർ വന്നതെന്ന് പറയപ്പെടുന്നു. അരിക്കാട്, മൂത്തനാട്, പൂന്താലിൽ, കപ്യാർ മലയിൽ തുടങ്ങിയ കുടുംബക്കാർ ഇതിൽ പെടുന്നു. 1950ലാണ് വെള്ളമുണ്ടയിലെ ക്രിസ്തീയ ദേവാലയം സ്ഥാപിച്ചത്. പുളിഞ്ഞാൽ, കാരക്കാമല, ഒഴുക്കം മൂല, മംഗലശ്ശേരി മല, കൊമ്മയാട് എന്ന പ്രദേശങ്ങൾ മുഖ്യ കുടിയേറ്റ് കേന്ദ്രങ്ങളാണ്.

പട്ടിക വർഗക്കാരിൽ പ്രാമുഖ്യമുള്ളത് കുറിച്യർക്കാണ്. പഴിശ്ശിയുടെ പടനായകനായ തലക്കൽ ചന്തുവിൻ്റെ പിന്തുടർച്ചാക്കാരായ ഇവർ വില്ലാളി വീരന്മാരായിരുന്നു. ഈ പഞ്ചായത്തിലെ ചെറുവലത്ത്, കരുവണശ്ശേരി, കക്കോട്ടം, പുല്ലോറ, തൊടുവയിൽ കാപ്പുവയൽ, കാട്ടുംമുട്ടിൻ, പെരുവടി, എരുവഞ്ചേരി, പാറമൂല എന്നീ “മിറ്റ'ങ്ങൾ പഴക്കമുള്ള കുറിച്യത്തറവാടുകളാണ്. അഞ്ചില്ലം തറവാട്ടുകാരുടെ കുല ക്ഷേത്രങ്ങളിൽ ഉത്സവങ്ങളിൽ മുഖ്യമായ പങ്ക് കുറിച്യ സമുദായത്തിനാണ്. 'മലക്കാരിക്കു കൊടുക്കൽ', 'ദൈവം കാണൽ' തുടങ്ങിയ ആചാരങ്ങൾ ഇന്നും ഇവർ പിന്തുടർന്നു വരുന്നുണ്ട്. ഇന്നും മരുമക്കത്തായമനുസരിച്ച് കൂട്ടുകുടുംബമായി ജീവിക്കുന്ന ഇവർക്കു സ്വന്തമായി ഭൂമിയുണ്ട്. തൊട്ടുകൂടായ്മ, തീണ്ടൽ എന്നീ ആചാരങ്ങളും പഴയ വേഷധാര ണരീതികളും ഇന്നും ചില പ്രായം ചെന്നവർ കർശനമായി പാലിച്ചു വരുന്നു.

പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട പണിയർ പഞ്ചായത്തിലെ എല്ലാ ഭാഗത്തുമുണ്ട്. കോളനിയായി താമസിക്കുന്ന ഇവർക്കു, ഭൂവുടമകളുമായുള്ള പഴയ ബന്ധം ഇപ്പോഴില്ല. പ്രാചീനകാലം മുതൽ ഇവർ കർഷകതൊ ഴിലാളികളായിരുന്നു. ഭൂവുടമകളെ ആശ്രയിച്ച് കുടിലുകൾ കെട്ടി താമസിച്ചിരുന്ന ഒരു കർഷകന്റെ കൂടെ തന്നെ സ്ഥിരമായി കുടുംബസമേതം പണിയെടുക്കുന്ന സമ്പ്രദായമാണ് വളരെക്കാലം നിലവിൽ ഉണ്ടായിരുന്നത്. വർഷാവസാനം, വള്ളൂർക്കാവ് ഉത്സവത്തോടനുബന്ധിച്ച് ഭൂവുടമയിൽ നിന്ന് ഉത്സവത്തിന് പോകുമ്പോൾ വാങ്ങുന്ന പണം അഡ്വാൻസു പണമായി നിൽ പണം) കണക്കാക്കി അടുത്ത വർഷത്തിൽ ജോലി ചെയ്യാനുള്ള ഒരു സ്വയം അലിഖിത കരാർ മുൻകാലങ്ങളിൽ ഉണ്ടായിരുന്നു. ഇങ്ങിനെ പണിയെടുക്കുമ്പോൾ കൂലിയായി നെല്ലാണ് കൊടുത്തിരുന്നത്. കൂടാതെ ഓരോ വർഷവും ഒരു കർഷകതൊഴിലാളി കുടുംബത്തിന് നിശ്ചിത അളവിൽ തുണിയും കാരിക്കൻ) കൊയ്ത്തും മെതിയും കഴിഞ്ഞാൽ നിശ്ചിത അളവിൽ നെല്ലും (കുണ്ടൽ) അവസാനത്തെ ഒക്കാൽ (കന്നുകാലികളെ കൊണ്ട് ചവിട്ടിമെതിപ്പിക്കുന്ന രീതി കഴിഞ്ഞാൽ നിശ്ചിത അളവിൽ വാരിയെടുക്കുന്ന നെല്ലും ഒക്കിപ്പൊലി) അവാകാശമായി ലഭിച്ചിരുന്നു. ഈ സമ്പ്രദായങ്ങളെല്ലാം കഴിഞ്ഞ കാൽ നൂറ്റാണ്ടോളമായി ഇല്ലാതായിട്ട്. ഇവരുടെ ആരാധനാ മൂർത്തിയായ 'കളി'യെ പ്രീതിപ്പെടുത്തിയാൽ രോഗം മാറുമെന്നും എല്ലാ വിഷമങ്ങളും ഇല്ലാതാവുമെന്നും ഇവർ വിശ്വസിക്കുന്നു. ബാണാസുരമലയിൽ വാളാരം കുന്ന് ഭാഗത്ത് ഒന്നുരണ്ടു നായ്ക്ക കോളനിയും പുളിഞ്ഞാൽ പ്രദേശത്ത് കാടർ സമുദായക്കാരും ആണ് മറ്റു പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട വർ. പട്ടികജാതി വിഭാഗത്തിൽ പെട്ട 'പുലയർ' ഈ പഞ്ചായത്തിലെ കാവുംകുന്ന്, ബീച്ചൂർകുന്ന് തരുവണ) കൂപണ പ്രദേശങ്ങളിലാണുള്ളത്. മുൻകാലങ്ങളിൽ കൈതയോലപ്പായ നെയ്തും മുറം നെയ്തും മറ്റുക തൊഴിൽ ചെയ്തുമാണിവർ ജീവിച്ചിരുന്നത്. ബാണാസുരമലയിൽ പട്ടികജാതിക്കാരായ കുറവരുടെ ഒന്നു രണ്ടു കോളനികൾ ഉണ്ട്.

വടക്കെ വയനാട്ടിലെ മുൻ എം.എൽ.എ.യും വെള്ളമുണ്ട പഞ്ചായത്തു മെമ്പറും പൊതു പ്രവർത്തകരും രാഷ്ട്രീയ നേതാവും ഇപ്പോൾ അറിയപ്പെടുന്ന പാരമ്പര്യ ചികിത്സകനുമായ ശ്രീ. കെ. കെ. അണ്ണൻ പാറമൂല കുറിച്യതറവാട്ടിലെ അംഗമാണ്. മുൻ പഞ്ചായത്തു മെമ്പറായ പെരുവടി കേളു ഈ പ്രദേശത്തെ കുറിച്യ കാരണവരാണ്.

ഈ പഞ്ചായത്തിന്റെ മുൻ പ്രസിഡണ്ടും സാമൂഹ്യരാഷ്ട്രീയ പ്രവർത്തകനുമായ ശ്രീ. ഇ.കെ. മാധവൻ നായർ പഞ്ചായത്തിലെ പ്രഥമ ബിരുദധാരിയും നടക്കൽ നാവ്യൻ കണ്ടി കെ.കെ. കുഞ്ഞബ്ദുള്ള ഹാജി ആദ്യത്തെ നിയമ ബിരുദധാരിയും ആണ്. ആദ്യകുടിയേ റ്റക്കാരിലൊരാളായ അരീക്കോട്ട് വർക്കിയുടെ മകനും കർഷകതൊഴിലാളി പ്രവർത്തകനും നക്സലൈറ്റ് നേതാവുമായ, പോലീസു വെടിയേറ്റു രക്തസാക്ഷിത്വം വരിച്ച ശ്രീ. എ. വർഗീസ് ഈ പഞ്ചായത്തുകാരനാണ്.

സാമൂഹ്യ സാംസ്കാരിക മേഖലകളിൽ കഴിഞ്ഞ അര നൂറ്റാണ്ടിനിടക്കു പരിഗണനീയമായ മാറ്റങ്ങളാണു ണ്ടായത്. വിദ്യാഭ്യാസ രംഗത്തുണ്ടായ പുരോഗതിയാണി തിനു കാരണം. 1928ൽ ആരംഭിച്ച എ.യു.പി. സ്കൂളും അതിനു മുമ്പു തന്നെ ആരംഭിച്ച വെള്ളമുണ്ട ഗവ. ഹൈസ്ക്കൂളും മറ്റു വിദ്യാലയങ്ങളും സാമൂഹ്യപുരോ ഗതികളിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ട്. വയനാട്ടിൽ ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങൾ ഇല്ലാതിരുന്ന കാലത്ത് മാനന്തവാടി കേന്ദ്രീകരിച്ച് 1950കളിൽ ആരംഭിച്ച പാരൽ കോളേജ് ഈ പ്രദേശത്തുകാർക്ക് പ്രയോജനപ്പെട്ടിട്ടുണ്ട്.

1956ൽ കേരളാ ഗ്രന്ഥാലയത്തിന്റെ പ്രവർത്തനം ശ്രീ. പി.എൻ. പണിക്കരുടെ നേതൃത്വത്തിൽ വയനാട്ടി ലാരംഭിച്ചതോടെ ഈ പഞ്ചായത്തിൽ പുനരുദ്ധരിക്കപ്പെ ടുകയും സ്ഥാപിക്കപ്പെടുകയും ചെയ്ത അര ഡസനി ലേറെ ഗ്രന്ഥശാലൾ സാംസ്കാരിക വളർച്ചയുടെ പ ചോദനകേന്ദ്രങ്ങളായിരുന്നു.

1956ൽ കേരളാ ഗ്രന്ഥാലയത്തിന്റെ പ്രവർത്തനം ശ്രീ. പി.എൻ. പണിക്കരുടെ നേതൃത്വത്തിൽ വയനാട്ടി ലാരംഭിച്ചതോടെ ഈ പഞ്ചായത്തിൽ പുനരുദ്ധരിക്കപ്പെ ടുകയും സ്ഥാപിക്കപ്പെടുകയും ചെയ്ത അര ഡസനി ലേറെ ഗ്രന്ഥശാല സാംസ്കാരിക വളർച്ചയുടെ പ്രചോദനകേന്ദ്രങ്ങളായിരുന്നു.

മുഴുവന്നൂർ ഇല്ലം, ആലഞ്ചേരി എടം എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ച് സംഗീത നാടകം, കഥകളി തുടങ്ങിയ കലാപരിശീലനവും അവതരണവും പതിവായിരുന്നു. പ്രശസ്ത കലാകാരന്മാരും ആശാന്മാരുമാണ് ഇതിന് നേതൃത്വം നൽകിയിരുന്നത്. പുരാണ കഥകൾ പ്രതിപാ ദിക്കുന്ന നാടൻ പാട്ടുകൾ പാടി കോലടിച്ചു താളത്തിൽ അരങ്ങേറുന്ന കോൽക്കളി വിവാഹം തുടങ്ങിയ അടിയന്തിരങ്ങളോടനുബന്ധിച്ചുള്ള കലാവിനോദമായിരുന്നു. ജനങ്ങളുടെ ഭക്ഷണശീലം, വസ്ത്രധാരണം, പാർപ്പിട നിർമാണം എന്നിവയിലെല്ലാം ത്വരിതഗതിയിലുള്ള മാറ്റങ്ങളാണ് കഴിഞ്ഞ അരനൂറ്റാണ്ടിനിടയ്ക്കുണ്ടായത്. 1950 കളിലെ കുടിയേറ്റത്തോടനുബന്ധിച്ച് പ്രചരിച്ച കപ്പ (മരച്ചീനി) ഇടക്കാലത്ത് ഒരു പ്രധാന ഭക്ഷണമായി രുന്നു. രണ്ടാം ലോക മഹായുദ്ധത്തെ തുടർന്നുണ്ടായ വറുതിയു പട്ടിണിയും ഇന്നും പ്രായമുള്ളവർ ഓർക്കുന്നു. പന വെട്ടി അതിന്റെ ചോറ് അരിച്ചു പനമ്പിട്ടു ഉണ്ടാക്കി ഭക്ഷിച്ചും, കാട്ടു ചേമ്പും കരിന്താളും, കണ്ണി കിഴക്കും, കാച്ചിലും, മുത്താറിയും, മുളംകൂമ്പും, കാട്ടു തിരയും മത്തൻ ചപ്പു' മെല്ലാം ഭക്ഷിച്ചാണ് ജനങ്ങൾ കഴിഞ്ഞു കൂടിയിരുന്നത്.

