എം ജി എം എൽ പി സ്കൂൾ കരുവാറ്റുംകുഴി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
ആലപ്പുഴ ജില്ലയിലെ കായംകുളം ഉപജില്ലയിൽ പെട്ട പത്തിയൂർ ഗ്രാമത്തിലെ കരുവറ്റുംകുഴിയിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് എം ജി എം എൽ പി എസ് . 1957 ജൂൺ മാസം ഒന്നാം തീയതി മുതൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു മഹാത്മാ ഗാന്ധി മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂളിലെ സ്ഥാപകൻ അറക്കൽ വീട്ടിൽ ശ്രീമാൻ എം.കെ കുട്ടൻ ആയിരുന്നു. പ്രഥമാധ്യാപകൻ സുബ്രഹ്മണ്യ അയ്യർ ആയിരുന്നു.2015 മുതൽ പ്രീ പ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചു .നിലവിൽ ആറ് അധ്യാപകരും 93 കുട്ടികളുമുണ്ട്
ഭൗതികസൗകര്യങ്ങൾ
വിശാലമായ കളിസ്ഥലം, മികച്ച ലൈബ്രറി, മൾട്ടിമീഡിയ ക്ലാസ്സ് റൂം, കുട്ടികൾക്ക് സുഗമമായി എത്താൻ വാഹനം, അത്യാവശ്യം വേണ്ട ക്ലാസ് റൂമുകൾ,വൈവിധ്യമാർന്ന സസ്യങ്ങൾ ഉൾപ്പെടുന്ന ജൈവ വൈവിധ്യ പാർക്ക്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപുരകൾ, എം. എൽ. എ യുടെ വികസന ഫണ്ടിൽ നിന്നും ലഭിച്ച പാചകപുര, ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ലഭിച്ച ഇ - ടോയ്ലറ്റ്, കുടിവെള്ള സൗകര്യം, ഫാനോടുകൂടിയ വൈദ്യുതീകരിച്ച ക്ലാസ്സ്‌റൂമുകൾ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 4കി.മി അകലം.
{{#multimaps:9.202241, 76.473576 |zoom=13}}