ജി.എച്ച്.എസ്.എസ്. പനമറ്റം/സ്ക്കൂൾ വാർത്തകൾ
ഗവ. ഹയര്‍ സെക്കന്ററി സ്ക്കൂള്‍ പനമറ്റം......96 വര്‍ഷത്തോളം പഴക്കമുള്ള പനമറ്റം ഗവ. സ്ക്കൂളിന്റെ പഴയ 4 കെട്ടിടങ്ങള്‍ പൊളിച്ച് പുതിയ മൂന്നുനില കെട്ടിടം പണിയുന്നു. അതിന്റെ ഭാഗമായി ഈ സ്ക്കൂളില്‍ ജോലി നോക്കിയിരുന്ന മുഴുവന്‍ അദ്ധ്യാപകരേയും, പഠനം നടത്തിയിരുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളേയും 2011 ഒക്ടോബര്‍ 16 ഞായറാഴ്ച 2pm ന് നടക്കുന്ന " ഒരു വട്ടം കൂടിയാപ്പഴയ വിദ്യാലയ തിരുമുറ്റത്തെത്തുവാന്‍ " പരിപാടിയിലേയ്ക്ക് സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
നമ്മുടെ സ്ക്കൂളിന് MP ഫണ്ട് ഉപയോഗിച്ച് പുതിയ ബസ്സ് വന്നു ചേര്‍ന്നു
തൃശ്ശൂര്‍ MP ശ്രീ.പി.ആര്‍. രാജന്റെ ഫണ്ട് ഉപയോഗിച്ച് പനമറ്റം സ്ക്കൂളിന് ഒരു പുതിയ ബസ്സു കൂടി വന്നു ചേര്‍ന്നു.