ഗവ. മുസ്ലീം എൽ പി സ്കൂൾ , അഴീക്കോട്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രദേശത്തെ വിദ്യാഭ്യാസപരമായി പിന്നോക്കാവസ്ഥയിലായിരുന്ന ന്യൂനപക്ഷപെണ്കുട്ടികൾക്കായി എല്ലാ വിഭാഗത്തിലും പെട്ട സുമനസ്സുകളുടെ കൂട്ടായ്മയിൽ സ്ഥാപിതമായ വിദ്യാലയം. 1928 ൽ അഴീക്കോട് ചെമ്മരശ്ശേരിപ്പറ പ്രദേശത്തു ആരംഭിച്ച ഒരു പൊതുവിദ്യലയമാണ് അഴീക്കോട് ജി എം ൽ പി സ്കൂൾ . ന്യൂനപക്ഷ പിന്നാക്ക വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് പ്രത്യേകിച്ചും പെൺകുട്ടികൾക്ക് പ്രാഥമികവിദ്യാഭ്യാസത്തിന് വേണ്ടത്ര സൗകര്യമില്ലാതിരുന്ന കാലത്ത് അത്തരം വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് വലിയൊരു അവസരമാണ് സ്കൂളിന്റെ സ്ഥാപനത്തിലൂടെ കരഗതമായത് .
അഴീക്കോട് ഗ്രാമപഞ്ചായത്തിലെ 12 , 13 വാർഡുകളിലെ അതിരുകളിലാണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്. പൂതപ്പാറ നിന്ന് മീൻകുന്ന് ബീച്ചിലേക്കുള്ള റോഡിന്റെ അരികിലാണ് നമ്മുടെ വിദ്യാലയം.