ജി. എച്ച്. എസ്. കാപ്പിൽകാരാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

മലപ്പുുറം ജില്ലയിലെ വണ്ടൂർ ഗ്രാമപഞ്ചായത്തിലെ കാരാട് എന്ന പ്രദേശത്തിലെ ഏക സരസ്വതീക്ഷേത്രമാണ് ജി എച്ച് എസ്സ് കാപ്പിൽ കാരാട്.പ്രീ പ്രൈമറി മുതൽ എസ് .എസ് .എൽ . സി വരെയുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു.അനേകവർഷങ്ങളായി നടത്തിയ നിരന്തര പ്രവർത്തനങ്ങളുടെ ഫലമായി ഒട്ടനവധി നേട്ടങ്ങൾ കൈവരിച്ചു കഴിഞ്ഞു. പരിമിതമായ സൗകര്യങ്ങളെ പരമാവധി പ്രയോജനപ്പെടുത്താനും പ്രതീക്ഷകളെ യാഥാർത്ഥ്യമാക്കാനും വേണ്ടി ശ്രമങ്ങൾ തുടരുന്നു.വിദ്യാഭ്യാസമില്ലായ്മയുടെയും ദാരിദ്ര്യത്തിന്റെയും കൊടും ഊഷരതയിൽ നീറി കഴിഞ്ഞിരുന്ന കാരാട് ജനതയ്ക്ക് "വിദ്യാഭ്യാസം= ജീവിത വിജയം "എന്ന ഉ൪വ്വരതയുടെ സാന്ത്വനം നൽകി ഒരു എഴുത്തു പള്ളിക്കൂടമായി തുടങ്ങിയ സംരംഭത്തിന് പ്രോൽസാഹനമെന്ന നിലയിൽ മദ്രാസ് ഗവൺമെന്റ് ഈ പ്രദേശത്ത് ഒരു സ൪ക്കാ൪ വിദ്യാലയം ആരംഭിക്കാനുള്ള അനുവാദം കൊടുത്തത് 1927 ലാണ്.അന്ന് സ൪ക്കാ൪ രേഖകളിൽ ബോ൪ഡ് എലിമെന്ററി സ്കൂൾ കാപ്പിൽ എന്ന് അറിയപ്പെട്ടിരുന്ന ഈ സ്ഥാപനം മലബാ൪ ജില്ലാ ബോ൪‍ഡിന്റെ കീഴിലായിരുന്നു പ്രവ൪ത്തിച്ചിരുന്നത്.ചെറുപാറക്കൽ ലക്ഷ്മിക്കുട്ടി അമ്മയുടെ കളപ്പുരയിലും വായനാശാലയുടെ പിന്നിലുമൊക്കെയാണ് അന്ന് ക്ളാസ്സുകൾ നടന്നിരുന്നത്.

1968 ൽ മ‍ഞ്ചേരി കോവിലകം നിലമ്പൂ൪ പഞ്ചായത്തിന്റെ അതി൪ത്തിയോട് ചേ൪ന്ന് കുതിരപ്പുഴക്കടുത്ത് വണ്ടൂ൪ പഞ്ചായത്തിൽ 4ാം വാ൪‍‍‍‍ഡിൽ സ്കൂളിനായി പിന്നീട് കൊടുത്ത 30 സെന്റ് സ്ഥലത്ത് നാട്ടുകാ൪ 4 ക്ളാസ്സ് മുറികൾ പണിത് കൊടുത്തതോടെ ഈ പാഠശാലയുടെ സ്ഥിരമായി ഒരു കെട്ടിടം(വാടകകെട്ടിടം ആയിരുന്നെങ്കിലും)എന്ന ആഗ്രഹം പൂവണിഞ്ഞു. 1968 ജൂൺ 1 ന് അന്നത്തെ നിലമ്പൂ൪ എ.ഇ.ഒ ആയിരുന്ന എൻ എസ് മേനോൻ ഉദ്ഘാടനം ചെയ്ത് നാടിന് സമ൪പ്പിച്ചു.ഈ സംഭവങ്ങളിൽ ആദ്യകാല ഹെ‍ഡ്മാസ്ററ൪ ആയിരുന്ന എഴുത്തച്ചൻ മാസ്റ്ററുടെ ശ്രമങ്ങൾ മറക്കാനാവില്ല.1980 ൽ മഞ്ചേരി കോവിലകം 5 ഏക്ക൪ ഭൂമി കൂടി സ൪ക്കാരിന് കൈമാറിയപ്പോൾ മുതൽ ഈ പാഠശാല യു പി സ്കൂൾ ആക്കി ഉയ൪ത്തുവാനുള്ള നടപടികൾ ആരംഭിച്ചു.അതിനു ശേഷം തൊട്ടടുത്ത കാലം വരെ ഈ സരസ്വതീ ക്ഷേത്രം ജി യു പി എസ് കാപ്പിൽ കാരാട് എന്നാണ് അറിയപ്പെടുന്നത്. ഈ സ്കൂളിലെ വിദ്യാ൪ത്ഥിനി ആയിരുന്ന അകാലത്തിൽ പൊലിഞ്ഞ അഞ്ജന എന്ന കുട്ടിയുടെ ഓ൪മ്മയ്ക്കായ് ആ വിദ്യാ൪ത്ഥിനിയുടെ രക്ഷിതാക്കൾ പണിതു തന്ന"അഞ്ജന സ്മാരക ബാലഭവൻ" 13-07-1985 ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ടി എം ജേക്കബ് ഔപചാരികമായി നാടിന് സമ൪പ്പിച്ചു.

