എ.എം.എൽ.പി.എസ് ചെറായി (നോർത്ത്)/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

തൃശൂർ ജില്ലയിലെ വടക്കേഅതിർത്തിയിലുള്ള പുന്നയൂർക്കുളം പഞ്ചായത്തില്പെട്ട ഏറ്റവും പിന്നോക്കപ്രദേശമായ ചെറായിയുടെ വടക്കേഅറ്റത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് .ഇത് പോന്നതയിൽ സ്‌കൂൾ എന്ന ഓമനപേരിൽ  അറിയപ്പെടുന്നു .

ഏകദേശം ആയിരത്തിതൊള്ളായിരത്തിഇരുപത് ൽ താഴെ വരുന്ന കുട്ടികളുമായി പോന്നതയിൽ തറവാടിന്റെ കയ്യാലയിലാണ് ഈ വിദ്യാലയം ആരംഭിച്ചത് എന്നാണ് അറിയാൻ കഴിഞ്ഞത് .നിലത്തെഴുത് ആശാന്മാരായിരുന്നു ആദ്യകാലത്തു പഠിപ്പിച്ചിരുന്നത് .  പിന്നീട്  ഈ  വിദ്യാലയത്തിന്  പല സ്ഥാന ചലനങ്ങളും ഉണ്ടായി.സ്കൂളിന്റെകിഴക്കും പടിഞ്ഞാറും തെക്കും ഉള്ള സ്ഥലങ്ങൾ പുന്നത്തൂർ രാജ വംശത്തിന്റെയും കാട്ടുമാടം മനയുടേതും ആയിരുന്നു . സ്കൂളിന്റെ  തൊട്ടു  പടിഞ്ഞാറു ഭാഗത്തു ബ്രിട്ടീഷ്‌കാരനായ കനോലി സാഹിബ് പണി കഴിപ്പിച്ച കനോലി കനാലിലൂടെ ആണ് ദൂരയാത്രകൾ നടത്തിയിരുന്നത്.പത്തു വർഷത്തോളം ഇതിലൂടെ ബോട്ട് സർവീസുകൾ നടത്തിയിരുന്നതായി പറയുന്നു .പിന്നീട സ്കൂളിന്റെ സമീപത്തു കൂടി ഒരു റോഡ് പണി തീർത്തു.പുന്നത്തൂർ രാജാവിന്റെ മകളുടെ കല്യാണത്തിനാണത്രെ ഈ റോഡിലൂടെ ആദ്യമായി വാഹനം ഓടിയതെന്നു ദൃക്‌സാക്ഷികൾ പറയുന്നു .        

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം