ഗവൺമെന്റ് എൽ പി എസ് ഗോപാൽപേട്ട
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ ഗോപാലപ്പേട്ട എന്ന .സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ: എൽ പി സ്കൂൾ ഗോപാലപേട്ട.
ഗവൺമെന്റ് എൽ പി എസ് ഗോപാൽപേട്ട | |
---|---|
വിലാസം | |
ഗോപാലപ്പേട്ട ടെമ്പീൾഗെയ് റ്റ് പി.ഒ. , 670102 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 19 - 2 - 1918 |
വിവരങ്ങൾ | |
ഇമെയിൽ | glpsgopalapetta@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14203 (സമേതം) |
യുഡൈസ് കോഡ് | 32020300911 |
വിക്കിഡാറ്റ | Q64456681 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 42 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 13 |
ആകെ വിദ്യാർത്ഥികൾ | 41 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോസഫ് നിക്സൺ.വി |
പി.ടി.എ. പ്രസിഡണ്ട് | നിഖിത |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ |
അവസാനം തിരുത്തിയത് | |
14-01-2022 | Glps14203 |
ചരിത്രം
1918 ഫെബ്രുവരി 19 ന് തലശ്ശേരിയുടെ തീരപ്രദേശമായ ഗോപാലപ്പേട്ടയിൽ മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ഉന്നമനത്തിനും സാമൂഹ്യ പരിഷ്കരണത്തിനും സാംസ്കാരിക വളർച്ചയ്ക്കും വേണ്ടി സ്ഥാപിതമായതാണ് ഗോപാലപ്പേട്ട ഗവ: എൽ പി സ്കൂൾ. ആദ്യകാലത്ത് ഒന്നാം തരം മുതൽ അഞ്ചാം തരം വരെയുള്ള ക്ലാസുകൾ നടന്നിരുന്ന വിദ്യാലയം ഓല മേഞ്ഞ കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്.1950-കളിൽ കൃഷ്ണൻ മാഷായിരുന്നു പ്രധാനധ്യാപകൻ. 1974 ൽ നടന്ന പുനരുദ്ധാരണത്തിൽ ഈ കെട്ടിടം മാറ്റി ഓടു മേഞ്ഞ കൂടുതൽ വിശാലമായ L ആകൃതിയിൽ പുതിയ കെട്ടിടം നിർമ്മിക്കുകയുണ്ടായി. ആ കാലഘട്ടത്തിൽ ലക്ഷ്മി ടീച്ചറായിരുന്നു പ്രധാനധ്യാപിക. ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും പ്രദേശവാസിയുമായ ജോസഫ് നിക്സൺ മാസ്റ്റർ ആണ് ഇപ്പോഴത്തെ പ്രധാനധ്യാപകൻ.
നിലവിൽ പ്രിപ്രൈമറിയും 1മുതൽ 4 വരെയുള്ള പ്രൈമറി ക്ലാസുകളും ഉൾകൊള്ളുന്ന വിദ്യാലയം വികസനത്തിന്റെ പാതയിലാണ്. കേരള സർക്കാറിന്റെ വികസന ഫണ്ട് ഉപയോഗിച്ചുകൊണ്ടുള്ള പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 2022-23 അക്കാദമിക വർഷം ആരംഭിക്കുന്നതിനുമുമ്പായി പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിക്കണമെന്നാണ് ലക്ഷ്യമിടുന്നത്.
ഭൗതികസൗകര്യങ്ങൾ
മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങളാണ് വിദ്യാലയത്തിനുള്ളത്. വിശാലമായ ക്ലാസ് മുറികൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായ മൂത്രപ്പുര, സൗകര്യപ്രദമായ പാചകപ്പുര,കുടിവെള്ള സംഭരണി, ആകർഷണീയമായ ചിത്രപ്പണികളോടുകൂടിയ ഭിത്തികൾ,എല്ലാ ക്ലാസ് മുറികളിലും ടെലിവിഷൻ,4 ലാപ്ടോപ്, 2 പ്രൊജെക്ടർ തുടങ്ങിയവയും സ്കൂളിൻ്റെ ഭൗതിക സൗകര്യങ്ങളിൽ ഉൾപ്പെടുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികൾക്ക് കമ്പ്യൂട്ടർ പഠനം എയ്റോബിക് സ് ഡാൻസ് അമ്മമാർക്ക് ലൈബ്രറി പുസ്ത'കം വിതരണം ബോധവൽക്കരണ ക്ലാസ് '
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.738591217602657, 75.4978587216029 | width=800px | zoom=17}}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 14203
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