പൊന്നാട് എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ചേർത്തല ഉപജില്ലയിലെ പൊന്നാട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്
പൊന്നാട് എൽ പി സ്കൂൾ | |
---|---|
വിലാസം | |
പൊന്നാട് പൊന്നാട് , പൊന്നാട് പി.ഒ. , 688538 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഇമെയിൽ | 34241cherthala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34241 (സമേതം) |
യുഡൈസ് കോഡ് | 32110400204 |
വിക്കിഡാറ്റ | Q87477710 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ചേർത്തല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ആലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | ആര്യാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 67 |
പെൺകുട്ടികൾ | 67 |
ആകെ വിദ്യാർത്ഥികൾ | 134 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലതാകുമാരി കെ ജെ |
പി.ടി.എ. പ്രസിഡണ്ട് | സജിമോൻ എൻ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷംല |
അവസാനം തിരുത്തിയത് | |
11-01-2022 | 34241 |
ചരിത്രം
സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയെ മറ്റു രാഷ്ട്രങ്ങളുടെ മുന്നിൽ ഉയർത്തി കാണിക്കണമെന്ന് അന്നത്തെ ഭരണാധികാരികളും ജനങ്ങളും ആഗ്രഹിച്ചു.അതിനു വേണ്ടി അവർ പല പദ്ധതികളും നടപ്പിലാക്കി. അതിലൊന്നാണ് വിദ്യാഭ്യാസത്തിൽ മുന്നേറ്റം ഉണ്ടാക്കുക എന്നത്.പല സംസ്ഥാനങ്ങളിലും അത് വിജയിപ്പിക്കാൻ സാധിച്ചു. എന്നാൽ കേരളത്തിൽ അന്നത്തെ അവസ്ഥ വളരെ മോശമായിരുന്നു. ദരിദ്ര്യവും ജാതി മത പ്രശ്നങ്ങളും കേരളത്തിന്റെ വികസനം താമസിപ്പിച്ചു.പക്ഷെ ഈ പ്രശ്നങ്ങളൊന്നും ലവലേശമില്ലാതെ എല്ലാരും ഒരു കുടുംബത്തിലെ അംഗത്തെ പോലെ കഴിഞ്ഞിരുന്ന സുന്ദരമായ ഒരു കൊച്ചുഗ്രാമമുണ്ടായിരുന്നു.ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി പഞ്ചായത്തിലെ പൊന്നാട് എന്ന സുന്ദര ഗ്രാമം. ഇത്തിരി വൈകിയാണെങ്കിലും വിദ്യാഭ്യാസത്തിന്റെ മഹത്തം അവർ തിരിച്ചറിഞ്ഞു. വരും തലമുറയെ നല്ല വിദ്യാഭ്യാസം നൽകി വാർത്തെടുക്കണമെന്നവർ തീരുമാനിച്ചു. നല്ലവരായ നാട്ടുകാർ ചേർന്നു 1956-ൽ വിജയവിലാസം ഭജനമഠത്തിൽ ഒരു കുടിപ്പള്ളിക്കൂടം തുടങ്ങി. ധാരാളം കുട്ടികൾ അവിടേയ്ക്കു വന്നു കൊണ്ടേയിരുന്നു.എല്ലാ കുട്ടികളേയും ഉൾക്കൊള്ളാൻ അവിടെ ഇടമില്ലായിരുന്നു. ഇത് മനസ്സിലാക്കിയ നല്ലവനായ നടുവത്തേഴത്ത് ശ്രീ മൊയ്തീൻകുഞ്ഞു അവർകൾ സ്ഥലം ദാനം നൽകിയതോടെ 1957-ൽ ഈ കുടിപ്പള്ളിക്കൂടം പൊന്നാട് എൽ പി സ്കൂളായി ഉയർന്നു. തലമുറകളെ അക്ഷര ലോകത്തേക്കും വെളിച്ചത്തിലേക്കും കൈ പിടിച്ചാനയിച്ച പൊന്നാട് എൽ പി സ്കൂൾ അറുപതാണ്ട് പിന്നിടുകയാണ്. നാഗരികതയുടെ ഒരു കൈപാടു പോലും പതിയാത്ത തികച്ചും ഗ്രാമീണ അന്തരീക്ഷത്തിലുള്ളതും എന്നാൽ പട്ടണങ്ങളിലുള്ള ഏതൊരു സ്കൂളിനേയും വെല്ലുന്ന വിദ്യാഭ്യാസം നൽകുന്ന കുറച്ചു സ്കൂളുകളിൽ മികച്ച ഒന്നാണ് പൊന്നാട്.എൽ.പി.എസ്.നാടിന്റെ തന്നെ ഐശ്വര്യമായ ഈ സ്കൂൾ അറുപതാണ്ടുകൾ കഴിഞ്ഞിട്ടും ഒരു പതിനെട്ടുകാരിയുടെ ചുറുചുറുക്കോടുo പ്രസരിപ്പോടും കൂടി തല ഉയർത്തിപ്പിടിച്ച് തന്റെ മക്കളെ താലോലിച്ചും പുതിയ മക്കളുടെ കാലൊച്ചകൾക്കായ് കാതോർത്തും പൊന്നാട് എന്ന സുന്ദര ഗ്രാമത്തിന്റെ ഹൃദയസ്പന്ദനമായി നിലകൊള്ളുന്നു.
