എ.യു.പി.എസ്.മാങ്കുറുശ്ശി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.യു.പി.എസ്.മാങ്കുറുശ്ശി | |
---|---|
വിലാസം | |
മാങ്കുറുശ്ശി മാങ്കുറുശ്ശി , മാങ്കുറുശ്ശി പി.ഒ. , 678613 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഇമെയിൽ | aupsmankurussi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21740 (സമേതം) |
യുഡൈസ് കോഡ് | 32061000202 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | പറളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | കോങ്ങാട് |
താലൂക്ക് | പാലക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | പാലക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മങ്കര പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 198 |
പെൺകുട്ടികൾ | 193 |
ആകെ വിദ്യാർത്ഥികൾ | 391 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രകാശ്.എം.ഡി |
പി.ടി.എ. പ്രസിഡണ്ട് | ചെന്താമരാക്ഷൻ.കെ.വി |
എം.പി.ടി.എ. പ്രസിഡണ്ട് | റഷീദ |
അവസാനം തിരുത്തിയത് | |
13-01-2022 | 21740 |
ചരിത്രം
1917 ലാണ് സ്കൂൾ സ്ഥാപിച്ചത്. ഈ സരസ്വതി വിദ്യാലയത്തിന് സ്ഥാപകൻ മണ്ണൂർ ഇരഞ്ഞിയിൽ വീട്ടിൽ ശ്രീ ചാമി മാസ്റ്റർ അവർകളായിരുന്നു. ഇന്നത്തെ സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത് നിന്നും മാറി ആൽത്തറ എന്ന സ്ഥലത്താണ് ആദ്യം സ്കൂൾ സ്ഥാപിച്ചത്. അന്ന് ഏകാധ്യാപന രീതിയായിരുന്നു. ഓലമേഞ്ഞ ചെറിയ കൂരയിലായിരുന്നു പഠനം.
ഗുരുകുലവിദ്യാഭ്യാസം അല്ലെങ്കിലും ആ രീതി ഉൾക്കൊണ്ടുകൊണ്ട് ആയിരുന്നു. പ്രവർത്തനം സേവനമായിരുന്നു അധ്യാപകനെ ലക്ഷ്യം. നാട്ടിലെ പ്രമാണിമാർ നൽകുന്ന വല്ലതും ആയിരുന്നു വരുമാനം. രണ്ടു വർഷത്തെ പ്രവർത്തനത്തിന് ശേഷം ഓലപ്പുര സാമൂഹികവിരുദ്ധർ നശിപ്പിക്കുകയും ചെയ്തു. അതിനു ശേഷമാണ് ഇന്നു കാണുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത്.
44 രൂപയായിരുന്നു ആദ്യകാലത്തെ അധ്യാപകരുടെ ശമ്പളം അതുകൊണ്ടുതന്നെ അധ്യാപക ജോലിക്ക് ആരും താല്പര്യം കാണിച്ചില്ല. വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണം ആയി ഗോതമ്പ് ഉപ്പുമാവ്, പാൽ എന്നിവയാണ് നല്കിയിരുന്നത്. പഠനവിഷയങ്ങൾ കണക്ക്, ഇംഗ്ലീഷ്, ഭൂമിശാസ്ത്രം, ചരിത്രം, പൗരധർമ്മം എന്നിവയായിരുന്നു ജാതിവ്യവസ്ഥ നിലനിന്നിരുന്ന കാലമായതിനാൽ സ്കൂളിലും അപകടമായിരുന്നു. ഒന്നു മുതൽ അഞ്ച് വരെയുള്ള ക്ലാസുകളിൽ 144 കുട്ടികളുണ്ടായിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ കുട്ടികളുടെയും അധ്യാപകരുടെയും എണ്ണത്തിൽ വർധന ഉണ്ടായി. 1981 ആയപ്പോഴേക്കും 19 അധ്യാപകരും ഒരു പ്യുണുമടക്കം 20 ജീവനക്കാരായി.
ഇന്ന് ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിൽ ആകെ 350 ഓളം വിദ്യാർത്ഥികൾ പഠിക്കുന്നു. കമ്പ്യൂട്ടർ പഠനവും പ്രീപ്രൈമറി ക്ലാസുകളും കൂടാതെ ഒന്നാംതരം മുതൽ 7 വരെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സ് തുടങ്ങുകയും ചെയ്തു.
മാങ്കുറുശ്ശി സ്കൂളിന് മങ്കര പഞ്ചായത്തിൽ നിന്നും പല ആനുകൂല്യങ്ങളും ലഭിച്ചു വരുന്നു. പൂർണ സഹകരണം എല്ലാ മേഖലകളിലും ഉണ്ട് കൂടാതെ എംപി ടി എസ് ആർ ജി എന്നിവയുടെ പ്രവർത്തനം സജീവമാണ് ഭൗതിക സാഹചര്യങ്ങൾ തികച്ചും പര്യാപ്തമാണ്.
ഭൗതികസൗകര്യങ്ങൾ
മൂന്നു നിലകൾ ഉള്ള പുതിയ സ്കൂൾ കെട്ടിടം , ടൈൽ പതിച്ച ക്ലാസ്സ്മുറികൾ,കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂമുകൾ ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേക ടോയ്‌ലറ്റ് സൗകര്യങ്ങൾ , കുടിവെള്ളത്തിനായി ഫിൽറ്റർ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മ്യൂസിക് ബാൻഡ്
- കരാട്ടെ
- ഐ ടി ക്ലബ് - സ്മാർട്കിഡ്സ്
- ഗണിത ക്ലബ്
- സാമൂഹിക ശാസ്ത്രക്ലബ്
- പരിസ്ഥിതി ക്ലബ്
- സയൻസ് ക്ലബ്
- കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ഗ്രാമ്മർക്ലാസ് - എല്ലാ ശനി /ഞായർ ദിവസങ്ങളിൽ
നേട്ടങ്ങൾ
മാനേജ്മെന്റ്
സ്ഥാപകൻ : ശ്രീ ചാമിമാസ്റ്റർ
മാനേജർ: ശ്രീ വി ആർ വിജയകുമാർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ശ്രീ ചാമി മാസ്റ്റർ
- ശ്രീ ശങ്കരൻ മാസ്റ്റർ
- ശ്രീമതി ലക്ഷ്‌മി ടീച്ചർ
- ശ്രീ ബാലകൃഷ്ണൻ മാസ്റ്റർ
- ശ്രീമതി പത്മാവതി ടീച്ചർ
- ശ്രീമതി ലീലാമണി ടീച്ചർ
- ശ്രീമതി വി ആർ പ്രേമലത ടീച്ചർ
- ശ്രീ എം വി മണികണ്ഠൻ മാസ്റ്റർ
പത്രത്താളുകളിലൂടെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മേജർ രവി
വഴികാട്ടി
{{#multimaps:10.8022276,76.5173111|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
അവലംബം
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21740
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