ജി യു പി എസ് വെള്ളിക്കുളങ്ങര

Schoolwiki സംരംഭത്തിൽ നിന്ന്
11:50, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23258 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ചാലക്കുടി ഉപജില്ലയിലെ വെള്ളിക്കുളങ്ങര ദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം .

ജി യു പി എസ് വെള്ളിക്കുളങ്ങര
ജി യു പി എസ് വെള്ളികുളങ്ങര
school-photo.png‎
വിലാസം
വെള്ളികുളങ്ങര

വെള്ളികുളങ്ങര(പി ഓ),വെള്ളികുളങ്ങര
,
680699
സ്ഥാപിതം1 - ജൂൺ - 1928
വിവരങ്ങൾ
ഫോൺ0480 2744225
ഇമെയിൽgupsvellikulangara2@gmail.com
കോഡുകൾ
സ്കൂൾ കോഡ്23258 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഅപ്പർ പ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസരള സി വി
അവസാനം തിരുത്തിയത്
13-01-202223258


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==മലയാളവർഷം 1108 ൽ ക്രിസ്തുവർഷം 1928 ൽ മറ്റത്തൂർ ഗവ. എൽ.പി. സ്കൂളിൽപഠിപ്പിച്ചിരുന്ന വെള്ളികുളങ്ങരയിലെ ചക്കാലമറ്റത്ത് ജോസഫ്മാസ്റ്ററും മഞ്ഞളി കുഞ്ഞുവറീതും കൂടി വെള്ളികുളങ്ങരയിൽ ഒരു വിദ്യാലയം തുടങ്ങാൻ തീരുമാനമെടുത്തു.അക്കാലത്ത് മോനൊടി,നായട്ടുകുണ്ട്,വെള്ളികുളങ്ങര തുടങ്ങി മലയോര പ്രദേശങ്ങളിലുള്ളവർക്ക് വിദ്യഭ്യാസത്തിനായി മറ്റത്തൂരിൽ ഉള്ള ഗവ. എൽ.പി. വിദ്യാലയം മാത്രമേ ഉണ്ടായിരുന്നുള്ളു.

               അക്കാലത്ത് വെള്ളികുളങ്ങരയിൽക്കൂടി പോയിരുന്നചാലക്കുടി-പറമ്പിക്കുളം  തീവണ്ടിപാതയുടെ(ട്രാംവേ) നടത്തിപ്പിനായി താമസിക്കാൻ എറണാകുളത്തുകാരൻകോൽപ്പ സായിപ്പിൻറെവക ഒരു കെട്ടിടം ഇവിടെ ഉണ്ടായിരുന്നു.ശ്രീ മഞ്ഞളികുഞ്ഞുവറീതും,ശ്രീചക്കാലമറ്റത്ത് ജോസഫ്‌ മാസ്റ്ററും കൂടി എറണാകുളത്തേക്ക് പോയി സായിപ്പിനെ കണ്ട് വിദ്യാലയംതുടങ്ങുന്നതിനു . കെട്ടിടം വാടകയ്ക്ക് ചോദിച്ചു.വിദ്യാലയംതുടങ്ങുവാനാണെന്നറിഞ്ഞപ്പോൾ സായിപ്പിനു സന്തോഷമായി.ഉടനെത്തന്നെ ആ കെട്ടിടവും അതിനോടുചേർന്ന 5 ഏക്കർ പറമ്പും,ഒരു കുതിരലായവും അടുക്കളയും ഉള്ള കെട്ടിടം സൗജന്യമായിസായിപ്പ് വിട്ടുകൊടുത്തു.അന്നത്തെകൈവശ ക്കാരൻ വെള്ളാട്ട് പേങ്ങൻ ആയിരുന്നു.അദ്ദേഹം ഉടനെ തന്നെഅതെല്ലാം ഒഴിഞ്ഞുകൊടുക്കുകയും ചെയ്തു.
               അങ്ങനെ 1928ൽ 15  കുട്ടികളുമായി ആദ്യത്തെ ബാച്ച് അദ്ധ്യയനം ആരംഭിച്ചു . അതിൽ 6 പേർ 15 വയസ്സിനു മുകളിലുള്ളവരായിരുന്നു.പ്രധാനാധ്യാപകൻശ്രീ ചക്കാലമറ്റത്ത്ജോസഫ്‌ മാസ്റ്റർ ആയിരുന്നു.മാസപ്പടിയായി(പ്യൂൺ) എട്ടേടത്ത് പേങ്ങനെയും തൂപ്പുകാരിയായി കുറുമ്പയെയും നിയമിച്ചു.മലയാളം സ്കൂൾ വെള്ളികുളങ്ങര എന്ന പേരിൽഅറിയപ്പെട്ടു. മാസപ്പടിക്കു വിദ്യാലയത്തിൽ താമസിക്കാൻ സൗകര്യം ചെയ്തുകൊടുത്തു.തുടർന്ന് ആ സമുദായത്തിൽപ്പെട്ട മറ്റുള്ളവരും താമസമാക്കി .അന്ന് വിദ്യാലയത്തിനു അടുത്ത് വീടുകൾ കുറവായിരുന്നു.മലയോരഗ്രാമം ആയതിനാലും,ആളുകൾ കൂലി പണിക്കാരും നിരക്ഷരരും ആയതിനാലും കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടത്ര പ്രാധാന്യം നൽകിയിരുന്നില്ല   

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി