എ എൽ പി എസ് ഈന്താട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:49, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ALPS INTHAD (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കെട്ടിടം ഓട് മേഞ്ഞതും ക്ലാസ് മുറികൾ വൈദ്യുതീകരിച്ചതുമാണ്. ഈന്താടു എ.എൽ.പി സ്കൂളിന്റെ ക്ലാസ്സ്മുറികൾ എല്ലാം വൈദ്യുതീകരിച്ചതും ആവശ്യത്തിന് കാറ്റും വെളിച്ചവും ലഭിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങൾ നിലനിൽക്കുന്നവയുമാണ്.നിലം മാർബനൈറ്റ് ടൈൽ ഉപയോഗിച്ചിരിക്കുന്നു.സ്മാർട്ട് ക്ലാസ് റൂം മനോഹരമായ ചിത്രങ്ങളോടും വര്ണങ്ങളോടും കൂടിയ ചുമരുകളാൽ അലംകൃതമാണ്.കുട്ടികൾക്ക് കലാ കായിക മികവ് വർധിപ്പിക്കാൻ ആവശ്യമായ ചുറ്റുമതിൽ കെട്ടി സംരക്ഷിച്ച മുറ്റം. കൂടാതെ സ്റ്റേജ് ഇനങ്ങളായ കലാ മതസരങ്ങൾക്കു ആവശ്യമായി ഉപയോഗിക്കാൻ പാകത്തിലുള്ള സ്ഥിരം സ്റ്റേജ് എന്നിവയും ഈ സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളിൽ പെടുന്നു.എല്ലാ കാലത്തും ജലം ലഭ്യമാവുന്ന കിണർ കോംബൗണ്ടിൽ തന്നെയുണ്ട്. കുട്ടികൾക്ക് ശുദ്ധ ജലം ലഭ്യമാവുന്നതിനു ഒരു ജല സംഭരണി ഉണ്ട്.ഏറ്റവും വൃത്തിയും അടച്ചുറപ്പും ഉള്ള അടുക്കള ഉച്ച ഭക്ഷണം മറ്റു സമയങ്ങളിലെ ഭക്ഷണ പാചകങ്ങൾക്കും ഉപയോഗിക്കാൻ തക്ക രീതിയിൽ സ്കൂളിൽ ഉണ്ട്.മതിയായ ടോയ്ലറ്റ് സൗകര്യങ്ങൾ ഒരുക്കിയിരുന്നു