സെൻറ്. പയസ് ടെൻത് സി. യു. പി. എസ്. . വരന്തരപ്പിള്ളി/അംഗീകാരങ്ങൾ
പൊതുവിദ്യാലയങ്ങളെ മികവിലേക് ഉയർത്തുക എന്ന ഉദ്ദേശ്യത്തോടെ ഗവൺമെന്റും മാധ്യമങ്ങളും ഒത്തുചേർന്ന് ആവിഷ്‌ക്കരിച്ച ഹരിത വിദ്യാലയം പദ്ധതിയുടെ ഭാഗമാകാൻ സാധിച്ചത് ഈ വിദ്യാലയത്തിന്റെ യശസ്സുയർത്തി ശിരസ്സിൽ പൊൻ തൂവലണിയിച്ചു. 14 ജില്ലകളി ൽ നിന്നായി 1000 ൽ പരം വിദ്യാലയങ്ങളാണ് മത്സരിച്ചത് അതിൽ തൃശൂർ ജില്ലയിലെ 5 വിദ്യാലയങ്ങളാണ് തെരെഞ്ഞടുക്കപ്പെട്ടത്. അതിലൊന്നായി ഈ വിദ്യാലയവും തെരഞ്ഞെടുക്കപ്പെട്ടു എന്നത് അഭിനന്ദനാർഹം തന്നെ . മാത്രമല്ല ഈ വിദ്യാലയത്തിന്റെ മികച്ച പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്കു മുമ്പിൻ പ്രദർശിപ്പിക്കുന്നതിനായി ക്യാമറാ കണ്ണുകൾ അവയെ ഒപ്പിയെടുത്തു. യോഗ ക്ലാസ്സുകൾ അ ബാക്കസ് ക്ലാസ്സുകൾ, പം ന വിശ്രമതണൽ മരം, ജൈവവൈവിധ്യ പാർക്ക്, അബാക്കസ് ക്ലാസ്സുകൾ എന്നിവ പ്രത്യേക ശ്രദ്ധ നേടി.തിരുവനന്തപുരത്തെ ചിത്രാജ്ഞലി സ്റ്റുഡിയോയിൽ നടന്ന റിയാലിറ്റി ഷോയിൽ പ്രധാനധ്യാപികയും 2 അധ്യാപകരും 10 കുട്ടികളും അടങ്ങിയ ടീം പങ്കെടുക്കുകയുണ്ടായി.മികച്ച പ്രവർത്തനങ്ങൾ പ്രദർശിപ്പിച്ചും Judging Panel യിലെ വിശിഷ്ട വ്യക്തികളുമായി സംവാദത്തിലേർപ്പട്ടും അതിഗംഭീര പ്രകടനം കാഴ്ചവെച്ച നമ്മുടെ വിദ്യാലയം ഉയർന്ന മാർക്കും ഗ്രേഡും കരസ്ഥമാക്കി. അങ്ങനെ St.pius xth. cup school ന്റെ ചരിത്രത്തിൽ തങ്കലിപികളാൽ എഴുതിച്ചേർത്ത ഒരധ്യായമായി മാറി " ഹരിത വിദ്യാലയം"
2016-17 സംസ്ഥാന ശാസ്ത്ര ഗണിത ശാസ്ത്രമേളയിൽ യു.പി വിഭാഗം സാമൂഹ്യ ശാസ്ത്രമേളയിൽ വിക്കിങ്ങ് മോഡൽ വിഭാഗത്തിൽ സ്റ്റെർവിൻ ജോസഫ്, ആൽബിയ റ്റി ബി എന്നിവർ എന്നിവർ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |