ഗവ. എൽ പി സ്കൂൾ, മുള്ളിക്കുളങ്ങര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര ഉപജില്ലയിൽ തെക്കേക്കര പഞ്ചായത്തിൽ മുള്ളികുളങ്ങര എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഗവൺമെൻറ് വിദ്യാലയം ആണ്. 1907 ൽ സ്ഥാപിക്കപ്പെട്ട വിദ്യാലയം ആദ്യ സമയത്ത് കുറ്റിയിൽ സ്കൂൾ, നടയിൽ സ്കൂൾ എന്നും അറിയപ്പെട്ടിരുന്നു
ഗവ. എൽ പി സ്കൂൾ, മുള്ളിക്കുളങ്ങര | |
---|---|
വിലാസം | |
മുള്ളിക്കുളങ്ങര പല്ലാരിമംഗലം പി.ഒ. , 690107 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 18 - 02 - 1907 |
വിവരങ്ങൾ | |
ഫോൺ | 0479 2301117 |
ഇമെയിൽ | glpsmullikulangara2018@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36267 (സമേതം) |
യുഡൈസ് കോഡ് | 32110701103 |
വിക്കിഡാറ്റ | Q874789881 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | മാവേലിക്കര തെക്കേക്കര പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 51 |
പെൺകുട്ടികൾ | 52 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പി.ആർ. വിദ്യാകുമാരി |
പി.ടി.എ. പ്രസിഡണ്ട് | ബിന്ദു. പി.ബി. |
എം.പി.ടി.എ. പ്രസിഡണ്ട് | രമണി |
അവസാനം തിരുത്തിയത് | |
12-01-2022 | Jijith s |
ചരിത്രം
മാവേലിക്കര തെക്കേക്കര പഞ്ചായത്തിലെ 18-ആം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മുള്ളികുളങ്ങര ദേവി ക്ഷേത്രത്തിനു 200 മീറ്റർ കിഴക്ക് മാറി മാവേലിക്കര -പുന്നമൂട് -കുറത്തികാട് റോഡരുകിലാണ് സ്കൂളിന്റെ സ്ഥാനം. 1907 ൽ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്താണ് ഈ സ്കൂൾ സ്ഥാപിതമായത്. ക്ഷേത്ര ഗ്രാമം ആയ മുള്ളികുളങ്ങരയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു പരിഹാരം കാണാനായി നാട്ടു പ്രമാണി മാരായിരുന്ന വരിക്കോലിൽ കുടുബംഗങ്ങൾ ദിവനെ ചെന്ന് കണ്ടു സങ്കടം ഉണർത്തിക്കുകയും മഹാരാജാവിന്റെ അനുമതിയോടെ വരിക്കോലിൽ കുടുംബ വക പുരയിടത്തിൽ സ്കൂൾ സ്ഥാപിച്ചു എന്നുമാണ് ചരിത്രം. ആദ്യ സമയത്ത് കുറ്റിയിൽ സ്കൂൾ, നടയിൽ സ്കൂൾ എന്നും മറ്റുമാണ് അറിയപ്പെട്ടിരുന്നത്. ആദ്യ കാലത്ത് നാലാം സ്റ്റാൻഡേർഡ് മാത്രം ഉണ്ടായിരുന്ന സ്കൂൾ ഏകദേശം 35 വർഷങ്ങൾക്കു ശേഷം അഞ്ചാം സ്റ്റാൻഡേർഡും നിലവിൽ വന്നു
ഭൗതികസൗകര്യങ്ങൾ
പ്രീ പ്രൈമറിയും ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകൾ പ്രവൃത്തിക്കുന്ന ക്ലാസ് മുറികളും ഒരു ഓഫിസ് റൂമും, ഒരു പാചക പുരയും, ഡൈനിംഗ് ഹാളും ചേരുന്നതാണ് സ്കൂളിലെ കെട്ടിടങ്ങൾ.രണ്ടു സ്മാർട്ട് ക്ലാസ്സ് റൂമികളും നിരവധി ലാപ്ടോ പ്പുകളും, ഡെസ്ക് ടോപ്പുകളും, മൂവാബിൾ പ്രൊജക്ടറുകളും കുട്ടികളുടെ പഠനത്തിനായി ഉപയോഗിക്കുന്നു. പ്ലേ ഗാർഡൻ, സ്കൂൾ പാർക്കിലെ സജ്ജീകരണങ്ങൾ എന്നിവ കുട്ടികളുടെ കായിക വിനോദത്തിനും ഉപയോഗിക്കുന്നു. ഹെഡ് മിസ്ട്രെസ് ഉൾപ്പെടെ അഞ്ചു അധ്യാപകരും, ഒരു പി. റ്റി. സി. എം, പാചക തൊഴിലാളി എന്നിവർ ഇപ്പോൾ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- മുൻ സാരഥികൾ
- ശ്രീ. കേശവൻ പിള്ള
- ശ്രീമതി. കുട്ടിയമ്മ
- ശ്രീ. നാരായണ പിള്ള
- ശ്രീമതി. അംബികാമ്മ
- ശ്രീ. കുട്ടൻ മാരാർ
- ശ്രീ. ചെല്ലപ്പൻ പിള്ള
- ശ്രീ. ശ്രീധരൻ പിള്ള
- ശ്രീ. എം. ഫിലിപ്പ്
- ശ്രീ. പരമേശ്വരൻ പിള്ള
- ശ്രീ. കെ. എൻ നാരായണൻ നമ്പൂതിരി
നേട്ടങ്ങൾ
അംഗീകാരങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കേരളത്തിലെ കഥാപ്രസംഗ രംഗത്ത് ഇതിഹാസം രചിച്ച കാഥിക രത്നം ശ്രീ. എസ്. എസ് ഉണ്ണിത്താൻ, കാഥികൻ മാവേലിക്കര കൃഷ്ണ കുമാർ, കർഷക ശ്രീ അവാർഡ് ജേതാവ് ശ്രീ. കെ. എൻ. നാരായണൻ നമ്പൂതിരി, പ്രശസ്ത ചിത്രകാരൻ കെ. ഇ കുര്യൻ, പ്രശസ്ത മജീക്ഷ്യൻ മെർലിൻ അവാർഡ് ജേതാവുമായ മജീഷ്യൻ സാമ്രാജ് എന്നിവർ ഈ സ്കൂളിലെ പ്രശസ്തരായ പൂർവ്വ വിദ്യാർഥികളിൽ ചിലരാണ് ആണ്
വഴികാട്ടി
{{#multimaps:9.220002778715692, 76.54627768199926|zoom=18}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36267
- 1907ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