അദ്ധ്യാപകർ
- ലതാകുമാരി കെ ജി
- റ്റീനാ കെ സാമുവൽ
- മനുമോൾ മഹേഷ്
- ബിൻസി എം
- ലൈലാബീവി.എം.കെ
- ഷമീമ കെ എസ്
- മഞ്ജു ജോസഫ്
- ആശാദേവി എസ് വി
മുൻ പ്രധാന അദ്ധ്യാപകർ
..................... *രാമചന്ദ്രൻ സർ *അമുഖൻ സർ *ഇന്ദിരാമ്മ ടീച്ചർ *കൽപ്പനാദേവി ടീച്ചർ
മുൻനിര പൂർവ്വ വിദ്യാർത്ഥികൾ
.......................... *ശിഹാബുദീൻ *ഷിയാസ് *രാജേന്ദ്രൻ *നടരാജൻ
ഭൗതികസൗകര്യങ്ങൾ
*ഗ്രാമീണ അന്തരീക്ഷമുള്ള നിലവാരത്തിൽ മുൻപന്തിയിൽ നിൽക്കുന്ന അപൂർവ്വം സ്കൂളിൽ ഒന്ന് * കുട്ടികൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും പഞ്ചായത്തും ജനങ്ങളും അദ്ധ്യാപകരും ഇവിടെ ഒരുക്കിയിരിക്കുന്നു. * പ്രിപ്രൈമറി കുട്ടികൾക്ക് വിനോദത്തിനു വേണ്ടതും പഠിക്കുന്നതിനു വേണ്ടതുമായ എല്ലാത്തരം കളിപ്പാട്ടങ്ങളും ഇവിടെ ഉണ്ട്. * സ്കൂളിനുവേണ്ട എല്ലാ പിൻതുണയും പഞ്ചായത്തും നല്ലവരായ നാട്ടുകാരും നൽകുന്നു.
പാഠ്യേതരവർത്തനങ്ങൾ
- * സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലാസ്
- വിദ്യാരംഗം, കലാസാഹിത്യ വേദി
- ഇംഗ്ലീഷ് ക്ലബ്
- ബുൾ - ബുൾ
- പരിസ്ഥിതി ക്ലബ്
- കൃഷി ക്ലബ്
നേട്ടങ്ങൾ
*കേരളത്തിലെ നല്ല ജനങ്ങളെ വാർത്തെടുക്കുന്നതിൽ ചെറിയ പങ്ക് വഹിച്ചു. * കുഞ്ഞു മനസ്സിൽ അറിവിന്റെ അക്ഷരം നിറയ്ക്കുന്നു
വഴികാട്ടി
- മണ്ണഞ്ചേരി ബസ് സ്റ്റാൻഡിൽ നിന്നും വടക്കോട്ട് വന്ന് സ്കൂൾ കവലയിൽ എത്തുക. അവിടെ നിന്നും കിഴക്കോട്ട് ഓട്ടോ മാർഗ്ഗം നാല് കിലോമീറ്റർ പോകുക. സ്കൂളിന് മുന്നിൽ എത്താം.
- മണ്ണഞ്ചേരിയിൽ നിന്നും വടക്കോട്ട് വന്ന് പി കെ കവലയിൽ എത്തുക. അവിടെ നിന്നും കിഴക്കോട്ടുള്ള റോഡിലൂടെ ചെല്ലുക.റോഡ് അവസാനിക്കുന്ന സ്ഥലത്തു നിന്നും തെക്കോട്ട് ചെല്ലുമ്പോൾ സ്കൂളിന് മുന്നിൽ എത്താം.
{{#multimaps:9.588471601539846, 76.36117175190009|zoom=20}}
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 34241
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