കന്നുകാലികൾ സുലഭമായിരുന്നതിനാൽ പലകുടുംബങ്ങളിലും മോരും തൈരും നെയ്യുമെല്ലാം ഉണ്ടായിരുന്നു. മണ്ണെണ്ണ ലഭിക്കാതിരുന്നപ്പോൾ ആവണക്കിൻ കുരു ഈർക്കിലിയിൽ കുത്തി കത്തിച്ചാണ് വെളിച്ചം കണ്ടിരുന്നത്. വർഷത്തിലൊരിക്കൽ റേഷനായി ലഭിച്ച ഒന്നോ രണ്ടോ വാര വീതം കോത്തുണികൊണ്ടുള്ള പരിമിതമായ വസ്ത്രങ്ങളാണ് പുരുഷനും സ്ത്രീയും ധരിച്ചിരുന്നത്. പുരുഷന്മാരും സ്ത്രീകളും എല്ലാം മുടി നീട്ടി കുടും കെട്ടി വെച്ചിരുന്നു. പ്രത്യേകിച്ച് ആദിവാസി, നായർ കുടുംബങ്ങളിലുള്ളവർ. ബഹുഭൂരിപക്ഷവും പുല്ലുമേഞ്ഞ പുരകൾ, കാലവർഷം കഴിഞ്ഞാൽ തുലാവർഷത്തിൽ കെട്ടിമേഞ്ഞ വീടുകളും ചോർന്നൊലിക്കുമായിരുന്നു.

ഗതാഗതത്തിനു സമ്പന്നർക്കു മാത്രം അപൂർവ്വമായി കാളവണ്ടി ഉണ്ടായിരുന്നു. കഴുത്തിൽ നിറയെ മണികെട്ടിയ കാളകൾ അലങ്കരിച്ച ചക്രവും മേൽക്കൂരയുമുള്ള കാളവണ്ടികൾ വലിച്ചോടുന്നത് അപൂർവ്വ ദൃശ്യങ്ങളായി രുന്നു. കൽക്കരിയുപയോഗിച്ച് ഓടുന്ന ബസ്സാണ് മാനതവാടി കോഴിക്കോട്ടു റൂട്ടിൽ ഉണ്ടായിരുന്നത്.മറ്റു പ്രദേശങ്ങളിൽ റോഡുകൾ അപൂർവ്വമായിരുന്നു. മലയനിയും, ധാരമുറിയാത്ത മഴയും, അസഹ്യമായ തണുപ്പും, വയനാടിനെ ഒരു 'വിഷകന്യക'യാക്കിയിരുന്ന കാലം ഈ പഞ്ചായത്തിന്റെ അവസ്ഥയും വ്യത്യസ്തമായി രുന്നില്ല.

സാമുദായിക സൗഹാർദ്ദത്തിന്റേയും സാംസ്കാരിക തനിമയുടെയും സാമൂഹ്യ മാറ്റങ്ങളുടെയും ഒരു ഭൂതകാലമാണ് നമുക്കുള്ളത്. ഈ ചരിത്ര പശ്ചാത്തലം മുന്നോട്ടുള്ള നമ്മുടെ പ്രയാണത്തിൽ, നമ്മുടെ ഭാവി നാം തന്നെ രൂപപ്പെടുത്താൻ തയ്യാറെടുക്കുമ്പോൾ, നമുക്ക് പ്രചോദനമായിത്തീരണം. ജീവസുറ്റ ഈ സാമൂഹ്യ - സാംസ്കാരിക ചരിത്ര പശ്ചാത്തലം മുരടിച്ചു നിൽക്കുന്ന നമ്മുടെ ഗ്രാമീണ സമൂഹത്തിനു മാറ്റത്തി നുള്ള പ്രേരക ശക്തിയായിത്തീരണം.

വിദ്യാഭ്യാസ ചരിത്രം

വയനാടിന്റെ വിദ്യാഭ്യാസ ചരിത്രം ഇരുളടഞ്ഞ താണ്. കുടിയേറ്റത്തിനു 300 കൊല്ലത്തെ പഴക്കം അവകാശപ്പെടാമെങ്കിലും വിജ്ഞാനമേഖല യിലെ കേന്ദ്രീകൃത ശ്രമങ്ങൾക്ക് ഈ പഞ്ചായത്തിൽ 100 കൊല്ലത്തിലധികം പഴക്കമില്ല. പഴശ്ശി പടയോട്ടങ്ങളുടെ കാലഘട്ടം നമ്മുടെ ചരിത്രത്തിലെ ധീരതയുടെയും ദേശാഭിമാനത്തിന്റെയും ചോര തുടിക്കുന്ന അധ്യായങ്ങളാണ് രചിച്ചത്.

മധ്യവർഗ്ഗം ദേശീയ ബോധത്തിന്റെ അലകളുമായി മുന്നോട്ടു വന്നത് നവോത്ഥാനത്തിന് നാന്ദി കുറിച്ചു. ഒരു പുരോഗമനേച്ഛക്കളായ വ്യക്തികൾ സമൂഹത്തിനു വേണ്ട എന്തെങ്കിലും പ്രവർത്തിക്കണമെന്ന അഭിവാഞ്ജയോടെ രംഗത്തു വന്നു. അങ്ങനെ സംസ്കാരികോജനം ലഭിച്ച കൂട്ടർ വീടുകൾ ചേർന്നോ, സൗകര്യപ്രദമായ കെട്ടിടങ്ങളിലോ ഏകാദ്ധ്യാപക സ്ക്കൂളുകൾ ആരംഭിച്ചു. നമ്മുടെ പഞ്ചായത്തിലെ ആദ്യ കാല വിദ്യാലയങ്ങൾ എല്ലാ വിധത്തിലും അനുബന്ധ സ്ഥാപനങ്ങളായിരുന്നു. അവയിൽ ചിലതൊക്കെ പിന്നീട് സർക്കാർ ഏറ്റെടുക്കുകയോ, സ്ഥാപകൻമാർ സ്വമനസ്സാലെ വിട്ടുകൊടുക്കുകയോ ചെയ്തിട്ടുണ്ട്. കെല്ലൂർ, തരുവണ, വെള്ളമുണ്ട, കരിങ്ങാരി, കണ്ടെത്തുവയൽ, വരാമ്പറ്റ എനിവിടങ്ങളിലാണ് ആദ്യകാല വിദ്യാലയങ്ങൾ സ്ഥാപിതമായത്. 1884ൽ കെല്ലൂരിലും 1904ൽ തരുവണയിലും ഏതാണ്ടതേ കാലയളവിൽ വാരാമ്പറ്റയിലും 1920ൽ വെള്ളമുണ്ട (പഴഞ്ചന)യിലും 1925ൽ കരിങ്ങാരിയിലും കണ്ടെത്തുവയലിലും എൽ.പി. സ്കൂളുകൾ, ആരംഭിച്ചതായി കാണുന്നു. കോഴിപ്പുറത്തു മാധവമേനോൻ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ഗവൺമെൻറിലേക്ക് വിട്ടുകൊടുത്ത സ്ക്കൂളാണ് കരിങ്ങാരി. കേളപ്പജി "മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ടായിരുന്ന കാലത്ത് ബോർഡിന്റെ കീഴിലുള്ള വെള്ളമുണ്ട് പഞ്ചായത്തിലെ സ്കൂളുകളിൽ 1920 കളിൽ സന്ദർശനം നടത്തി വിദ്യാഭ്യാസ പുരോഗതിക്ക് യത്നിച്ചതായി രേഖകൾ ഉണ്ട്.

12 വാർഡുകളിലായി 17 വിദ്യാലയങ്ങളാണ് ഇന്ന് ഈ പഞ്ചായത്തിൽ ഉള്ളത്. ഇതിൽ 12 എണ്ണം ഗവൺമെൻറ് മേഖലയിലും 4 എണ്ണം എയിഡഡ് മേഖലയിലുമാണ്. 9 എൽ.പി. സ്കൂളുകളിൽ 2 എണ്ണം എയിഡഡ് മേഖലയിൽ ആണ്. ചെറുകര, കോക്കട് എന്നീ വിദ്യാലയങ്ങളിൽ അഞ്ചാംതരം വരെയുണ്ട്. ഇവയുടെ ആകെ സാഹചര്യം തൃപ്തികരമല്ല. ആദിവാസി കുട്ടികൾമാത്രമുള്ള, മംഗലശ്ശേരി സ്കൂളിൽ കുട്ടികൾ പഠിക്കാൻ വരാത്തതുകൊണ്ട് നിലനിൽപ് അപകടമേഖലയിൽ ആണ്. പരമ്പരാഗത കലകളും കൈത്തൊഴിലുകളും കണ്ടെത്തി വികസിപ്പിച്ചെടുക്കുന്നതിനു വേണ്ടിയുള്ള സ്ഥാപനങ്ങൾ തുടങ്ങേണ്ടതാണ്. നെല്ലേരി കുന്നം, കാരക്കാമല എന്നീ പ്രദേശങ്ങളിൽ പുതിയ എൽ.പി. സ്ക്കൂളുകൾ വേണം എന്ന ആവശ്യം ഉയർന്നു വന്നിട്ടുണ്ട്.

ഭൂപ്രകൃതിയും വിഭവങ്ങളും

പടിഞ്ഞാറ് ബാണാസുര പർവതം തൊട്ട് കിഴക്ക് കാരക്കാമല കെല്ലൂർ വരെയും വടക്ക് എടവക പഞ്ചായത്തതിർത്തിയിലാരംഭിച്ച് തെക്കുപുതുശ്ശേരി പുഴവരെയും വ്യാപിച്ചു കിടക്കുന്നതാണ്. ഈ പഞ്ചായത്ത്.പടിഞ്ഞാറ് ഭാഗത്തുള്ള കണ്ടെത്തുവയൽ, മംഗലശ്ശേരി, പുളിഞ്ഞാൽ, വാളാരംകുന്ന് ഭാഗങ്ങൾ മലഞ്ചേരിയിലാണ്. തൈലപുല്ല്, വനങ്ങൾ, ചായ, കാപ്പി, റബ്ബർ, കുരുമുളക്, മുള എന്നിവയാണ് പ്രധാന സസ്യാവരണങ്ങൾ. മിപ്പും മലയിടിച്ചിലും, വനനശീകരണവുമാണ് ഇവിടത്തെ പ്രധാന പരിസ്ഥിതി പ്രശ്നങ്ങൾ. വെളിയർണ, മൊതക്കര, വാരാമ്പറ്റ, പഴഞ്ചന, വെളളമുണ്ട് പ്രദേശങ്ങൾ താഴ്വരയിലുള്ള വയലും കുന്നുകളും ഇടകലർന്ന പ്രദേശമാണ്. മലയോരത്തു നിന്ന് ആരംഭിച്ച് ഈ പ്രദേശങ്ങളിലൂടെ ഒഴുകുന്ന മംഗലശ്ശേരി തോട്, പുളിഞ്ഞാൽതോട്, മൊതക്കര തോട് എന്നിവയുടെ തീരങ്ങ ളിലെ മണ്ണൊലിപ്പും, മണ്ണിടിച്ചിലും, നീർകെട്ടും പ്രധാന പ്രശ്നങ്ങള്. നെല്ല്, വാഴ, ഇഞ്ചി, കപ്പ് എന്നിവ വയലേലകളിലും കുരുമുളകം, കാപ്പി, കവുങ്ങ്, തെങ്ങ് എന്നിവ കരയിലും കൃഷി ചെയ്യുന്നു. തുടർന്നുവരുന്ന ചങ്ങാടം, ചെറുകര, തരുവണ, പാലിയാണ, കരിങ്ങാരി പുലിക്കാട്, കൊമ്മയാട്, കാരക്കാമല തുടങ്ങിയ സ്ഥ ലങ്ങളും വലിയ മാറ്റമില്ലാത്ത വയലുകളും കുന്നുകളും നിറഞ്ഞ താഴ്വരകളാണ്. വിളകളിലും വലിയ വ്യതിയാ നമില്ല. പാലിയാണ്, ചെറുകര, കരിങ്ങാരി, കൊമ്മയാട് പ്രദേശങ്ങളിലെ തെക്കെ അതിർത്തിയിൽ നീർകെട്ടും വെള്ളപൊക്കവും മണ്ണൊലിപ്പും മൂലമുള്ള പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ട്. ഈ പഞ്ചായത്ത് പൂർണമായും 'ഹൈറേഞ്ച് കാർഷിക മേഖലയിൽ (Agroclimatic zones)പെടുന്ന പ്രദേശമാണ്. ശാസ്ത്രീയമായി ചായ, കപ്പി, ഏലം എന്നിവയാണ് അനുയോജ്യ വിളകൾ

