ഗവ. എച്ച് എസ് എസ് പൂത്തൃക്ക/ജൂനിയർ റെഡ് ക്രോസ്
ശ്രീ.കെ.സി.ബേബി, ശ്രീ.ജോസ് ജോൺ എന്നീ കൗൺസിലർമാരുടെ നേതൃത്വത്തിൽ ജൂനിയർ റെഡ്ക്രോസ് ടീം പ്രവർത്തിച്ചുവരുന്നു. എറണാകുളം റവന്യൂ ജില്ലയിലെ ഏക മാതൃകാ യൂണിറ്റ് എന്ന ഖ്യാതി നേടാൻ യൂണിറ്റിന് കഴിഞ്ഞിട്ടുണ്ട്. റവന്യൂജില്ലയിലെ ഏറ്റവും മികച്ച യൂണിറ്റിലുള്ള്ട്രോഫി 2004-05,2005-06,2006-07 എന്നിങ്ങനെ തുടർച്ചയായി മൂന്നു വർഷങ്ങളിൽ ലഭിച്ചു. 2006 നവംബർ 14 ന് അന്നത്തെ എറണാകുളം ജില്ലാ കളക്ടറായിരുന്ന ശ്രീ.എ.പി.എ. മുഹമ്മദ് ഹനീഷ് ഐ.എ.എസ് സ്ക്കൂൾ ജെ.ആർ.സി. യൂണിറ്റിനെ മാതൃകാ യൂണിറ്റായി പ്രഖ്യാപിച്ചു. ജില്ലാ സംസ്ഥാന ഭാരവാഹികളുടെ നിരന്തര പരിശ്രമ ഫലമായി ജെ.ആർ.സി അംഗങ്ങൾക്ക് എ,ബി,സി എന്നീ മൂന്നു ലവൽ പരീക്ഷകളും പാസ്സായാൽ എസ്.എസ്.എൽ.സി യ്ക്ക് 10 മാർക്ക് ബോണസ് മാർക്കായി നൽകുവാൻ സർക്കാർ ഉത്തരവായിട്ടുണ്ട്. ഈ ഉത്തരവനുസരിച്ച ആനുകൂല്യം ലഭിക്കുന്ന ആദ്യബാച്ച് 2009 ൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതി. ആദ്യ ബാച്ചിൽതന്നെ ഞങ്ങളുടെ യൂണിറ്റിലെ 12 അംഗങ്ങൾക്ക് 10 മാർക്ക് ബോണസ് മാർക്കായി ലഭിച്ചു. ഈ ഗ്രേസ് മാർക്ക് ലഭിച്ചതിലൂടെ 4 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ ലഭിച്ചു. എല്ലാ വർഷവും ആതുരാലയങ്ങൾ സന്ദർശിക്കൽ, ഭക്ഷണം, വസ്ത്രം, മുതലായവ വിതരണം ചെയ്യൽ, സ്ക്കൂളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾ ,മാതാപിതാക്കൾ ഇവരുടെ ആശുപത്രി ചികിത്സാ ചെലവിന്റെ ഒരു ഭാഗം വഹിക്കൽ , കുട്ടികൾക്ക് പഠനോപകരണങ്ങൾ , യൂണിഫോം മുതലായവയുടെ വിതരണം തുടങ്ങിയ ആതുര സേവന പ്രവർത്തനങ്ങൾ കൃത്യമായി നിർവഹിച്ചുവരുന്നു.