സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എറണാകുളത്തിന്റെ ഹൃദയഭാഗത്ത് വിദ്യയുടെ ശ്രീകോവിലായി വിളങ്ങുന്നു സെയിന്റ് ആന്റണിയുടെ അനുഗ്രഹവും ,മദർ തെരേസ ഓഫ് സിസ്റ്റർ റോസ് ഓഫ് ലിമ യുടെ ചൈതന്യവും നിറഞ്ഞു തുളുമ്പുന്ന ഈവിദ്യാക്ഷേത്രം അനേകായിരങ്ങൾക്ക് മൂല്യസ്രോതസായി വിളങ്ങുന്നു.
| സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി | |
|---|---|
| വിലാസം | |
എറണാകുളം, കച്ചേരിപടി 682018 , എറണാകുളം ജില്ല | |
| സ്ഥാപിതം | 13 - ജൂൺ - 1910 |
| വിവരങ്ങൾ | |
| ഫോൺ | 0484 2353294 |
| ഇമെയിൽ | stantonyshss2007@yahoo.com |
| വെബ്‍സൈറ്റ് | www.stantonyhs.org |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26084 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | എറണാകുളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സെബീന കെ. വി. |
| അവസാനം തിരുത്തിയത് | |
| 14-01-2022 | 26084 |
1910 ൽ സെന്റ് തെരേസാസ് കർമ്മലീത്ത സന്യാസിനീ സഭയുടെ രണ്ടാം മദർ ജനറൽ റവ.മദർ വെറോനിക്ക ആരംഭച്ച സ്ക്കൂളാണ് സെന്റ് ആന്റണീസ്. 1935 വരെ മദർ മാഗ്ദലിൻ ആയിരുന്നു പ്രധാനാദ്ധ്യാപിക. 1956-ൽ 5-ാം ക്ലാസ്സിനുള്ള അനുമതി ലഭിച്ചു. ഈ കാലത്താണ് പഴയ കെട്ടിടം പൊളിച്ച് പുതിയത് പണികഴിപ്പിച്ചത്. 1982 ആഗസ്റ്റ് 16 ന് സിസ്റ്റർ സെബീന ഹെഡ്മിസ്ട്രസ് ആയിരുന്ന കാലത്താണ് ഹൈസ്ക്കൂൾ വിഭാഗം പ്രവർത്തിച്ചു തുടങ്ങിയത്. ഹൈസ്ക്കളിന്റ ആദ്യ ഹെഡ്മിസ്ട്രസ് സിസ്റ്റർ അന്റോണിയോ ആയിരുന്നു.
ചരിത്രം
1910 ൽ സെന്റ് തെരേസാസ് കർമ്മലീത്ത സന്യാസിനീ സഭയുടെ രണ്ടാം മദർ ജനറൽ റവ.മദർ വെറോനിക്ക ആരംഭച്ച സ്ക്കൂളാണ് സെന്റ് ആന്റണീസ്. 1935 വരെ മദർ മാഗ്ദലിൻ ആയിരുന്നു പ്രധാനാദ്ധ്യാപിക. 1956-ൽ 5-ാം ക്ലാസ്സിനുള്ള അനുമതി ലഭിച്ചു. ഈ കാലത്താണ് പഴയ കെട്ടിടം പൊളിച്ച് പുതിയത് പണികഴിപ്പിച്ചത്. 1982 ആഗസ്റ്റ് 16 ന് സിസ്റ്റർ സെബീന ഹെഡ്മിസ്ട്രസ് ആയിരുന്ന കാലത്താണ് ഹൈസ്ക്കൂൾ വിഭാഗം പ്രവർത്തിച്ചു തുടങ്ങിയത്. ഹൈസ്ക്കളിന്റ ആദ്യ ഹെഡ്മിസ്ട്രസ് സിസ്റ്റർ അന്റോണിയോ ആയിരുന്നു. കൂടുതലറിയാം
ഭൗതികസൗകര്യങ്ങൾ
10 ഏക്കർ ഭൂമിയിൽ C S S T സഭയുടെ കീഴിൽ ST ANTONY'S H.S.S പ്രവർത്തിച്ചു വരുന്നു
ഒരു ഗ്രൗണ്ട് ,രണ്ട് ഓഡിറ്റോറിയം , ഒരു ഓപ്പൺ സ്‌റ്റേജ് ,ലൈബ്രറി ,സയൻസ് ലാബ് , കമ്പ്യൂട്ടർ ലാബ് , സ്മാർട്ട് ക്ലാസ്സ് റൂം , ശുദ്ധജലത്തിനായി വാട്ടർ പ്യൂരിഫയറുകൾ ശുചിത്വമുള്ള അടുക്കള ശുചിമുറികൾഎന്നീ സൗകര്യങ്ങൾ ഇവിടെ ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- പരിസ്ഥിതി ക്ളബ്ബ്
- ബാലജനസഖൃം
- കാർഷിക ക്ളബ്ബ്
- സയൻസ് ക്ളബ്ബ്
- സാമ്യൂഹ്യ ശാസ്‌ത്ര ക്ളബ്ബ്
- ഗണിത ശാസ്‌ത്ര ക്ളബ്ബ്
- കെ സി എസ് എൽ
- സി എസ് എസ് ടി ബ്ളോസം
- നേർക്കാഴ്ച
മുൻ സാരഥികൾ
'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സിസ്റ്റർ മാഗ്‌ദലിൻ സിസ്റ്റർ സെബീന, സിസ്റ്റർ അന്റോണിയ, ആനി, സെലിൻ പി എ പത്മിനി, സിസ്റ്റർ അരുൾ ജ്യോതി, ആനി മാർഗററ്റ്, ടെസ്സി, എലിസബത്ത് സേവ്യർ, ലില്ലി കെ. ജെ. '
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഗീത എം, (ഐ.എ. എസ്. )
തസ്നിഖാൻ( സിനിമാ താരം ) സ്‌നേഹ ( സിനിമാ താരം ) എലിസബത്ത് രാജു (ഗായിക )
മികവുകൾ
2017- 2018 നേട്ടങ്ങൾ
2017- 2018 അധ്യയന വർഷത്തിൽ സാമൂഹ്യശാസ്ത്രപഠനം ഐ. സി. ടി. സാധ്യതകൾ ഉപയോഗിച്ച് വിപുലപ്പെടുത്തി. സോഷ്യൽ സയൻസ് മേഖലകളിൽ സംസ്ഥാനതല വിജയികളാകുവാൻ സാധിച്ചു.
പരിസ്ഥിതി ദിനത്തിൽ സ്‌കൂളിൽ ജൈവവൈവിധ്യ പാർക്കിന്റെ നിർമാണത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് വൃക്ഷത്തൈകളും ഔഷധത്തോട്ടവും പച്ചക്കറികളും പൂന്തോട്ടവും നിർമിക്കുകയുണ്ടായി. ഭവനങ്ങൾ കൂടുതൽ ഹരിതാഭമാക്കുവാനായി കുട്ടികൾക്ക് വൃക്ഷത്തൈകൾ കൊടുക്കുകയും ചെയ്‌തു. കൂടാതെ ജീവന്റെ നിലനിൽപിന് മരങ്ങളുടെ പ്രാധാന്യം എന്ന ആശയെ പൊതുജനങ്ങളിലേയ്‌ക്ക് എത്തിക്കുന്നതിനായി ബസ്സ് സ്‌റ്റോപ്പിലും സ്‌കൂളിന്റെ പരിസരങ്ങളിലുള്ള വീടുകളിലും ധാരാളം വൃക്ഷത്തൈകളും വിത്തുകളും നോട്ടീസുകളും വിതരണം ചെയ്യുകയുണ്ടായി. 2018 ജനുവരിയിൽ ഷൊർണ്ണൂർ വച്ച് നടന്ന ഗണിതശാസ്‌ത്രമേളയിൽ നമ്പർ ചാർട്ട് വിഭാഗത്തിൽ ഹൈസ്ക്കൂളിലെ വൈഷ്ണവി . കെ. റ്റി. എ ഗ്രേഡ് കരസ്ഥമാക്കി.
