ആർ സി വി എൽ പി സ്കൂൾ, ഉളവുകാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ മാവേലിക്കര ഉപജില്ലയിൽ നൂറനാട് ഉളവുക്കാടുള്ള ഒരു എയ്ഡഡ് വിദ്യാലയം.
ആർ സി വി എൽ പി സ്കൂൾ, ഉളവുകാട് | |
---|---|
വിലാസം | |
ഉളവുകാട് നൂറനാട് പി.ഒ. , 690504 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1918 |
വിവരങ്ങൾ | |
ഫോൺ | 0479 2386707 |
ഇമെയിൽ | 36256alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36256 (സമേതം) |
യുഡൈസ് കോഡ് | 32110700810 |
വിക്കിഡാറ്റ | Q87478961 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പാലമേൽ പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 15 |
പെൺകുട്ടികൾ | 13 |
ആകെ വിദ്യാർത്ഥികൾ | 28 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീകല എ ജി |
പി.ടി.എ. പ്രസിഡണ്ട് | സിനു സി |
എം.പി.ടി.എ. പ്രസിഡണ്ട് | സോളി |
അവസാനം തിരുത്തിയത് | |
12-01-2022 | RCVLP School |
സ്കൂൾ ചരിത്രം
പ്രശസ്ത സംസ്കൃത കവിയായ ശ്രീ അഴകത്ത് പത്മനാഭക്കുറുപ്പിന്റെ ശിഷ്യനായ, നാട്ടുകാർ ബഹുമാന പുരസ്കരം രാമൻ സാർ എന്ന് വിളിച്ചിരുന്ന മണ്ണിശ്ശേരി വടക്കതിൽ ശ്രീ രാമൻ അവർകൾ നൂറനാട് ഉളവുക്കാട് വല്യത്ത് ജംഗ്ഷനിൽ 1918 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചതാണ് ഈ വിദ്യാലയം. ഈ പ്രദേശത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന്റെ ഏക ആശ്രയകേന്ദ്രം ആയിരുന്നു ഈ പള്ളിക്കൂടം. പിന്നീട് കുട്ടികളുടെ ബാഹുല്യം കാരണവും സമീപപ്രദേശങ്ങളിൽ മറ്റ് സ്കൂളുകൾ ഇല്ലാത്തത് മൂലവും അഞ്ചാം ക്ലാസ് വരെയുള്ള ഗ്രാൻഡ് സ്കൂളായി ഇത് ഉയർത്തപ്പെട്ടു. തന്റെ ഗുരുവായ അഴകത്ത് പത്മനാഭക്കുറുപ്പിനോടുള്ള അതിയായ സ്നേഹവും ആദരവും കാരണം രാമൻ സാർ വിദ്യാലയത്തിന് ഗുരുവിന്റെ പ്രശസ്ത കാവ്യമായ 'രാമചന്ദ്രവിലാസം' എന്ന പേര് നൽകി. ഇപ്പോൾ രാമചന്ദ്രവിലാസം ലോവർ പ്രൈമറി സ്കൂൾ, ഉളവുക്കാട് (R.C.V.L.P. School, Ulavukad) എന്ന ഔദ്യോഗിക നാമത്തിൽ ആലപ്പുഴ ജില്ലയിൽ മാവേലിക്കര സബ് ജില്ലയിൽ പാലമേൽ പഞ്ചായത്തിൽ നൂറനാട് ഉളവുക്കാട് വല്യത്ത് ജംഗ്ഷന് സമീപത്ത് പ്രവർത്തിക്കുന്നു. കാലക്രമേണ സ്കൂളിന്റെ ഉടമസ്ഥാവകാശം രാമൻ സാറിൽ നിന്നും ഉളവുക്കാട് 287-)o നമ്പർ എസ്എൻഡിപി ശാഖാ യോഗത്തിലേക്കും പിന്നീട് മാവേലിക്കര എസ് എൻ ഡി പി യൂണിയനിലേക്കും എത്തിച്ചേർന്നു. എന്നാൽ ഇപ്പോൾ സ്കൂൾ എസ് എൻ ഡി പി യോഗം പന്തളം യൂണിയന്റെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത്. പന്തളം എസ്എൻഡിപി യൂണിയൻ പ്രസിഡൻറ് സ്കൂൾ മാനേജരായും യൂണിയൻ- ശാഖാ ഭാരവാഹികൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായും പ്രവർത്തിക്കുന്നു. ഈ സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ പല വ്യക്തികളും ജനപ്രതിനിധികളായും, എഴുത്തുകാരായും, ഉയർന്ന സർക്കാർ ജീവനക്കാരായും, കലാ സാംസ്കാരിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരായും മാറാൻ സാധിച്ചിട്ടുണ്ട് എന്നത് ഏറെ അഭിമാനാർഹമാണ്.
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമായ രാമചന്ദ്രവിലാസം എന്ന പേരിലുള്ള ഈ സ്കൂൾ പ്രദേശത്തെ ആദ്യത്തെ ലക്ഷണമൊത്ത വിദ്യാലയമാണ്.
ഭൗതിക സൗകര്യങ്ങൾ
ചുറ്റുമതിലോട് കൂടിയ അൻപത് സെന്റ് സ്ഥലത്ത് രണ്ട് കെട്ടിടങ്ങളിലായി എട്ട് ക്ലാസ്സ്മുറികളും ഒരു ഓഫീസും ഉണ്ട്. ക്ലാസ്സ്മുറികളിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആവശ്യമായ ഫർണിച്ചറുകൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ ക്ലാസ്സ്മുറികൾ ഫാൻ, ലൈറ്റ്, ടൈൽസ് എന്നിവയിട്ട് മനോഹരമാക്കിയിട്ടുണ്ട്. സ്മാർട്ട് ക്ലാസ്സിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നൽകിയ ലാപ് ടോപ് കമ്പ്യൂട്ടറും LCD പ്രൊജക്റ്ററും ക്ലാസ്സ്മുറികളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. സ്കൂൾ ബിൽഡിങ്ങിന്റെ ഒരു ഭാഗത്തായി വായനാമൂലയും ഗെയിംസ് ഉപകരണങ്ങളും ഒരുക്കിയിരിക്കുന്നു. കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിക്കുന്നതിനായി സ്കൂൾ ബിൽഡിങ്ങിൽ ഒരു സ്റ്റേജ് തയ്യാറാക്കിയിട്ടുണ്ട്.
രണ്ട് ബാത്ത്റൂം കോംപ്ലക്‌സുകളിലായി പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും നാല് വീതം ബാത്ത്റൂമുകളും നിലവിലുണ്ട്. ഇതോടൊപ്പം പാലമേൽ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചുള്ള ബാത്ത്റൂം കോംപ്ലക്‌സ് നിർമ്മാണത്തിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചിരിക്കുന്നു.
കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിനായി സ്റ്റോർ റൂം ഉൾപ്പടെ വിശാലമായ അടുക്കള MLA ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചിട്ടുണ്ട്. പതിനഞ്ച് സെന്റ് സ്ഥലത്തു് കുട്ടികൾക്കുള്ള കളിസ്ഥലം വൃത്തിയായി ഒരുക്കിയിരിക്കുന്നു. സ്കൂളിന് മുന്നിലായി ജൈവ വൈവിധ്യ ഉദ്യാനം വിദ്യാഭാസവകുപ്പിന്റെ ധന സഹായത്താൽ ഒരുക്കിയിരിക്കുന്നു. 'തരിശ് രഹിത പഞ്ചായത്ത് 'എന്ന പാലമേൽ പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ കൃഷി ആരംഭിച്ചിരിക്കുന്നു. സ്കൂളിന് മുന്നിലൂടെയും പിന്നിലൂടെയും ക്യാമ്പസിൽ പ്രവേശിക്കുന്നതിന് പഞ്ചായത്ത് മികച്ച റോഡ് സംവിധാനം ഒരുക്കിയിട്ടുണ്ട്. BSNLന്റെ മേൽനോട്ടത്തിൽ ക്യാമ്പസിൽ സമ്പൂർണ സൗജന്യ WiFiസംവിധാനം ഒരുക്കിയിരിക്കുന്നു.
നൂറനാട്- പന്തളം പ്രധാന റോഡിൽ നിന്നും അരക്കിലോമീറ്റർ ഉള്ളിലായി ഫലവൃക്ഷാദികൾ നിറഞ്ഞ ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ സ്കൂൾ പ്രവർത്തിക്കുന്നു.