കാർഷിക ചരിത്രം

പുതുശ്ശേരിക്കടവ് പുഴയുടെ ലാളനകളേറ്റ് കൊച്ചു കൊച്ചു കുന്നുകളും ചുറ്റും വയൽപരപ്പും അതിനെ പാദസരങ്ങൾ അണിയിക്കുന്ന കൊച്ചരുവികളുമായി കുറ്റ്യാടി, മാനന്തവാടി റോഡിന് ഇരുവശമായി സമുദ്ര നിരപ്പിൽ നിന്നും 3000 അടി വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വെള്ളമുണ്ട് എന്ന നിത്യഹരിത പ്രദേശം അതി പുരാതന കാലം മുതൽക്കെ ഒരു കാർഷിക കേന്ദ്രമാണ്. സുഗന്ധ വാഹിയായ ഗന്ധകശാല നെൽവയലുകളും വിദേശികളുടെ ആവേശമായ കറുത്ത പൊന്നായ കുരുമുളകും തേനൂറുന്ന ഓറഞ്ചും സമൃദ്ധിയായി വിളഞ്ഞിരുന്ന ഇവിടത്തെ കൃഷിയിടങ്ങൾ കാലചക്രത്തിന്റെ പ്രവാഹത്തിൽ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്. തിരു നെല്ലി പഞ്ചായത്തിലെ പനവല്ലി കാട്ടിക്കുളം പ്രദേശങ്ങൾ കഴിഞ്ഞാൽ മാനന്തവാടി താലൂക്കിലെ ഏറ്റവും നല്ല കൃഷിയിടങ്ങൾ ഇന്നും കാത്തു സൂക്ഷിക്കുന്നത്. വെള്ളമുണ്ടയിലെ അദ്ധ്വാനശീലരായ കർഷകർ തന്നെ.

കൂട്ടുകുടുംബവ്യവസ്ഥയിലുണ്ടായ മാറ്റവും കുറ്റ്യാടി വടകര ഭാഗങ്ങളിൽ നിന്നും തിരുവിതാംകൂറിൽ നിന്നും 1950-60 കാലഘട്ടത്തിലുണ്ടായ കുടിയേറ്റവും സംസ്ഥാനത്തെ ഭൂഉടമാ നിയമങ്ങളിൽ ഉണ്ടായ വിപ്ലവ കരമായ മാറ്റങ്ങളും കാരണം ആദ്യകാല ജന്മി കുടി യാൻ വ്യവസ്ഥയിലും ഭൂഉടമാതാ കാര്യത്തിലും ഏറെ വ്യതിയാനങ്ങൾ സംഭവിച്ചിരിക്കുന്നു. ജിത്ത വ്യവസ്ഥയുടെ സ്ഥാനത്ത് കൃഷിഭൂമി യഥാർത്ഥ കർ ഷകന്റെ കയ്യിലെത്തിയിരിക്കുന്നു.

നെല്ലും കാപ്പിയും ഓറഞ്ചും കുരുമുളകും മാത്രം വിളഞ്ഞിരുന്ന കൃഷിയിടങ്ങൾ പതുക്കെ പതുക്കെ റബ്ബർ, തെങ്ങ്, കവുങ്ങ്, കശുമാവ്, തേയില, നേന്ത്രവാഴ, ഇഞ്ചി കൃഷികളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുന്നു.വെള്ളമുണ്ടയിലെ ജനങ്ങളിൽ 90 ശതമാനത്തിൽ അധികം ജനങ്ങൾ കർഷകരോ കർഷക തൊഴിലാളി കളോ ആണ്. ആയതുകൊണ്ട് തന്നെ കൃഷി വികസനത്തിൽ നിന്ന് വേറിട്ട് മറ്റൊരു വികസന പദ്ധതിക്കും വെള്ളമുണ്ടയിൽ പ്രസക്തിയില്ല. കൃഷിക്കാരിൽ തന്നെ 90 ശതമാനം പേരും ചെറുകിട പരിമിത കർഷകരാണ്.

പ്രളയാനന്തര പുതിയ വെള്ളമുണ്ട

2018 ആഗസ്റ്റ് മാസത്തിൽ അപ്രതീക്ഷിതമായി എത്തിയ പേമാരിയും വെള്ളപ്പൊക്കവും കേരളത്തിന്റെ സമസ്ത മേഖലയിലും നാശം വരുത്തിയിട്ടുണ്ട്. പ്രളയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് കൊണ്ട് നവകേരളം പടുത്തുയർത്തുമ്പോൾ ഓർക്കേണ്ടതും ചെയ്യേണ്ട തുമായ കാര്യങ്ങൾ സർക്കാർ നിർദ്ദേശിക്കുന്നുണ്ട്. ഈ വർഷം പ്രളയാനന്തരം നഷ്ടങ്ങൾ പരിഹരിക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സർക്കാർ സ്ഥാപനങ്ങൾ ഒക്കെ ഇതിന് മുൻഗണന നൽകണമെന്നും തീരുമാനിച്ചിട്ടുണ്ട്.