I Tമേളയിൽ സബ് ജില്ലയിൽ U.P. ഒന്നാം സ്ഥാനവും , H.S. രാണ്ടാം സ്ഥാനവും കരസ്ഥമാക്കി . ജില്ലയിൽ U.Pഫസ്റ്റ് ഓവർ ഓൾ ലഭിച്ച . ജില്ലയിൽ സോഷ്യൽ സയൻസ് മേളയിൽ H.S.സെക്കൻഡ് ഓവർ ഓൾ നേടി . മാത്‌സ് മേളയിൽ H.S. സെക്കൻഡ് ഓവർ ഓൾ നേടി . ശാസ്‌ത്ര മേളയിൽ H.S. സെക്കൻഡ് ഓവർ ഓൾ നേടി
കലാരംഗം
ത്രിരുവാതിര U.P., H.S. സബ് ജില്ലയിൽ ഒന്നാം സ്ഥാനം നേടി . മാർഗം കളി ,ഒപ്പന H.S. സബ് ജില്ലയിൽ ഒന്നാം സ്ഥാനം നേടി .
കായികം
സബ് ജില്ലയിൽ ഖോ-ഖോ ,ഷട്ടിൽ ബാറ്മിന്റൺ ഒന്നാം സ്ഥാനവും , ഹോക്കി രണ്ടാം സ്ഥാനവും,ഹാൻഡ് ബോൾ മുന്നാം സ്ഥാനവും നേടി .
ബാലജനസഖൃം
ഐ.ടി.ക്ലബ്
നല്ല രീതിയിൽ പ്രവർത്തിിക്കുന്ന ഒരു ഐ.ടി.ലാബ് ഇവിടെയുണ്ട്. കഴിഞ്ഞ വർഷം ഐ.ടി .മേളയിൽ സബ് ജില്ലയിൽ യു.പി ഓവറോൾ കിരീടം നേടുകയുണ്ടായി.പങ്കെടുത്ത എല്ലാ മേഖലയിലും നല്ല ഗ്രേഡുകൾ നേടാൻ സാധിച്ചു.നല്ലകഴിവും അഭിരുചിയുമുള്ള കുട്ടികൾ നമുക്കുണ്ട്.മലയാളം ടൈപ്പിങ്, ഐ റ്റി ക്വിസ്സ് എന്നീ മത്സരങ്ങളിൽ റവന്യുജില്ലയിൽ പങ്കെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കി. ഐ.ടി.ക്ലബ് ഇവിടെ സജീവമായിപ്രവർത്തിച്ചുവരുന്നു.
ലിറ്റിൽകൈറ്റ്സ്
കുട്ടിക്കൂട്ടം ഈ വർഷംമുതൽ (2018-19) ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു .ഹൈടെക് ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു അംഗങ്ങളുടെ ഏകദിന പരിശീലനം 21-6-2018ൽ ഉദ്ഘാടനം ചെയ്തു. 35 കുുട്ടികളെ അംഗങ്ങളായി തിരഞ്ഞെടുത്തു.എല്ലാ ബുധനാഴാചയും ഇവർക്ക് ക്ലാസുകൾ നടത്തിവരുന്നു.4-8-18 -ൽ ലിറ്റിൽകൈറ്റ് കുട്ടികൾക്കായി ഏക ദിനക്യാമ്പ് രാവിലെ 9 മണിമുതൽ വൈകുന്നേരം 4 മണിവരെ സ്ക്കൂളിൽ കൈറ്റ്മാസ്റ്റർമാരായ എയ്ഞ്ചൽ പൊടുത്താസ്, മേരിബ്രൈറ്റ് എന്നീ അദ്ധ്യാപകർ കുട്ടികൾക്ക് ക്ലാസുകൾ നൽകി.
ഫോട്ടോ ഗ്യാലറി
[[പ്രമാണം:I
|ലഘുചിത്രം|ഇട
വഴി കാട്ടി
{{#multimaps:9.98650698366815, 76.28406281179102|zoom=18}} ബാനർജി റോഡ് , കച്ചേരിപ്പടി ജംഗ്ഷനിൽ സ്ഥിതി ചെയ്‌യുന്നു