സ്കൂൾ മാനേജ്‌മന്റ്
എസ്. എൻ. ഡി. പി. യോഗം, പന്തളം യൂണിയന്റെ കീഴിലാണ് സ്കൂൾ നിലനിൽക്കുന്നത്. എല്ലാ മൂന്നു വർഷവും കൂടുമ്പോൾ തിരഞ്ഞെടുക്കപ്പെടുന്ന എസ്. എൻ. ഡി. പി. പന്തളം യൂണിയൻ കമ്മിറ്റി സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റിയായി പ്രവർത്തിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന യൂണിയൻ പ്രസിഡന്റ് സ്കൂൾ മാനേജർ ആയിരിക്കും. അഡ്വ സീനിൽ മുണ്ടപ്പള്ളി (പ്രസിഡന്റ്), ശ്രീ വാസവൻ (വൈസ് പ്രസിഡന്റ്), ഡോ. ആനന്ദരാജ് (സെക്രട്ടറി) എന്നിവർ അടങ്ങുന്ന മാനേജ്‌മന്റ് കമ്മിറ്റിയാണ് ഇപ്പോൾ നിലവിലുള്ളത്. ഇരുന്നൂറ്റി എൺപത്തിയേഴാം നമ്പർ ഉളവുക്കാട് എസ്. എൻ. ഡി. പി. ശാഖായോഗത്തിന്റെ മേൽനോട്ടത്തിലാണ് സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നടന്നുവരുന്നത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ആരോഗ്യ ക്ലബ്
ക്ലബുകളുടെ പ്രവർത്തനം കുട്ടികളുടെ കഴിവുകൾ വർദ്ധിപ്പിക്കത്തക്ക രീതിയിൽ നന്നായി പ്രവർത്തിക്കുന്നു. കുട്ടികൾ മേൽനോട്ടത്തിൽതന്നെ ക്ലാസ് അസംബ്ലി നടത്തപ്പെടുന്നു.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ നാരയണക്കുറുപ്പ്
- ശ്രീ ജയദേവൻ
- ശ്രീമതി ലീലാമ്മ ജി
- ശ്രീമതി ഇന്ദിര പി
- ശ്രീമതി സുധാമണി. എസ്സ്
- ശ്രീമതി ഗീത കെ
ക്രമ
നമ്പർ |
പേര് | കാലയളവ് | |
---|---|---|---|
1 | ശ്രീ നാരയണക്കുറുപ്പ് | ||
2 | ശ്രീ ജയദേവൻ | ||
3 | ശ്രീമതി ലീലാമ്മ ജി | ||
4 | ശ്രീമതി ഇന്ദിര പി | ||
5 | ശ്രീമതി സുധാമണി. എസ്സ് | ||
6 | ശ്രീമതി ഗീത കെ |
നേട്ടങ്ങൾ
സ്കൂൾ ശാസ്ത്രമേളകളിൽ ഇലക്ട്രിക്കൽ വയറിങ്, ബുക്ക് ബൈൻഡിങ്, നെറ്റ് മേക്കിങ്, കുട നിർമാണം, സ്‌ട്രോ ബോർഡ് / ഹാർഡ് ബോർഡ് ഉല്പന്നങ്ങൾ എന്നിവയിൽ മാവേലിക്കര സബ് ജില്ലാ തലത്തിൽ നിരവധി വർഷങ്ങളിൽ ഈ സ്കൂളിലെ വിദ്യാർത്ഥികൾ സമ്മാനങ്ങൾ കരസ്ഥമാക്കി. കൂടാതെ ഗണിത- ശാസ്ത്ര- സാമൂഹിക ശാസ്ത്ര മേളകളിൽ വിവിധ ഇനങ്ങളിൽ തുടർച്ചയായി സമ്മാനങ്ങൾ നേടുന്നുണ്ട്. സ്കൂൾ കലോൽത്സവങ്ങൾ, സ്പോർട്സ് മീറ്റുകൾ എന്നിവയിൽ ഇവിടുത്തെ കുട്ടികൾ മികച്ച നിലവാരം പുലർത്തുന്നു. നാടൻപാട്ട് മത്സരങ്ങൾ പലതരം ക്വിസ് മത്സരങ്ങൾ എന്നിവയിൽ തുടർച്ചയായി പങ്കെടുത്തു് സമ്മങ്ങൾ കരസ്ഥമാക്കുന്നുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ബ്രിഗേഡിയർ ആനന്ദകുട്ടൻ
- പ്രൊഫസർ പനക്കൽ ഗോപാലകൃഷ്ണപിള്ള
- വല്യത്ത് ശ്രി പ്രകാശ്
- പ്രമോദ് നാരായൺ (റാന്നി M L A)
- ഡോക്ടർ രമേശ്
- ഉണ്മ മോഹൻ (എഴുത്തുകാരൻ, ഉണ്മ പത്രാധിപർ)
വഴികാട്ടി
നൂറനാട്- പന്തളം റോഡിൽ ഉളവുക്കാട് FHC (Family Health Center) കഴിഞ്ഞു പ്രധാന റോഡിൽ നിന്നും കിഴക്കോട്ട് അര കിലോമീറ്റർ മാറി മണ്ണിശ്ശേരിയിൽ ക്ഷേത്രത്തിന് സമീപം. {{#multimaps:9.185492119108044, 76.65796479045584|zoom=18}}