നമ്മുടെ പഞ്ചായത്തിന് പ്രളയവുമായി ബന്ധപ്പെട്ട് കാർഷിക മേഖലയിലും , ക്ഷീര മേഖലയിലും വൻ നാശ നഷ്ടങ്ങൾ ഉണ്ടായി. പ്രത്യേകിച്ച് വാരാമ്പറ്റ, മൊതക്കര, പുളിഞ്ഞാൽ, കാരക്കാമല എന്നീ പ്രദേശങ്ങളിൽ കൂടുതൽ നഷ്ടം സംഭവിച്ചിട്ടുണ്ട്. നഷ്ടപ്പെട്ട വീടുകൾ പുനസ്ഥാപിക്കുകയും , കേടുവന്ന വീടുകൾ റിപ്പയർ ചെയ്യുകയും, കാർഷിക മേഖലയിലെ നഷ്ടങ്ങൾ നികത്തുന്നതിന് സഹായം നൽകുകയും നമ്മുടെ പഞ്ചായത്തിന്റെ കടമയാണ്. ഇത് പരിഹരിക്കുന്നതിന് വേണ്ടി ഈ വർഷത്തെ പുതിയ പ്രോജക്ടുകൾക്ക് മുൻഗണന നൽകണമെന്ന് തീരുമാനിച്ചിട്ടുണ്ട്.

സമീപനം

പഞ്ചായത്തിലെ ഏറ്റവും അവശത അനുഭവിക്കുന്ന പട്ടികജാതി പട്ടികവർഗ്ഗക്കാർക്കും , വീട് നഷ്ടപ്പെട്ടവർക്കും, വീട് കേടുപാടുകൾ സംഭവിച്ചവർക്കും , കാർഷിക മേഖലയിലെ നഷ്ടം സംഭവിച്ചവർക്കും മുൻഗണന നൽകുക എന്നുള്ളതാണ് പഞ്ചായത്തിന്റെ ലക്ഷ്യം.

കാഴ്ചപ്പാട്

ത്രിതല പഞ്ചായത്തിന്റെ സഹായത്തോടെ പ്രളയാനന്തര കേരളം, ഹരിത കേരളം, ആർദ്രം, ലൈഫ്, വിദ്യാഭ്യാസ പരിഷ്ക്കരണം എന്നീ മേഖലകൾക്ക് പതിമൂന്നാം പഞ്ചവത്സര പദ്ധതിയിലെ ശേഷിക്കുന്ന വർഷങ്ങളിൽ പദ്ധതി നടപ്പിലാക്കുകയാണ് പഞ്ചാ യൂത്ത് ലക്ഷ്യമിടുന്നത്.

വികസന നയം

അവശത അനുഭവിക്കുന്ന കുട്ടികൾ, സ്ത്രീകൾ, വയോജനങ്ങൾ കൗമാരക്കാർ ഭിന്നശേഷിക്കാർ, പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർ എന്നിവരുടെ പ്രശ്നം പഠിച്ച് സംരക്ഷണം ഉറപ്പ് വരുത്തുന്നതിന് ലക്ഷ്യമിടുന്നു. ഇവർക്കായി നീക്കി വെച്ച സർക്കാർ ഫണ്ട് അവർക്ക് തന്നെ ലഭ്യമാക്കണമെന്ന് ആഗ്രഹിക്കുന്നു. കേരളസർക്കാരിന്റെ പ്രളയാനന്തര കേരളം ജനകീയാസൂത്രണ പദ്ധതിയുടെ ഗ്രാമപഞ്ചായമിൽ നടപ്പിലാക്കുന്ന പദ്ധതിയും ഈ മേഖലയുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്നതാണ്.

വിവര ശേഖരണ ചാർട്ട്

  • വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വികസന രേഖ
  • ദുരന്തനിവാരണ ആസൂത്രണ രേഖ
  • വിക്കിപീഡിയ ,അഭിമുഖം
  • പ്രാദേശിക ചരിത്രം - തയ്യാറാക്കിയത് കുമാരി ശ്രീലക്ഷ്മി സുരേഷ് , വിദ്യാർത്ഥിനി , ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ വെള്ളമുണ്ട