2010 മെയ് മാസത്തിൽ RMSA പദ്ധതിയിൽ ഉൾപ്പെടുത്തി ഈ വിദ്യാലയത്തെ ഹൈസ്കൂൾ ആക്കി മാറ്റാൻ അപേക്ഷ സമ൪പ്പിക്കുകയും കേരള സ൪ക്കാ൪ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ(MHRD)അംഗീകാരത്തിനായി പ്രസ്തുത അപേക്ഷ മുകളിലേക്ക് അയക്കുകയും ചെയ്തെങ്കിലും കേരള ഹൈക്കോടതിയിൽ പി റ്റി എ നൽകിയ റിട്ട് ഹ൪ജിയിൻ മേൽ അനുകൂല വിധി വന്നതോടെയാണ് കാരാട് ജനതയുടെ ഹൈസ്കൂൾ അഭിലാഷത്തിനു പുതു നാമ്പുകൾ വിരിഞ്ഞത്.2012 ൽ RMSA ഈ വിദ്യാലയത്തിന് ഹൈസ്കൂൾ പദവി നൽകി.2013 ജൂൺ 30 ന് ഒരു നാട് മുഴുവനും തങ്ങളുടെ ചിരകാലാഭിലാഷങ്ങളിലൊന്ന് സഫലമായതിന്റെ ആഹ്ളാദത്തിൽ നിൽക്കെ കേരളത്തിന്റെടൂറിസം പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയും സ്ഥലം എം എൽ എ യുമായ ശ്രീ എ പി അനിൽ കുമാ൪ ഈ വിദ്യാലയം ഹൈസ്കൂൾ ആക്കി ഉയ൪ത്തിയതായി ഔപചാരിക പ്രഖ്യാപനം നടത്തുന്നതിനു സാക്ഷിയാകാൻ സാമൂഎഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും ഈ വിദ്യാലയത്തിന്റെ അഭ്യുദയകാംക്ഷികളും എത്തിച്ചേ൪ന്നിരുന്നു. നമ്മുടെ പ്രദേശത്ത് ഏറ്റവുമധികം സമ്മാനങ്ങളും വിജയങ്ങളും നേടുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ ജി എച്ച് എസ് കാപ്പിൽ കാരാട് നിലകൊള്ളുന്നു. വണ്ടൂർ ഗ്രാമപഞ്ചായത്തിലെ കാരാട് എന്ന പ്രദേശത്തിലെ ഏക സരസ്വതീക്ഷേത്രമാണ് ഈ വിദ്യാലയം.പ്രീ പ്രൈമറി മുതൽ എസ് .എസ് .എൽ . സി വരെയുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു.അനേകവർഷങ്ങളായി നടത്തിയ നിരന്തര പ്രവർത്തനങ്ങളുടെ ഫലമായി ഒട്ടനവധി നേട്ടങ്ങൾ കൈവരിച്ചു കഴിഞ്ഞു. പരിമിതമായ സൗകര്യങ്ങളെ പരമാവധി പ്രയോജനപ്പെടുത്താനും പ്രതീക്ഷകളെ യാഥാർത്ഥ്യമാക്കാനും വേണ്ടി ശ്രമങ്ങൾ തുടരുന്നു. 5 ഏക്കർ 30 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലം ഉണ്ട്.7 കെട്ടിടങ്ങളിലായി 18 ക്ലാസ് റൂമുകളും 2 സ്റ്റാഫ് റൂമുകളും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യത്തോടെ 15 ലധികം കമ്പ്യൂട്ടറുകളോടുകൂടിയ ലാബും, മൂവായിരത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി, വിവിധ ക്ലബ്ബുകൾ, എന്നിവ നല്ലനിലയിൽ പ്രവർത്തിക്കുന്നു. ഹൈസ്‌ക്കൂൾ വിഭാഗത്തിൽ‌ മുഴുവൻ‌ ക്ലാസ്‌മുറികളും ഹൈടെക് സൗകര്യങ്ങളോടുകൂടിയവയാണ്. പ്രൈമറിതലത്തിൽ‌ ഹൈടെക് സൗകര്യം ഇപ്പോൾ‌ ലഭ്യമല്ല.