ജി. എച്ച്. എസ്. കാപ്പിൽകാരാട്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിൽ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂ൪ ഉപജില്ലയിലെ കാരാട് എന്ന സ്ഥലത്തുള്ള ഒരു സ൪ക്കാ൪ വിദ്യാലയമാണ് ജി എച്ച് എസ് കാപ്പിൽ കാരാട് സ്കുൾ.വണ്ടൂർ ഗ്രാമപഞ്ചായത്തിലെ കാരാട് എന്ന പ്രദേശത്തിലെ ഏക സരസ്വതീക്ഷേത്രമാണ് ഈ വിദ്യാലയം.പ്രീ പ്രൈമറി മുതൽ എസ് .എസ് .എൽ . സി വരെയുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു.അനേകവർഷങ്ങളായി നടത്തിയ നിരന്തര പ്രവർത്തനങ്ങളുടെ ഫലമായി ഒട്ടനവധി നേട്ടങ്ങൾ കൈവരിച്ചു കഴിഞ്ഞു. പരിമിതമായ സൗകര്യങ്ങളെ പരമാവധി പ്രയോജനപ്പെടുത്താനും പ്രതീക്ഷകളെ യാഥാർത്ഥ്യമാക്കാനും വേണ്ടി ശ്രമങ്ങൾ തുടരുന്നു.
5 ഏക്കർ 30 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലം ഉണ്ട്.
7 കെട്ടിടങ്ങളിലായി 18 ക്ലാസ് റൂമുകളും 2 സ്റ്റാഫ് റൂമുകളും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യത്തോടെ 15 ലധികം കമ്പ്യൂട്ടറുകളോടുകൂടിയ ലാബും, മൂവായിരത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി, വിവിധ ക്ലബ്ബുകൾ, എന്നിവ നല്ലനിലയിൽ പ്രവർത്തിക്കുന്നു. ഹൈസ്ക്കൂൾ വിഭാഗത്തിൽ മുഴുവൻ ക്ലാസ്മുറികളും ഹൈടെക് സൗകര്യങ്ങളോടുകൂടിയവയാണ്. പ്രൈമറിതലത്തിൽ ഹൈടെക് സൗകര്യം ഇപ്പോൾ ലഭ്യമല്ല.